മുരളീധരന്‍ പ്രശ്‌നമല്ല! പക്ഷെ ഇന്ത്യന്‍ ബൗളറെ നേരിടുക കടുപ്പം- വെളിപ്പെടുത്തി കമ്രാന്‍

കറാച്ചി: പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനുമാണ് കമ്രാന്‍ അക്മല്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ കമ്രാന്‍ മികവ് കാട്ടിയിട്ടുണ്ട്.
ഏറെ നാളുകളായ പാക് ടീമിന് പുറത്തുള്ള കമ്രാന്‍ സമീപകാലം വരെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിരുന്നു. കളിച്ചിരുന്ന സമയത്ത് ഇന്ത്യക്കെതിരേയെല്ലാം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കമ്രാന് സാധിച്ചിരുന്നു. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളായ അക്മല്‍ മൂന്ന് ഫോര്‍മാറ്റിലും പാകിസ്താനായി കളിച്ചിട്ടുണ്ട്.
തഴയപ്പെട്ട ശേഷം പാക് ടീമിലേക്ക് തിരിച്ചെത്താന്‍ പല തരത്തിലും അദ്ദേഹം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് തന്നെ പറയാം. പല തവണ തന്റെ അതൃപ്തി പരസ്യമാക്കി കമ്രാന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കരിയറില്‍ തന്നെ പ്രയാസപ്പെടുത്തിയ ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്രാന്‍ അക്മല്‍.
മുത്തയ്യ മുരളീധരനയെടക്കം നേരിട്ടട്ടുണ്ടെങ്കിലും അവരൊന്നും വലിയ ഭീഷണിയായില്ലെന്നും എന്നാല്‍ ഇന്ത്യന്‍ ബൗളറായ ഹര്‍ഭജന്‍ സിങ്ങിനെ നേരിടുമ്പോഴാണ് പ്രയാസപ്പെട്ടതെന്നാണ് കമ്രാന്‍ വെളിപ്പെടുത്തിയത്. യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ഭജനെ നേരിടുക കടുപ്പം
ഞാന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസപ്പെടുത്തി ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങാണ്. അവനെ നേരിടുക എപ്പോഴും കടുപ്പമാണ്. മുത്തയ്യ മുരളീധരനെയും ഞാന്‍ പ്രയാസപ്പെടുത്തിയ ബൗളറായി പറയുമെങ്കിലും ഏറ്റവും ബുദ്ധിമുട്ടിച്ചത് ഹര്‍ഭജന്‍ സിങ്ങാണ്'- കമ്രാന്‍ അക്മല്‍ പറഞ്ഞു.
ഹര്‍ഭജന്‍ പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള സ്പിന്നറാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ്. ടെസ്റ്റില്‍ 417 വിക്കറ്റും ഏകദിനത്തില്‍ 269 വിക്കറ്റും ടി20യില്‍ 25 വിക്കറ്റും ഹര്‍ഭജന്‍ നേടിയിട്ടുണ്ട്.
2007ലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിരുന്നു. 2011ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ കമ്രാന്‍ അക്മലിന്റെ സഹോദരന്‍ ഉമ്രാന്‍ അക്മലിനെ പുറത്താക്കിയത് ഹര്‍ഭജനായിരുന്നു.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

പാകിസ്താന്‍ ലോകകപ്പ് കളിക്കരുത്
സമീപകാലത്തായി ഇന്ത്യ-പാകിസ്താന്‍ ബന്ധം കൂടുതല്‍ മോശമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പരകള്‍ കളിച്ചിട്ട് നാളുകളേറെയായി. ഇത്തവണ ഏഷ്യാ കപ്പിന് വേദിയാവുന്നത് പാകിസ്താനാണ്. അതുകൊണ്ട് തന്നെ ഇന്ത്യ കളിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവിശ്യം ശക്തമാണ്. ഇപ്പോഴിതാ 41കാരനായ കമ്രാനും അഭിപ്രായപ്പെടുന്നത് ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ പോകരുതെന്നാണ്.
'ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ പാകിസ്താനും പോകരുത്. ഞങ്ങള്‍ക്കും അല്‍പ്പം ബഹുമാനം ആവിശ്യമാണ്.
ഞങ്ങളും ലോക ചാമ്പ്യന്മാരായിട്ടുള്ള ടീമാണ്. ചാമ്പ്യന്‍സ് ട്രോഫി നേടുകയും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളവരുമാണ്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നമാണിത്. നമ്മളും അതിന്റെ ഭാഗമാണ്. ഇത് എത്രത്തോളം പോകുമെന്ന് നോക്കാം'- കമ്രാന്‍ പറഞ്ഞു.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

പാകിസ്താന്‍ വിട്ടുവീഴ്ച ചെയ്യും
പാകിസ്താന്‍ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്നുറപ്പാണ്. പാകിസ്താനില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റിയേക്കും. ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് കളിക്കുക പ്രായോഗികമല്ല. പരസ്യത്തിലും സ്‌പോണ്‍സര്‍ഷിപ്പിലുമെല്ലാം വലിയ കുറവുണ്ടാവും.
ആരാധകരുടെ എണ്ണത്തിലും കുറവുണ്ടാകും. ഇത് സാമ്പത്തികമായി പാകിസ്താന് വലിയ നഷ്ടമുണ്ടാക്കും. ഇതിനോടകം വലിയ സാമ്പത്തിക പ്രതിസന്ധി പാകിസ്താന്‍ നേരിടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യ ഇല്ലാതെ ഏഷ്യാ കപ്പ് കളിച്ച് സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാക്കാന്‍ പാകിസ്താന്‍ ശ്രമിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഏകദിന ലോകകപ്പ് പാകിസ്താന്‍ ബഹിഷ്‌കരിച്ചാലും സാമ്പത്തികമായി നഷ്ടം പാകിസ്താന് മാത്രമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications