
ടെസ്റ്റില്‍ കൂടുതല്‍ നിരാശ
ടെസ്റ്റില്‍ ഇപ്പോഴും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. 102 മത്സരത്തില്‍ നിന്ന് 49.53 ശരാശരിയില്‍ 8074 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ 27 സെഞ്ച്വറിയും 28 ഫിഫ്റ്റിയും ഉള്‍പ്പെടും. 2019ന്റെ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 84 ടെസ്റ്റില്‍ 7202 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 54.97. 27 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

പിന്നീടിങ്ങോട്ട് ആറ് ഫിഫ്റ്റി മാത്രമാണ് ടെസ്റ്റില്‍ അദ്ദേഹത്തിന് നേടാനായത്. 2020 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 18 മത്സരമാണ് അദ്ദേഹം കളിച്ചത്. നേടിയത് 27.25 ശരാശരിയില്‍ 872 റണ്‍സും. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമായിരുന്ന കോലിക്ക് ഇപ്പോള്‍ ടെസ്റ്റില്‍ ഈ നേട്ടം അവകാശപ്പെടാനാവില്ല.
ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം
സച്ചിന് ശേഷം ഏകദിനത്തില്‍ ബാറ്റുകൊണ്ട് കോലിയെപ്പോലെ വിസ്മയിപ്പിച്ച മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് പറയാം. സ്ഥിരതയാണ് കോലിയുടെ എടുത്ത് പറയേണ്ട കാര്യം. റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടി ഒറ്റയാനെപ്പോലെ എതിരാളികളെ തരിപ്പണമാക്കിയിരുന്ന കോലിക്ക് 260 മത്സരത്തില്‍ നിന്ന് 58.07 ശരാശരിയില്‍ 12311 റണ്‍സാണ് ഇതുവരെ നേടാനായത്.

43 സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 2019ന്റെ അവസാനം വരെയുള്ള കണക്ക് നോക്കിയാല്‍ 242 മത്സരത്തില്‍ നിന്ന് 11609 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 59.84 എന്ന മികച്ച ശരാശരിയും 43 സെഞ്ച്വറിയും 55 ഫിഫ്റ്റിയും അദ്ദേഹത്തിനുണ്ടായിരുന്നു. 2020 മുതലുള്ള കണക്ക് നോക്കുമ്പോള്‍ 18 മത്സരത്തില്‍ നിന്ന് 702 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 39. അര്‍ധ സെഞ്ച്വറി 9.
ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

ടി20യിലെ പ്രകടന കണക്കുകളിതാ
ടി20യില്‍ ഭേദപ്പെട്ട കണക്കുകള്‍ കോലിക്ക് അവകാശപ്പെടാം. 99 മത്സരത്തില്‍ നിന്ന് 50.12 ശരാശരിയില്‍ 3308 റണ്‍സാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. 30 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 2019ന്റെ അവസാനം വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 75 മത്സരത്തില്‍ നിന്ന് 2633 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 52.66. 24 അര്‍ധ സെഞ്ച്വറികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2020ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 24 മത്സരമാണ് അദ്ദേഹം കളിച്ചത്. 42.18 ശരാശരിയില്‍ നേടിയത് 675 റണ്‍സാണ്. ശരാശരി മോശമില്ലെങ്കിലും സമീപകാലത്തെ കോലിയുടെ സ്‌ട്രൈക്കറേറ്റ് പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം.


Click it and Unblock the Notifications

