
ഞാനാണ് ഒന്നാം നമ്പര്‍ താരം
'ഞാന്‍ എന്നെ വിരാട് കോലിയുമായി താരതമ്യപ്പെടുത്തുകയല്ല. എന്നാല്‍ വസ്തുത പരിശോധിച്ചാല്‍ ഏകദിനത്തിലെ ടോപ് 10 താരങ്ങളെ പരിശോധിച്ചാല്‍ ഞാനാണ് ഒന്നാമന്‍. എനിക്ക് പിന്നിലാണ് കോലിയുടെ സ്ഥാനം. ലിസ്റ്റ് എ ക്രിക്കറ്റിലെ എന്റെ കണ്‍വേര്‍ഷന്‍ റേറ്റ് കോലിയെക്കാളും മികച്ചതാണ്.
കോലി ഓരോ ആറ് ഇന്നിങ്‌സ് കൂടുമ്പോഴും സെഞ്ച്വറി നേടുന്നതായാണ് കണക്ക്, എന്നാല്‍ ഓരോ 5.68 ഇന്നിങ്‌സിലും ഞാന്‍ സെഞ്ച്വറി നേടുന്നു. എന്റെ ശരാശരി 53 ആണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചാം സ്ഥാനത്താണ് ഞാനുള്ളത്'-ഖുറാം മന്‍സൂര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

പാകിസ്താന്‍ ടീമില്‍ വലിയ അവസരമില്ല
ഇത്രയൊക്കെ മികച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് റെക്കോഡ് അവകാശപ്പെടുമ്പോഴും ഖുറാം മന്‍സൂറിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ വളരെ ചുരുക്കമാണ്. പാകിസ്താന്‍ ടീമില്‍ 36കാരനായ താരത്തിന് വലിയ അവസരം ലഭിച്ചിട്ടില്ലെന്ന് പറയാം. ഇതിന്റെ കാരണം തനിക്കും അറിയില്ലെന്നാണ് താരം പറയുന്നത്.
'അവസാന 48 ഇന്നിങ്‌സില്‍ നിന്ന് 24 സെഞ്ച്വറിയാണ് എന്റെ പേരിലുള്ളത്. 2015 മുതല്‍ ഇതുവരെയുള്ള പാകിസ്താന്റെ ഓപ്പണര്‍മാരില്‍ കൂടുതല്‍ റണ്‍സ് നേടിയത് ഞാനാണ്. ടി20യിലെ കണക്കുകള്‍ നോക്കിയാലും മറ്റുള്ളവരെക്കാള്‍ മുകളിലാണ് ഞാന്‍. പക്ഷെ ഞാന്‍ തഴയപ്പെടുന്നു. അതിന്റെ കാരണമെന്താണെന്ന് ഇതുവരെ ആരും എനിക്ക് വ്യക്തമായി പറഞ്ഞുതനിട്ടില്ല'-ഖുറാം മന്‍സൂര്‍ പറഞ്ഞു.

ഖുറാം മന്‍സൂറിന്റെ കരിയര്‍
പാകിസ്താനായി 16 ടെസ്റ്റില്‍ നിന്ന് 28.17 ശരാശരിയില്‍ 817 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 7 ഏകദിനം കളിച്ച് 33.71 ശരാശരിയില്‍ 236 റണ്‍സാണ് അദ്ദേഹം നേടിയത്.
മൂന്ന് ഫിഫ്റ്റി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 83 റണ്‍സാണ്. മൂന്ന് ടി20യില്‍ നിന്ന് നേടിയത് 11 റണ്‍സ് മാത്രം. ഈ കണക്കുകള്‍ നോക്കുമ്പോള്‍ താരത്തിന്റെ പ്രകടനം അത്രക്ക് മികച്ചതാണെന്ന് പറയാനാവില്ല. എന്നാല്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ കണക്കുകള്‍ മികച്ചതാണ്.
166 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 53.32 ശരാശരിയില്‍ 7922 റണ്‍സാണ് അദ്ദേഹം നേടിയത്. 27 സെഞ്ച്വറിയും 39 ഫിഫ്റ്റിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. പാകിസ്താനൊപ്പം അവസരം ലഭിച്ചപ്പോള്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ഖുറാമിനായിട്ടില്ല.

കോലിയുടെ ഏഴയലത്ത് എത്തില്ല
ഇന്ത്യയുടെ മുന്‍ നായകനായ വിരാട് കോലിയുടെ റെക്കോഡുകളുടെ ഏഴയലത്ത് എത്താന്‍ ഖുറാമിനാവില്ലെന്ന് തന്നെ പറയാം. 104 ടെസ്റ്റില്‍ നിന്ന് 8119 റണ്‍സും 271 ഏകദിനത്തില്‍ നിന്ന് 12809 റണ്‍സും 115 ടി20യില്‍ നിന്ന് 4008 റണ്‍സുമാണ് കോലിയുടെ പേരിലുള്ളത്. 74 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ താരമാണ് കോലി.
ടെസ്റ്റിലൊഴികെ നിലവില്‍ പരിമിത ഓവറില്‍ കോലിക്ക് 50ന് മുകളില്‍ ശരാശരിയുണ്ട്. നിലവിലെ പാക് നായകന്‍ ബാബര്‍ അസമിന് പോലും സ്വപ്‌നം കാണാനാവാത്ത റെക്കോഡുകളും നേട്ടങ്ങളുമാണ് കോലിക്കുള്ളതെന്ന് പറയാം.


Click it and Unblock the Notifications
