
അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സെന്ന നാഴികക്കല്ലാണ് ഈ മല്‍സത്തില്‍ പോള്‍ സ്റ്റിര്‍ലിങ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കുറിക്കുന്ന ലോകത്തിലെ തന്നെ നാലാമത്തെ താരം മാത്രമാണ് അദ്ദേഹമെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ മാത്രമേ നേരത്തേ ടി20 ഫോര്‍മാറ്റില്‍ 3000ത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

3497 റണ്‍സോടെ ഗപ്റ്റിലാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. 3487 റണ്‍സുമായി രോഹിത് രണ്ടാംസ്ഥാനത്തും 3308 റണ്‍സുള്ള കോലി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

അയര്‍ലാന്‍ഡ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ടി20യില്‍ 2000ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടള്ള ഏക ബാാറ്ററും പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ്. അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച വെടിക്കെട്ട് താരം കെവിന്‍ ഒബ്രെയ്‌നാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. 1973 റണ്‍സാണ് ടി20യില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
അതേസമയം, വനിതകളുടെ ടി20യെടുക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌റ്റെഫാനി ടെയ്‌ലര്‍ എന്നിവര്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.

2009ല്‍ പാകിസ്താനെതിരേ കളിച്ചുകൊണ്ടായിരുന്നു പോള്‍ സ്റ്റിര്‍ലിങ് ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതിനകം 114 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 28.41 ശരാശരിയില്‍ നേടിയത് 3011 റണ്‍സാണ്. 134.84 ആണ് സ്റ്റിര്‍ലിങിന്റെ സ്‌ട്രൈക്ക് റേറ്റ്. 20 ഫിഫ്റ്റികള്‍ ടി20യില്‍ താരത്തിന്റെ പേരിലുണ്ട്.
IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

അതേസമയം, അയര്‍ലാന്‍ഡും അഫ്ഗാനും തമ്മിലുള്ള അവസാനത്തെ ടി20യിലേക്കു വരികയാണെങ്കില്‍ അഫ്ഗാന്‍ 15 ഓവറില്‍ അഞ്ചു വിക്കറ്റിനു 95 റണ്‍സെടുത്തു നില്‍ക്കെ മഴ കാരമം കളി തടസ്സപ്പെടുകയായിരുന്നു. 40 ബോളില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഗനിയാണ് ടോപ്‌സ്‌കോററായത്. അയര്‍ലാന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും ജോഷ്വ ലിറ്റില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിയില്‍ അയര്‍ലാന്‍ഡിന്റെ ലക്ഷ്യം ഏഴോവറില്‍ 54 റണ്‍സായി വെട്ടിക്കുറച്ചു. 6.4 ഓവറില്‍ മൂന്നു വിക്കറ്റിനു അവര്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2ന് അയര്‍ലാന്‍ഡ് കൈക്കലാക്കി. ഇതാദ്യമായിട്ടാണ് അഫ്ഗാനെതിരേ അയര്‍ലാന്‍ഡ് ടി20 പരമ്പര സ്വന്തമാക്കിയത്.


Click it and Unblock the Notifications