ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് കാനഡ ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 22 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണല്‍സ് 12 റണ്‍സിന് തോറ്റു. 222 റണ്‍സെടുത്ത ബ്രാംപ്റ്റന്‍ വോള്‍വസിനെ പിന്തുടര്‍ന്ന നാഷണല്‍സിന് അവസാന ലാപ്പില്‍ കാലിടറുകയായിരുന്നു.
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ വീണ്ടും ഇറങ്ങുന്നു; ബാറ്റിങ്ങില്‍ ആശങ്ക, വിന്‍ഡീസ് തിരിച്ചടിക്കും
ആദ്യം ബാറ്റ് ചെയ്ത വോള്വസിനുവേണ്ടി 66 റണ്‍സെടുത്ത ജോര്‍ജ് മണ്സിയാണ് ടോപ് സ്കോറര്‍. കോളിന് മണ്‍റോ(28), നിതീഷ് കുമാര്‍(26), ബാബര്‍ ഹയാത്(48) എന്നിവരും തിളങ്ങിയതോടെ കൂറ്റന്‍ സ്കോറിലെത്താനായി. നാഷണല്‍സിനായി ബ്രണ്ടന്‍ മക്കുല്ലം(36), റോഡ്രിഗോ തോമസ്(28), ക്ലാസ്സെന്‍ (35) എന്നിവര്‍ കാര്യമായ സ്കോര്‍ കണ്ടെത്തിയെങ്കിലും ടീമിന് വിജയം നേടാനായില്ല.
നാഷണല്‍സിനായി നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ യുവരാജ് 5 സിക്സറുകളും 3 ബൗണ്ടറികളും കണ്ടെത്തി. കാനഡ ലീഗില്‍ യുവരാജിന്റെ ആദ്യ അര്‍ധശതകമാണിത്. ഐപിഎല്‍ കോച്ച് ജയവര്ധനയുടെമുന്നില് മികച്ച ഇന്നിങ്സ് കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് യുവി പിന്നീട് പറഞ്ഞു. യുവരാജിന്റെ ഇന്നിങ്സിനെ അവിശ്വസനീയമെന്നാണ് എതിര്‍ടീമിലെ കളിക്കാരനായ കോളിന് മണ്‍റോ വിശേഷിപ്പിച്ചത്.