ടി20 ലോകകപ്പ് ഇന്ത്യ നേടാന്‍ അവന്‍ മനസ്സ് വയ്ക്കണം- കോലി, രോഹിത്, ബുംറ ഇവര്‍ക്കും മുകളില്‍!
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ശേഷം ബൗളിങില്‍ പഴയ പോലെ സജീവമല്ലെങ്കിലും ബാറ്റിങില്‍ ഇതിന്റെ കുറവ് തീര്‍ക്കുകയാണ് ഹാര്‍ദിക്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കൊയ്ത രണ്ടാം ടി20 മല്‍സരത്തില്‍ ഹാര്‍ദിക്കിന്റെ മിന്നല്‍ പ്രകടനം ആരും മറന്നു കാണില്ല.
എംഎസ് ധോണിക്കു ശേഷം ടീമിന്റെ പുതിയ ഫിനിഷറായി മാറിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക്കിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി ഹാര്‍ദിക് മാറിയിരിക്കുകയാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളിങ് കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവരെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ ഹാര്‍ദിക് വളരുകയാണ്. തുടര്‍ച്ചയായി ഇന്ത്യക്കു വേണ്ടി താരം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്.
അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടണമെങ്കില്‍ 27 കാരനായ ഹാര്‍ദിക്കിന്റെ സംഭാവന നിര്‍ണായകമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

മുന്‍നിരയെ മാത്രം ആശ്രയിക്കാനാവില്ല
വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യക്കു വേണ്ടി മുന്‍നിരയില്‍ മികച്ച പ്രകടനം നടത്തിയിട്ടും കഴിഞ്ഞ കുറച്ചു ലോകകപ്പുകളില്‍ ഇന്ത്യക്കു കിരീടം നേടാനായിട്ടില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി.
മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള ഫിനിഷര്‍മാര്‍ കൂടി ടീമിന് ആവശ്യമാണ്. നേരത്തേ നമുക്ക് ഈ റോളില്‍ ധോണിയുണ്ടായിരുന്നു. അദ്ദേഹം കളി മതിയാക്കിയതോടെ നമുക്ക് ഈ റോളില്‍ ആരുമില്ല. കോലി, രോഹിത്, രാഹുല്‍ തുടങ്ങി മുന്‍നിരയിലെ മൂന്നു പേരുടെ സംഭാവന കൊണ്ടു മാത്രം ഉന്ത്യക്കു ലോകകപ്പ് നേടാന്‍ കഴിയില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

പ്രത്യേക കഴിവ് തന്നെ വേണം
മല്‍സരം വിജയിപ്പിക്കണമെങ്കില്‍ പ്രത്യേക കഴിവ് തന്നെ ആവശ്യമാണ്. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. ടി20, ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയും ഇതു തന്നെയാണ്. നന്നായി ബൗള്‍ ചെയ്യുന്നതിനൊപ്പം മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയാലും ഫിനിഷിങില്‍ കൂടി മികവ് പുലര്‍ത്തിയാല്‍ മാത്രമേ ടീമിനു ജയിക്കാന്‍ സാധിക്കൂ. അതിനു കരുത്തുറ്റ ഫിനിഷര്‍മാരെ ആവശ്യമാണ്. ഫിനിഷിങ് വ്യത്യസ്തമായ കഴിവ് തന്നെയാണെന്നും അത് പഠിപ്പിക്കാന്‍ സാധിക്കില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ആദ്യ ഐപിഎല്ലില്‍ നിന്നും ഇപ്പോള്‍ പിന്നിട്ടിരിക്കുന്ന ദൂരം നോക്കുമ്പോള്‍ ഹാര്‍ദിക് ഏറെ വളര്‍ന്നിരിക്കുന്നു. സ്വന്തായി ഇടം തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. ധോണിക്കു മാത്രം സാധിച്ചിരുന്ന കാര്യമാണ് ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഹാര്‍ദിക് പ്രാവര്‍ത്തികമാക്കിയത്. ഒരു സമ്മര്‍ദ്ദവും പ്രകടിപ്പിക്കാതെ വളരെ കൂളായാണ് ഹാര്‍ദിക് ഇന്ത്യയെ വിജയിപ്പിച്ചതെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications