ധോണി അടിയോടടി, കണ്ണുതള്ളി ആരാധകര്‍- സ്ഥാനം 'തട്ടിയെടുത്തത്' തുറന്നുപറഞ്ഞ് ഡിക്കെ

ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെന്നും ക്യാപ്റ്റന്മാരില്‍ ഒരാളെന്നും വിശേഷിപ്പിക്കാവുന്നയാളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. അതുപോലെയൊരു മാച്ച് വിന്നറായിട്ടുള്ള വിക്കറ്റ് കീപ്പറെ ഇന്ത്യന്‍ ആരാധകര്‍ അതിനു മുമ്പ് കണ്ടിരുന്നില്ല. ധോണി ഇന്ത്യയുടെ ഐക്കണ്‍ താരങ്ങളിലൊരാളായി വളര്‍ന്നപ്പോള്‍ പ്രതിഭയുണ്ടായിട്ടും അദ്ദേഹത്തിന്റെ നിഴലാവേണ്ടി വന്ന ഒരാളുണ്ട്. ഇപ്പോഴും മല്‍സരരംഗത്തുള്ള വെറ്റന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണിത്.
ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തില്‍ ധോണിയേക്കാള്‍ മിടുക്കനാണ് കാര്‍ത്തിക്കെന്നതില്‍ സംശയമില്ല. വിക്കറ്റ് കീപ്പിങിലും കേമന്‍ തന്നെ. പക്ഷെ ധോണി ഇന്ത്യന്‍ ടീമില്‍ വിലസിയതോടെ ഡിക്കെയുടെ കരിയര്‍ വെള്ളത്തിലാവുകയായിരുന്നു. ധോണിയുള്ളപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ സ്ഥാനമില്ലെന്നതിനാല്‍ അദ്ദേഹത്തിനു കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങളും ലഭിച്ചില്ല.
ധോണി മാനിയ വളരെ പെട്ടെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ കീഴടക്കിയതെന്നും ഇതു ടീമില തന്റെ സ്ഥാനം പോലും നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്. ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയേക്കാള്‍ മുമ്പ് അരങ്ങേറിയ താരം കൂടിയാണ് കാര്‍ത്തിക്.

വിക്കറ്റ് കീപ്പറുടെ ക്ഷാമം
നിലവില്‍ ഇന്ത്യക്കു വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മില്‍ ത്രികോണ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഒരു സമയത്തു വിക്കറ്റ് കീപ്പര്‍മാര്‍ക്കു ഇന്ത്യയില്‍ വലിയ ക്ഷാമമായിരുന്നു.
പ്രത്യേകിച്ചും നന്നായി ബാറ്റിങ് കൂടി വശമുള്ള വിക്കറ്റ് കീപ്പര്‍ വളരെ കുറവായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെപ്പോലെയൊരാളെ എന്നെങ്കിലും ലഭിക്കുമോയെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്.
അങ്ങനെയാണ് ഗില്ലിയുടെ അതേ ശൈലിയില്‍ കളിക്കാന്‍ ശേഷിയുള്ള എംഎസ് ധോണിയെ ഇന്ത്യ കണ്ടെത്തിയത്. പിന്നീട് വിരമിക്കുന്നതു വരെ തന്റെ കസേര മറ്റൊരാള്‍ക്കും വിട്ടുകൊടുക്കാന്‍ ധോണി തയ്യാറായില്ല.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

ഡിക്കെയുടെ അരങ്ങേറ്റം
എംഎസ് ധോണിയേക്കാള്‍ മൂന്നു മാസങ്ങള്‍ മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക് ഇന്ത്യക്കയി അരങ്ങേറിയിരുന്നു. 2004 സപ്തംബറിലായിരുന്നു അദ്ദേഹം ആദ്യമായി ഏകദിനത്തില്‍ കളിച്ചത്. ഇതേ വര്‍ഷം നവംബറില്‍ ടെസ്റ്റിലും കാര്‍ത്തിക്കിനു അരങ്ങേറാന്‍ അവസരം ലഭിച്ചു.
അതു കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ജാര്‍ഖണ്ഡുകാരനായ ധോണി ദേശീയ ടീമിലേക്കു വരുന്നത്. തുടക്കം മോശമായിരുന്നുവെങ്കിലും പാകിസ്താനുമായുള്ള അടുത്ത പരമ്പരയിലെ ഒരു കളിയില്‍ 148 റണ്‍സെടുത്തത് ധോണിയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറി. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല.
Also Read: യുവിയുടെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സ് ഏതെന്നറിയാമോ? ആ ഫൈനല്‍ തന്നെ!

ധോണി സ്‌പെഷ്യല്‍ പ്ലെയര്‍
ഞാന്‍ ധോണിയേക്കാള്‍ മുമ്പ് ഇന്ത്യന്‍ കുപ്പായമണിഞ്ഞതാണ്. ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോയത്. അവിടെ നിന്നാണ് ഞാന്‍ സീനിയര്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ എ ടീമില്‍ വച്ചായിരുന്നു ഞാനും ധോണിയും ആദ്യമായി ഒരുമിച്ച് കളിച്ചത്.
ഞാന്‍ വളരെ നന്നായി പെര്‍ഫോം ചെയ്തതോടെ സീനിയര്‍ ടീമിലേക്കു വിളിയെത്തുകയും ചെയ്തു.
ഇന്ത്യന്‍ എ ടീം പിന്നീടൊരു പര്യടനം കൂടി നടത്തി. ഒരു ഏകദിന ടൂര്‍ണമെന്റും ഇതിലുള്‍പ്പെട്ടിരുന്നു. ഇതില്‍ ധോണി ബൗണ്ടറികളും സിക്‌സറുകളും വാരിക്കൂട്ടി ബാറ്റിങില്‍ ഹീറോയായ മാറി.
അതുപോലെയൊരു പ്രകടനം അക്കാലത്തു അധികമാരും കണ്ടിട്ടുമില്ലായിരുന്നു. ധോണിയെപ്പൊലെയാരുമില്ലെന്നു ഇതോടെ ആളുകള്‍ പറയാന്‍ തുടങ്ങുകയും ചെയ്തു. സ്‌പെഷ്യല്‍ പ്ലെയറെന്നും അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചു.
ധോണി മാനിയ വളരെ വലുതായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സീനിയര്‍ ടീമില്‍ എടുക്കേണ്ടി വരികയും ചെയ്തു. പിന്നീട് എല്ലാ ഫോര്‍മാറ്റുകളിലും ധോണി എന്റെ സ്ഥാനവും പിടിച്ചെടുക്കുകയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. അവസരങ്ങള്‍ മുതലെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നു ഇതു നമുക്ക് കാണിച്ചു തരുന്നതായും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications