Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1000 വിക്കറ്റ്! വമ്പന്‍ റെക്കോര്‍ഡുമായി ഇംഗ്ലീഷ് ഇതിഹാസ ജോടി, ഇന്ത്യയുടെ പൊടിപോലുമില്ല

anderson

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ പേസ് ജോടികളായ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും വമ്പനൊരു നാഴികക്കല്ല് ടെസ്റ്റില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 1000 വിക്കറ്റുകളെന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച രണ്ടാമത്തെ ജോടിയായി ഇവര്‍ മാറി.

ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ അവരുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നങ്‌സിലെ വിക്കറ്റ് നേട്ടമാണ് ആന്‍ഡേഴ്‌സന്‍- ബ്രോഡ് സഖ്യത്തെ എലൈറ്റ് ക്ലബ്ബില്‍ അംഗമാക്കിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപാട് വര്‍ഷങ്ങളായി ഇംഗ്ലീഷ് പേസാക്രമണത്തിന്റെ നെടുംതൂണുകളാണ് ഇരുവരും. കരിയറിന്റെ അവസാന കാലത്തേക്കു അടുത്തൊണ്ടിരിക്കെയാണ് ഇരുവരും ഇപ്പോള്‍ ഒരുമിച്ച് 1000 ഇരകളെന്ന അവിസ്മരണീയ നേട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

നേട്ടം 132 ടെസ്റ്റുകളില്‍ നിന്ന്

നേട്ടം 132 ടെസ്റ്റുകളില്‍ നിന്ന്

132 ടെസ്റ്റുകളില്‍ നിന്നാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍- സ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യം 1000 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഈ ജോടിക്കു ഇവി വേണ്ടത് ഒരേയൊര വിക്കറ്റ് മാത്രമാണ്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസ്- സ്പിന്‍ ജോടികളായ ഗ്ലെന്‍ മഗ്രാത്ത്- ഷെയ്ന്‍ വോണ്‍ എന്നിവരുടെ പേരിലാണ് നിലവില്‍ ഏറ്റുമധികം ടെസ്റ്റ് വിക്കറ്റുകളുള്ള ജോടിയെന്ന ലോക റെക്കോര്‍ഡ്. 1001 വിക്കറ്റുകളുമായിട്ടാണ് ഈ സഖ്യം തലപ്പത്തുള്ളത്.

ഇതിനായി ഇവര്‍ക്കു വേണ്ടി വന്നത് 104 ടെസ്റ്റുകള്‍ മാത്രമാണ്. കളിച്ച ടെസ്റ്റുകള്‍ നോക്കിയാല്‍ ആന്‍ഡേഴ്‌സന്‍- ബ്രോഡ് സഖ്യത്തേക്കാള്‍ 28 മല്‍സരങ്ങള്‍ കുറച്ചു മാത്രമേ ഓസീസ് സഖ്യം കളിച്ചിട്ടുള്ളൂ.

Also Read: IND vs AUS: വൈസ് ക്യാപ്റ്റന് കൊമ്പുണ്ടോ? രാഹുലിനെ ടെസ്റ്റില്‍ കളിപ്പിക്കരുത്!

ഇന്ത്യക്കാരില്ല

ഇന്ത്യക്കാരില്ല

ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളുള്ള ബൗളിങ് ജോടികളുടെ ആദ്യ പത്തിലുളളവരെയെടുത്താല്‍ അവിടെ ഇന്ത്യയുടെ ഒരു സഖ്യത്തെപ്പോലും കാണാന്‍ സാധിക്കില്ലെന്നതാണ് നിരാശാജനകമായ കാര്യം.

95 ടെസ്റ്റുകളില്‍ നിന്നും 895 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുന്‍ പേസ്- സ്പിന്‍ ഇതിഹാസം ചാമിന്ദ വാസ്- മുത്തയ്യ മുരളീധരന്‍ സഖ്യമാണ് മൂന്നാംസ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ കേട്‌ലി ആംബ്രോസ്- കോട്‌നി വാല്‍ഷ് (95 ടെസ്റ്റ്, 762 വിക്കറ്റ്), ഓസ്‌ട്രേലിയയുടെ മിച്ചെല്‍സ്റ്റാര്‍ക്ക്- നതാന്‍ ലയണ്‍ (73 ടെസ്റ്റ്, 580 വിക്കറ്റ്), പാകിസ്താന്റെ വസീം അക്രം- വഖാര്‍ യൂനിസ് (61 ടെസ്റ്റ്, 559 വിക്കറ്റ്), ഷോണ്‍ പൊള്ളോക്ക്- ജാക്വസ് കാലിസ് (93 ടെസ്റ്റ്, 547 വിക്കറ്റ്), ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്- ടിം സൗത്തി (65 ടെസ്റ്റ്, 541 വിക്കറ്റ്), സൗത്താഫ്രിക്കയുടെ മഖായ എന്‍ടിനി- ജാക്വസ് കാലിസ് (93 ടെസ്റ്റ്, 538 വിക്കറ്റ്), ഡെയ്ല്‍ സ്റ്റെയ്ന്‍- മോര്‍നെ മോര്‍ക്കല്‍ (62 ടെസ്റ്റ്, 522 വിക്കറ്റ്) എന്നിവരാണ് നാലു മുതല്‍ പത്തു വരെ സ്ഥാനങ്ങളിലുള്ളവര്‍.

Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

ഇംഗ്ലണ്ടിനു ലീഡ്

ഇംഗ്ലണ്ടിനു ലീഡ്

ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്കു വരികയാണെങ്കില്‍ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇംഗ്ലണ്ട് 98 റണ്‍സിന്റെ ലീഡ് കൈക്കലാക്കിയിരിക്കുകയാണ്. ടോസിനു ശേഷം കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിനു 325 റണ്ണെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഹാരി ബ്രൂക്ക് (89), ബെന്‍ ഡെക്കറ്റ് (84) എന്നിവരുടെ ഇന്നിങ്‌സുകള്‍ അവര്‍ കരുത്തേകി. മറുപടിയില്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 306നു പുറത്തായതോടെ ഇംഗ്ലണ്ടിനു 19 റണ്‍സിന്റെ നേരിയ ലീഡ് ലഭിച്ചു.

ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നും ഓലി റോബിന്‍സണ്‍ നാലും വിക്കറ്റുകളെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡിനു ഒരു വിക്കറ്റാണ് ലഭിച്ചത്. എന്നാ്ല്‍ ഇന്നിങ്‌സിലെ നാലു വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍- ബ്രോഡ് ജോടി 1000 വിക്കറ്റുകളെന്ന മാന്ത്രിക സംഖ്യയിലെത്തിക്കുകയായിരുന്നു.

Story first published: Friday, February 17, 2023, 20:13 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+