For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പൊരിവെയിലത്ത് മത്സരം നിയന്ത്രിക്കുന്ന അംപയര്‍മാര്‍ എന്തുമാത്രം സമ്പാദിക്കുന്നുണ്ട്? ക്രിക്കറ്റ് പ്രേമികളില്‍ ഈ സംശയം പതിവാണ്. എറിയുന്ന ഓരോ പന്തിലും അംപയര്‍മാര്‍ കണ്ണും കാതും കൂര്‍പ്പിച്ചു നിന്നാല്‍ മാത്രമേ ക്രിക്കറ്റ് മത്സരങ്ങള്‍ തടസ്സങ്ങളില്ലാതെ നടക്കുകയുള്ളൂ.

വാർഷിക പ്രതിഫലം

വാർഷിക പ്രതിഫലം

ഇക്കാര്യത്തില്‍ മറ്റാരെക്കാളും പൂര്‍ണ ബോധ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനുണ്ട്. അതുകൊണ്ടാണ് എലൈറ്റ് പട്ടികയിലുള്ള അംപയര്‍മാര്‍ക്ക് 35,000 മുതല്‍ 45,000 ഡോളര്‍ വരെ പ്രതിഫലം പ്രതിവര്‍ഷം ഐസിസി നല്‍കുന്നത്. അതായത് ഓരോ വര്‍ഷവും ഏകദേശം 24 മുതല്‍ 31 ലക്ഷം രൂപ വരെ അംപയര്‍മാര്‍ക്ക് ശമ്പളമുണ്ട്.

മാച്ച് ഫീ

മാച്ച് ഫീ

ശമ്പളം കൂടാതെ ഓരോ തവണ കളി നിയന്ത്രിക്കുമ്പോഴും നല്ലൊരു തുക മാച്ച് ഫീയായും അംപയർമാർക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ ഒരു ടെസ്റ്റ് മത്സരം നിയന്ത്രിച്ചാല്‍ മൂവായിരം ഡോളറാണ് അംപയര്‍മാര്‍ക്ക് കിട്ടുന്ന പ്രതിഫലം. ട്വന്റി-20 നിയന്ത്രിച്ചാല്‍ പ്രതിഫലം ആയിരം ഡോളര്‍. ഏകദിന മത്സരങ്ങള്‍ക്ക് 2,200 ഡോളറാണ് ഓരോ അംപയര്‍ക്കും ഐസിസി നല്‍കുന്നത്.

വാർഷിക കലണ്ടർ

വാർഷിക കലണ്ടർ

എലൈറ്റ് പട്ടികയിലെ ഓരോ അംപയര്‍മാരും എട്ടു മുതല്‍ പത്തു ടെസ്റ്റ് മത്സരങ്ങള്‍ വരെ ഒരു വര്‍ഷം നിയന്ത്രിക്കാറുണ്ടെന്നാണ് കണക്ക്. വാര്‍ഷിക കലണ്ടറില്‍ പത്തു മുതല്‍ പതിനഞ്ച് ഏകദിനങ്ങളും അംപയര്‍മാര്‍ക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ശമ്പളം കൂടാതെ മാച്ച് ഫീയായി മാത്രം കുറഞ്ഞത് 46,000 ഡോളര്‍ ഒരു വര്‍ഷം അംപയര്‍മാര്‍ സമ്പാദിക്കുന്നു (ഏകദേശം 32 ലക്ഷം രൂപ).

ടൂർണ്ണമെന്റുകൾ

ടൂർണ്ണമെന്റുകൾ

ഇതു സാധാരണ മത്സരങ്ങളുടെ കാര്യം. ഇനി ചാമ്പ്യന്‍സ് ട്രോഫി, ലോകകപ്പ് തുടങ്ങിയ ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്താല്‍ പ്രതിഫലം വീണ്ടും ഉയരും. ഒപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള ട്വന്റി-20 ലീഗുകളില്‍ ഇരട്ടി പണമാണ് അംപയര്‍മാര്‍ക്ക് ലഭിക്കുന്നത്.

