ഓക്ക്ലാന്‍ഡ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ മുന്‍ നായകന് എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചു പുതിയ സൂചനകളുമായി ദേശീയ ടീം കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കണ്ടത്. അതിനു ശേഷമുള്ള പരമ്പരകളില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്.
ധോണിയുടെ ഭാവി തീരുമാനിക്കുന്ന കാര്യത്തില്‍ ഐപിഎല്‍ നിര്‍ണായകമായി മാറുമെന്നു ശാസ്ത്രി വ്യക്തമാക്കി. ഐപിഎല്ലിനു ശേഷം താന്‍ ഇനിയും തുടരുന്നത് ശരിയാവില്ലെന്നു തോന്നിയാല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കും. ഇന്ത്യക്കായി കളിക്കുമ്പോള്‍ അത്രയേറെ ആത്മാമര്ഥത കാണിക്കുന്ന താരം കൂടിയാണ് അദ്ദേഹമെന്നും ശാസ്ത്രി വിശദമാക്കി.
ഇന്ത്യ- ന്യൂസിലാന്‍ഡ്: പിറന്നത് ലോക റെക്കോര്‍ഡ്.. ഒരു കളിയില്‍ ഇതാദ്യം, തോറ്റിട്ടും കിവീസ് മുന്നില്‍
ഐപിഎല്‍ വരെ ഒന്നു കാത്തിരിക്കൂ. അതു കഴിഞ്ഞാല്‍ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കും. മറ്റുള്ള എല്ലാവരേക്കാളും കൂടുതല്‍ തനിക്കു കളി നിര്‍ത്താനായോ എന്നു ധോണിക്കും ഐപിഎല്ലിനു ശേഷം അറിയാമെന്നതാണ് ഏറ്റവും പ്രധാനപ്പട്ട കാര്യമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
അങ്ങേയേറ്റം ആത്മാര്‍ഥതയുള്ള കളിക്കാരനാണ് ധോണി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വളരെ പെട്ടെന്നു വിരമിച്ചതു തന്നെ ഇതിനു ഉദാഹരണങ്ങളിലൊന്നാണ്. മറ്റുള്ളവര്‍ക്കു മേല്‍ ഭാരമായി മാറാന്‍ ഒരിക്കലും ധോണി ശ്രമിക്കാറില്ല. തനിക്കു കഴിയില്ലെന്നു തോന്നിയാല്‍ ആര്‍ക്കും ബാധ്യതയാവാതെ സ്വയം പിന്മാറുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ പുതിയ സീസണ് നമുക്കു നോക്കാം. ടൂര്‍ണമെന്റിനു ശേഷം ധോണിയുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.