For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ മത്സരം ഓര്‍ത്ത് എല്ലാ ദിവസവും കരഞ്ഞു! കരിയറിലെ മോശം ദിനത്തെക്കുറിച്ച് ഇഷാന്ത്

ഇന്ത്യക്കായി 105 ടെസ്റ്റ് കളിച്ച് 311 വിക്കറ്റ് ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്പരിമിത ഓവറിലെ തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ് ഇഷാന്ത്

1

മുംബൈ: ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഇഷാന്ത് ശര്‍മ. ഇന്ത്യക്കായി ഒരു കാലത്ത് മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇഷാന്ത് ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണുള്ളത്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലുള്ള താരം ഇനിയൊരു മടങ്ങിവരവ് നടത്താനും സാധ്യത കുറവാണ്.

തന്റെ ഉയരക്കൂടുതലിനെ മുതലാക്കി കളിച്ചിരുന്ന ഇഷാന്ത് പരിമിത ഓവറില്‍ പലപ്പോഴും തല്ലുകൊള്ളി ബൗളറായിരുന്നെങ്കിലും ടെസ്റ്റില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം.

ബൗണ്‍സറുകളിലൂടെ വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ സാധിച്ചിട്ടുള്ള താരമാണ് ഇഷാന്ത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ ഇഷാന്തിന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു.

ടെസ്റ്റില്‍ റിക്കി പോണ്ടിങ്ങിന്റെ പേടി സ്വപ്‌നമായിരുന്ന ബൗളറായിരുന്നു ഇഷാന്ത്. ഇന്ത്യയുടെ പേസ് നിരയിലെ സജീവ സാന്നിധ്യമായ ഇഷാന്ത് ഇപ്പോഴിതാ തന്റെ കരിയറിലെ മറക്കാനാവാത്ത മത്സരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്ത്.

താന്‍ കാരണം തോറ്റ ആ മത്സരത്തെയോര്‍ത്ത് എന്നും കരയാറുണ്ടായിരുന്നുവെന്നാണ് ഇഷാന്തിന്റെ വെളിപ്പെടുത്തല്‍. ആ മത്സരം ഏതാണെന്ന് അറിയാമോ?.

ഓസ്‌ട്രേലിയയോട് ഞാന്‍ കാരണം തോറ്റു

ഓസ്‌ട്രേലിയയോട് ഞാന്‍ കാരണം തോറ്റു

2003ല്‍ മൊഹാലിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ തന്റെ ഒരോവറില്‍ 30 റണ്‍സടിച്ച് ഓസീസ് വിജയത്തിലേക്കെത്തിയ സംഭവമാണ് ഏറ്റവും നിരാശപ്പെടുത്തിയ മത്സരമെന്ന് ഇഷാന്ത് വെളിപ്പെടുത്തിയത്. ആ മത്സരത്തെ ഓര്‍ത്ത് എന്നും കരയാറുണ്ടെന്നും ഇഷാന്ത് തുറന്ന് പറഞ്ഞു.

അവസാന മൂന്ന് ഓവറില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 44 റണ്‍സ് വേണ്ടപ്പോഴാണ് ഇഷാന്തിന്റെ ഒരോവറില്‍ ജെയിംസ് ഫോക്‌നര്‍ 30 റണ്‍സടിച്ചത്. ഇതോടെ ഇന്ത്യ ജയിക്കേണ്ട മത്സരം ഓസ്‌ട്രേലിയക്കനുകൂലമായി. ഒറ്റ ഓവറുകൊണ്ട് ഇഷാന്ത് കളി ഇന്ത്യക്ക് നഷ്ടപ്പെടുത്തി.

Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

ദിവസവും കരഞ്ഞു

ദിവസവും കരഞ്ഞു

2013ലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിനം മറക്കാനാവില്ല. കരിയറിലെ ഏറ്റവും മോശം മത്സരമായിരുന്നു അത്. അത്രയും മോശമൊരു പ്രകടനം എന്റെ കരിയറിലുണ്ടോയെന്ന് അറിയില്ല. എന്നെ സംബന്ധിച്ച് അതിജീവിക്കാന്‍ ബുദ്ധിമുട്ടിയ മത്സരമായിരുന്നു ഇത്.

ഞാന്‍ റണ്‍സ് വഴങ്ങിയെന്നതിലുപരി താന്‍ കാരണം ടീം തോറ്റുവെന്നതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്. ആ സമയത്ത് ഭാര്യയോടൊപ്പം ഡേറ്റിങ്ങിന് പോവുമ്പോള്‍ ഇത് പറഞ്ഞ് നിരവധി തവണ കരഞ്ഞിട്ടുണ്ട്. ഒരു മാസത്തോളം അവളെ വിളിച്ച് ഞാന്‍ കാരണം ടീം തോറ്റെന്ന് പറഞ്ഞ് കരയുമായിരുന്നു-ഇഷാന്ത് പറഞ്ഞു

ധോണിയുടെ വാക്കുകള്‍ ആശ്വാസമായി

ധോണിയുടെ വാക്കുകള്‍ ആശ്വാസമായി

ആ സമയത്ത് വലിയ ആശ്വാസമായത് എംഎസ് ധോണിയുടെയും ശിഖര്‍ ധവാന്റെയും വാക്കുകളാണ്. ഇരുവരും എന്റെ മുറിയില്‍ വരുമായിരുന്നു. അവരും ആ മത്സരത്തിനുണ്ടായിരുന്നു. നീ നന്നായി ശ്രമിച്ചുവെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ ആ ഒറ്റ മത്സരമാണ് ഞാന്‍ വെള്ളബോളിലെ മികച്ച താരമല്ലെന്ന ചിന്ത എന്നിലുണ്ടാക്കിയത്-ഇഷാന്ത് പറഞ്ഞു. 2013ലാണ് ഇഷാന്ത് ഇന്ത്യക്കായി അവസാനമായി ടി20 കളിച്ചത്. 2016ന് ശേഷം ഏകദിനവും കളിച്ചിട്ടില്ല. 2021 നവംബറിന് ശേഷം പരിക്കിനെത്തുടര്‍ന്ന് ഇഷാന്ത് ടീമിന് പുറത്താണ്.

Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

ഇഷാന്തിന്റെ കരിയര്‍

ഇഷാന്തിന്റെ കരിയര്‍

34കാരനായ ഇഷാന്തിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. ഇന്ത്യക്കായി 105 ടെസ്റ്റ് കളിച്ച് 311 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 1 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റാണ് നേടിയത്. എന്നാല്‍ ഒരു തവണ പോലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല.

14 ടി20യില്‍ നിന്ന് എട്ട് വിക്കറ്റുകളും അദ്ദേഹം നേടി. 93 ഐപിഎല്ലില്‍ നിന്നായി 72 വിക്കറ്റും ഇഷാന്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍മാരിലൊരാളായിരുന്നു ഇഷാന്തെന്ന് നിസംശയം പറയാം.

Story first published: Sunday, February 26, 2023, 21:20 [IST]
Other articles published on Feb 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+