ടി20യിലെ കിങായി കോലി, റെയ്‌നയുടെ കസേര തെറിച്ചു... ഇനി രോഹിത്തിന്റെ ഊഴം

ഐപിഎൽ

ഐപിഎൽ

ഡെയ്‌ലിഹണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്‍ സീസണില്‍ ഓരോ മത്സരത്തിനും 2,500 ഡോളര്‍ വീതമാണ് അംപര്‍മാര്‍ക്ക് ലഭിക്കാറ്. അതായത് ഒരു ഐപിഎല്‍ മത്സരം നിയന്ത്രിച്ചാല്‍ 1.7 ലക്ഷം രൂപ അംപയര്‍ക്ക് പ്രതിഫലം കിട്ടും.

സെഞ്ച്വറിയുടെ കൂട്ട് വിട്ടില്ല, സൂപ്പര്‍ സ്മിത്ത്... ഇനി കോലിക്കു താഴെയിറങ്ങാം

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

ഇതുംകൊണ്ടൊന്നു കഴിഞ്ഞില്ല. ലോകമെങ്ങും വിമാനയാത്ര നടത്താന്‍ ഐസിസി അംപയര്‍മാര്‍ക്ക് യാതൊരു ചിലവുമില്ല. അംപയര്‍മാര്‍ക്ക് ഐസിസി ഉറപ്പുവരുത്തുന്ന ആനുകൂല്യങ്ങളില്‍ ഒന്നാണിത്. ഫ്‌ളൈ എമിറേറ്റ്‌സുമായി ചേര്‍ന്നാണ് അംപയര്‍മാര്‍ക്ക് സൗജന്യ യാത്രയും താമസവും ഭക്ഷണവും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഉറപ്പുവരുത്തുന്നത്.

അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ്; അവിശ്വസനീയമെന്ന് എതിര്‍താരം

പ്രതിഫലത്തിൽ മുന്നിൽ ഇവർ

പ്രതിഫലത്തിൽ മുന്നിൽ ഇവർ

എന്തായാലും ഈ ആനുകൂല്യങ്ങള്‍ കൂട്ടാതെതന്നെ പ്രതിവര്‍ഷം ഒരു ലക്ഷം ഡോളര്‍ ഐസിസി പാനലിലെ അംപയര്‍മാര്‍ ശരാശരി സമ്പാദിക്കുന്നുണ്ട് (ഏകദേശം 70 ലക്ഷം രൂപ). ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പത്തു അംപയര്‍മാരുടെ വിവരങ്ങള്‍ ചുവടെ കാണാം.

പേര് രാജ്യം വാർഷിക പ്രതിഫലം റാങ്ക്
റിച്ചാർഡ് കെറ്റിൽബറോ ഇംഗ്ലണ്ട് 35,000 ഡോളർ 10
റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ഇംഗ്ലണ്ട് 35,000 ഡോളര്‍ 09
മറെയിസ് ഇറാസ്മസ് ദക്ഷിണാഫ്രിക്ക 35,000 ഡോളര്‍ 08
കുമാര്‍ ധര്‍മ്മസേന ശ്രീലങ്ക 35,000 ഡോളര്‍ 07
ഇയാന്‍ ഗൗള്‍ഡ് ഇംഗ്ലണ്ട് 35,000 ഡോളര്‍ 06
ബ്രൂസ് ഓക്‌സന്‍ഫഡ് ഓസ്‌ട്രേലിയ 35,000 ഡോളര്‍ 05
പോള്‍ റഫിയല്‍ ഓസ്‌ട്രേലിയ 45,000 ഡോളര്‍ 04
നിഗല്‍ ലിയോങ് ഇംഗ്ലണ്ട് 45,000 ഡോളര്‍ 03
ബില്ലി ബൗഡന്‍ ന്യൂസിലാന്റ് 45,000 ഡോളര്‍ 02
അലീം ദാര്‍ പാകിസ്താന്‍ 45,000 ഡോളര്‍ 01
Story first published: Monday, August 5, 2019, 11:16 [IST]
Other articles published on Aug 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+