Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Test Championship: അത് സംഭവിച്ചു, ഇന്ത്യക്ക് മുന്നില്‍ ഫൈനല്‍ സാധ്യത, പക്ഷെ കുറച്ച് കഷ്ടപ്പെടണം

1

മുംബൈ: പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്‌സപ്പാണ് ഇന്ത്യ. ഫൈനലില്‍ ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. എന്നാല്‍ ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് തോറ്റതോടെ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത മങ്ങുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യക്ക് മുന്നില്‍ വീണ്ടും ഫൈനല്‍ സാധ്യത തെളിയുകയാണ്.

നിലവില്‍ നാലാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയിട്ടുണ്ട്. എന്നാല്‍ ഫൈനല്‍ സീറ്റ് ഉറപ്പിക്കാന്‍ ഇനിയും ചില കടമ്പകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഫൈനല്‍ കളിക്കാന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം. 52.08 പോസിബിള്‍ പോയിന്റോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തുള്ളത്. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് പ്രധാനമായും രണ്ട് ടെസ്റ്റ് പരമ്പരകളാണ്. അതിലൊന്ന് ബംഗ്ലാദേശിനെതിരേയുള്ള എവേ ടെസ്റ്റാണ്. രണ്ട് മത്സരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഓസ്‌ട്രേലിയക്കെതിരേ നാട്ടിലാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പര. നാല് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്.

1


ഇന്ത്യക്ക് ഈ രണ്ട് പരമ്പരയും നേടാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം പിടിക്കാനാവും. ബംഗ്ലാദേശിനെ അവരുടെ തട്ടകത്തിലാണെങ്കില്‍ പോലും ഇന്ത്യക്ക് തോല്‍പ്പിക്കുക വലിയ പ്രയാസമായിരിക്കില്ല. സമീപകാലത്തെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ മോശമാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇന്ത്യ ബംഗ്ലാദേശിനെതിരേ വൈറ്റ് വാഷാവും ലക്ഷ്യമിടുക.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

2

നാട്ടില്‍ ഇന്ത്യക്ക് മികച്ച ടെസ്റ്റ് റെക്കോഡാണുള്ളത്. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ തട്ടകത്തിലാണ് ഇന്ത്യ നേരിടുന്നതെങ്കിലും അവരെ ഭയക്കണം. പാറ്റ് കമ്മിന്‍സിനെയും സംഘത്തെയും തകര്‍ത്ത് പരമ്പര നേടേണ്ടത് ഇന്ത്യക്ക് ഫൈനലില്‍ കടക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്കത് ഒട്ടും എളുപ്പമാവില്ലെന്ന് തന്നെ പറയാം.

3

നിലവില്‍ ഓസ്‌ട്രേലിയയാണ് ടീമിന്റെ തലപ്പത്ത്. അവര്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര കളിക്കാനുണ്ട്. ഇതിലെ പ്രകടനവും ഇന്ത്യക്കെതിരായ പ്രകടനവുമാണ് ഓസ്‌ട്രേലിയയുടെ ഫൈനല്‍ സാധ്യത നിശ്ചയിക്കുക. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് വിന്‍ഡീസിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയുമാണ് ഇനി പരമ്പരയുള്ളത്. ഇംഗ്ലണ്ടിനോട് നാണംകെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

4

ശ്രീലങ്കയ്ക്ക് ന്യൂസീലന്റിനെതിരേ രണ്ട് മത്സര എവേ ടെസ്റ്റാണുള്ളത്. കരുത്തരായ കിവീസിനെ കീഴടക്കുക ശ്രീലങ്കയ്ക്ക് കടുപ്പമായിരിക്കും. ഇന്ത്യ പാകിസ്താന്‍ ഫൈനല്‍ സാധ്യതയും തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും ന്യൂസീലന്‍ഡിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പരയുമാണ് പാകിസ്താന് കളിക്കേണ്ടത്. ഈ പരമ്പര നേടി പാകിസ്താന് ഫൈനലിലേക്കെത്താന്‍ സാധ്യത കുറവായതിനാല്‍ ഇന്ത്യ-പാക് ഫൈനലിനും സാധ്യത കുറവാണെന്ന് പറയാം.

Story first published: Tuesday, September 13, 2022, 17:19 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+