പുറത്താവലിന്റെ വക്കില്‍, കളിപ്പിക്കണമെന്ന് ഉറപ്പിച്ച് പറഞ്ഞ് കോലി! പേസറെപ്പറ്റി ഡിക്കെ

ഐസിസി കിരീടമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാവാതെ നായകസ്ഥാനത്തു നിന്നും പടിയിറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് സംഭവനകള്‍ നല്‍കാന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കായിട്ടുണ്ട്. ഇതിഹാസ നായകന്‍ എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സിയുടെ ബാറ്റണ്‍ ഏറ്റെടുത്ത അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ടീമിനെ അഗ്രസീവായി കളിക്കാന്‍ ശേഷിയുള്ള നിരയായി വാര്‍ത്തെടുക്കുകയായിരുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന യോ- യോ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതില്‍ കോലി നായകസ്ഥാനത്തുള്ളപ്പോഴായിരുന്നു. ഇതു ടീമിനെ നാട്ടിലും വിദേശത്തും മിന്നുന്ന വിജയങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
കോലിക്കു കീഴില്‍ ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടുണ്ട്. റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ് എന്നിവരുടെയെല്ലാം തുടക്കം അദ്ദേഹത്തിനു കീഴിലായിരുന്നു. കഴിവുള്ള താരങ്ങള്‍ക്കു ഉറച്ച പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലായ്‌പ്പോഴും മുന്‍കൈയെടുത്തിരുന്ന ക്യാപ്റ്റനായിരുന്നു കോലി.
അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടു മാത്രം കരിയര്‍ തിരിച്ചുപിടിച്ച താരങ്ങളിലൊരാളാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്. നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ പദവിയില്‍ അദ്ദേഹം എത്തി നില്‍ക്കാനുള്ള പ്രധാന കാരണം കോലി തന്നെയാണ്. മോശം സമയത്തു സിറാജിനു കോലി നല്‍കിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

അരങ്ങേറ്റം 2017ല്‍
2017ല്‍ വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെയായിരുന്നു മുഹമ്മദ് സിറാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു ഇത്.
പക്ഷെ വൈകാതെ തന്നെ സിറാജിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. റണ്‍സ് വാരിക്കോരി നല്‍കുന്നതായിരുന്നു പ്രധാന പ്രശ്‌നം.ഈ സമയത്താണ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു സിറാജ് വരുന്നത്. ഈ സമയത്തു ടീമിനെ നയിച്ചതാവട്ടെ കോലിയുമായിരുന്നു.
ആര്‍സിബിക്കൊപ്പമുള്ള മികച്ച പ്രകടനം സിറാജിനു വീണ്ടും ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. ടെസ്റ്റിലൂടെയായിരുന്നു ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവ്.
Also Read: യുവിയുടെ ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട! ഒരിക്കലും തകരില്ല, നോക്കാം

ടീമില്‍ വേണമെന്നു കോലി
2020ലെ കൊവിഡ് മഹാമാരിയുടെ സമയത്തു നടന്ന ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. ഒരു സമയത്തു മോശം ഫോം കാരണം സിറാജ് ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തിയിരുന്നു. പക്ഷെ വിരാട് കോലി അവനു പൂര്‍ണ പിന്തുണയാണ് മോശം സമയത്തും നല്‍കിയത്.
സിറാജിനെ തനിക്കു പ്ലെയിങ് ഇലവനില്‍ വേണമെന്നു കോലി ഉറപ്പിച്ചു പറയുകയായിരുന്നു. ഐപിഎല്ലിലെ ഒരു കൡയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 100ല്‍ താഴെ റണ്‍സിന് ആര്‍സിബി പുറത്താക്കിയപ്പോള്‍ ഞാന്‍ കെകെആറിലുണ്ടായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത സിറാജ് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. അതിനു ശേഷം അവന്റെ ടി20 കരിയര്‍ ടേക്ക് ഓഫ് ആവുകയായിരുന്നു.
ഇപ്പോള്‍ വളരെ മികച്ച പ്രകടനമാണ് സിറാജ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ക്രിക്ക്ബസിന്റെ റൈസ് ഓഫ് ന്യൂ ഇന്ത്യയെന്ന ഷോയില്‍ ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.
Also Read: ടെസ്റ്റിലെ വന്‍ ഫ്‌ളോപ്പ്- കോലിക്ക് എന്തുമാവാം? രാഹുലെങ്കില്‍ വെറുതെവിടില്ല!

കോലി കൂടെ നിന്നു
ഒരു മൂത്ത സഹോദരനെപ്പോലെ വിരാട് കോലി എല്ലായ്‌പ്പോഴും മുഹമ്മദ് സിറാജിനൊപ്പം നിന്നിരുന്നു. അവനു ശരിക്കുമൊരു വഴി കാട്ടി തന്നെയായിരുന്നു അദ്ദേഹം. മോശം സമയങ്ങളിലെല്ലാം കോലി സിറാജിനൊപ്പം തന്നെ നിന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായിട്ടാണ് കോലിയെ സിറാജ് കാണുന്നത്.
രണ്ടു പേരെയാണ് അവന്‍ ഒരുപാട് വിലമതിക്കുന്നതെന്നു ഞാന്‍ കരുതുന്നു. ഒരാള്‍ കോലിയാണെങ്കില്‍ മറ്റൊരാള്‍ ഭരത് അരുണാണ്. കാരണം കരിയറിന്റെ തുടക്കകാലത്തു ഹൈദരാബാദിനായി സിറാജ് കളിച്ചുകൊണ്ടിരിക്കെ അവരുടെ കോച്ചായിരുന്നു ഭരത്. ഉയരങ്ങളിലേക്കു കുതിക്കാന്‍ അവനെ വഴികാണിച്ചത് അദ്ദേഹമായിരുന്നുവെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications