Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

97ല്‍ നില്‍ക്കെ പുറത്ത്, കാരണം പുജാരയെന്ന് റിഷഭ്, സംഭവം വെളിപ്പെടുത്തി രഹാനെ

1

മുംബൈ: ഇന്ത്യയുടെ 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീമിന്റെ ചരിത്രത്തിലെത്തന്നെ മികച്ച പോരാട്ടം കണ്ട മത്സരമായിരുന്നു. വിരാട് കോലി ആദ്യ മത്സരത്തിന് ശേഷം മടങ്ങിയിട്ടും പരിക്ക് ടീമിലെ പ്രമുഖരെ വേട്ടയാടിയിട്ടും പൊരുതിയ ഇന്ത്യ അജിന്‍ക്യ രഹാനെക്ക് കീഴില്‍ പരമ്പര നേടി ചരിത്ര മെഴുതി. റിഷഭ് പന്തെന്ന യുവതാരത്തിന്റെ പോരാട്ടമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത്. പരമ്പരയില്‍ ഏറ്റവും തകര്‍പ്പന്‍ പോരാട്ടം കണ്ട മത്സരം സിഡ്‌നിയില്‍ നടന്നതായിരുന്നു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് 97 റണ്‍സെടുത്ത് പുറത്തായിരുന്നു. മൂന്ന് റണ്‍സകലെയാണ് ചരിത്ര സെഞ്ച്വറി അദ്ദേഹത്തിന് നഷ്ടമായത്. നതാന്‍ ലിയോണിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സ് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്. ഇപ്പോഴിതാ സിഡ്‌നിയിലെ പുറത്താകലിന് റിഷഭ് പുജാരയെ കുറ്റപ്പെടുത്തിയ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അന്ന് ഇന്ത്യന്‍ നായകനായിരുന്ന അജിന്‍ക്യ രഹാനെ. ക്രീസിലെത്തിയ ശേഷം പുജാരയുടെ ഉപദേശം റിഷഭിനെ ആശയക്കുഴപ്പത്തിലാക്കിയെന്ന് താരം തുറന്ന് പറഞ്ഞിരുന്നു.

1

'റിഷഭ് നീ ക്രീസില്‍ നിലയുറപ്പിക്കാനാണ് നോക്കേണ്ടത്. സിംഗിളുകളിലൂടെയും ഡബിളിലൂടെയും റണ്‍സുയര്‍ത്താം. ഇതോടെ എനിക്കല്‍പ്പം ദേഷ്യം വന്നു. കാരണം എന്റെ ചിന്ത അപ്പോള്‍ രണ്ട് തരത്തിലായിരുന്നു. എന്റെ മത്സരത്തെക്കുറിച്ച് എനിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. പിന്നീട് സംഭവിക്കുന്നതിനെ വരുന്നിടത്തുവെച്ച് കാണാമെന്ന മനോഭവാമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അവിടെ സെഞ്ച്വറി നേടാനായാല്‍ കരിയറിലെത്തന്നെ മികച്ച പ്രകടനമായി അത് മാറുമെന്ന് എനിക്കറിയാമായിരുന്നു'-റിഷഭ് പറഞ്ഞു.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

2

തന്റെ ശൈലിയില്‍ ആഞ്ഞടിച്ച് കളിക്കുന്നതാണ് റിഷഭിന്റെ രീതി. എന്നാല്‍ പുജാര പതിയെ സ്‌കോര്‍ ഉയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് തന്നെ പുജാരയുടെ ഉപദേശം രഹാനെയുടെ ശൈലിക്ക് നേരെ എതിരായിരുന്നു. വ്യക്തമായ പദ്ധതിയോടെ ഇറങ്ങിയ റിഷഭിന് സീനിയര്‍ താരമായ പുജാരയുടെ ഉപദേശം ശരിക്കും ആശയക്കുഴപ്പം ഉണ്ടാക്കി. 12 ഫോറും മൂന്ന് സിക്‌സുമാണ് റിഷഭ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച ഇന്നിങ്‌സായിരുന്നു ഇത്.

'അവന്റെ ബാറ്റിങ് കണ്ടതോടെ പുജാര അടുത്തെത്തി പറഞ്ഞു മെല്ലെ പോയാല്‍ മതി. ഇപ്പോള്‍ നിലയുറപ്പിക്കൂ കുറച്ച് കഴിഞ്ഞ് സ്‌കോര്‍ ഉയര്‍ത്താം. ഏതൊരു പരിചയസമ്പന്നനായ താരമാണെങ്കിലും അങ്ങനെയെ പറയൂ. 97 റണ്‍സുമായി നന്നായി കളിച്ച് നില്‍ക്കുന്നു. അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ സെഞ്ച്വറി നേടാമായിരുന്നു. ഡ്രസിങ് റൂമിലേക്കെത്തിയപ്പോള്‍ അവന്‍ വളരെ നിരാശനായിരുന്നു. പുജാര ഭായ് എന്റെയടുത്ത് വന്ന് 97 റണ്‍സിലാണെന്നും സൂക്ഷിച്ച് കളിക്കണമെന്നും പറഞ്ഞു. ഒന്നും പറയാതെയിരുന്നെങ്കില്‍ ഞാന്‍ സെഞ്ച്വറി നേടുമായിരുന്നു'-റിഷഭ് പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നാണ് രഹാനെ വെളിപ്പെടുത്തിയത്.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

3

മത്സരത്തില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി പുജാര 77 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 52 റണ്‍സും നേടി. ആര്‍ അശ്വിനും (39*) ഹനുമ വിഹാരിയും (23*) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് നിര്‍ണ്ണായക സമനില സമ്മാനിച്ചത്. എന്തായാലും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നാണിത്.

Story first published: Friday, June 17, 2022, 18:04 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+