Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മങ്കാദ് നിര്‍ത്താന്‍ ഒരു വഴി മാത്രം, 'മങ്കാദ് സ്‌പെഷ്യലിസ്റ്റ്' അശ്വിന്റെ നിര്‍ദേശം ഇങ്ങനെ

ക്രിക്കറ്റ് മല്‍സരങ്ങളിലെ മങ്കാദ് റണ്ണൗട്ട് അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ 2019ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറിനെ മങ്കാദ് ചെയ്ത് പുറത്താക്കിയതിന്റെ പേരില്‍ അശ്വിന്‍ പ്രതിക്കൂട്ടിലായിരുന്നു. അന്നു വലിയ വിമര്‍ശനങ്ങളായിരുന്നു താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. തന്റെ കൈയില്‍ നിന്നും ബോള്‍ റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ക്രീസിന് പുറത്തേക്ക് ഇറങ്ങിയ ബട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു. അന്നു ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും തന്റെ പ്രവവര്‍ത്തിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു.

1

ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ഒരു ട്വീറ്റിനു മറുപടിയായാണ് മങ്കാദ് നിര്‍ത്താന്‍ അശ്വിന്‍ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത്. ഹായ് ഗയ്‌സ്, എന്റെ കോളത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗെയിമിന്റെ ചില വശങ്ങളെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നു എന്നോടു പറയുക. നിഭങ്ങളുടെ കാഴ്ചാനുഭവം മെച്ചപ്പെടുത്തുന്നതിന് എന്തു നിയമ മാറ്റങ്ങളാണ് നിങ്ങള്‍ വരുത്തുകയെന്നും എന്നെ അറിയിക്കൂയെന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. ഇതിനു മറുപടിയായിട്ടാണ് അശ്വിന്‍ മങ്കാദിങിനെക്കുറിച്ച് ഒരു നിര്‍ദേശം വച്ചത്.

ഫ്രീഹിറ്റെന്നത് നന്നായി മാര്‍ക്കറ്റ് ചെയ്യാവുന്ന ഒരു ഉപകരണമാണ്. ഇതു എല്ലാ ആരാധകരുടെയും ഭാവനയെ ആകര്‍ഷിക്കുകയും ചെയ്തു. നോണ്‍ സ്‌ട്രൈക്കര്‍ ഭാഗത്തുള്ള ബാറ്റ്‌സ്മാന്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് ക്രീസ് വിടുകയാണെങ്കില്‍ ഒരു അധിക ബോള്‍ ഈ ഓവറില്‍ അനുവദിക്കണം, കൂടാതെ 10 റണ്‍സ് ബാറ്റിങ് ടീമിന് പിഴയായും വിധിക്കണം. ഓര്‍മിക്കുക, ബോള്‍ കൈകളില്‍ നിന്നും വിട്ടുകഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്കു ക്രീസ് വിടാന്‍ അനുവാദമുള്ളൂയെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

2

അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ് അശ്വിനെ ഇനി കാണാന്‍ കഴിയുക. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹം കളിക്കും. ഐപിഎല്ലിന്റെ 14ം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അശ്വിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു ഡിസി ടീമില്‍ നിന്നും അദ്ദേഹം ബ്രേക്കെടുത്തിരുന്നു.

Story first published: Friday, May 28, 2021, 19:03 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+