Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് കാരണം ലോട്ടറിയടിച്ചത് ഓസ്‌ട്രേലിയക്ക്! എങ്ങനെ എന്നറിയാം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ചില അവിസ്മരണീയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അക്കൂട്ടത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഇന്നിങ്‌സുകളിലൊന്നാണ് 2020-21ലെ പര്യടനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഗാബ ടെസ്റ്റിലെ അപരാജിത ഫിഫ്റ്റി. ഇന്ത്യ തകര്‍പ്പന്‍ റണ്‍ചേസിലൂടെ ഓസീസിനെ സ്തബ്ധരാക്കിയ ടെസ്റ്റില്‍ പുറത്താവാതെ 89 റണ്‍സ് റിഷഭ് അടിച്ചെടുത്തിരുന്നു. ഗാബ ടെസ്റ്റിലെ വിജയത്തോടെ പരമ്പരയും ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു.

1

റിഷഭിന്റെ ഈ ഇന്നിങ്‌സ് കാരണം ഇപ്പോള്‍ കോളടിച്ചിരിക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാണ്. ഡിസ്‌നി സ്റ്റാര്‍ ഓസ്‌ട്രേലിയയുടെ മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം നേടിയെടുത്തിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണ്. ഏഴു വര്‍ഷത്തേക്കുള്ള ഓസീസ് ടീമിന്റെ മല്‍സരങ്ങളുടെ സ്ംപ്രേക്ഷണാവകാശം ഏകദേശം 2000 കോടിയോളം മുടക്കിയാണ് ഡിസ്‌നി സ്റ്റാര്‍ നേടിയെടുത്തിരിക്കുന്നത്. ഇതിനു കാരണക്കാരന്‍ റിഷഭാണെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2

2006 മുതല്‍ 2013ലെ ഓസ്‌ട്രേലിയയുടെ മല്‍സരങ്ങളുടെ സംപ്രേക്ഷണ അവകാശനത്തിനു വേണ്ടി നയന്‍ (9) മുടക്കിയത് 275 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു. അതുവരെയുള്ള ഏറ്റവും വലിയ തുകയായിരുന്നു. ഇതാണ് ഡിസ്‌നി സ്റ്റാര്‍ പുതിയ കരാറിലൂടെ തിരുത്തിയിരിക്കുന്നത്. 360 ഓസ്‌ട്രേലിയന്‍ ഡോളറാണ് പുതിയ കരാറിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു ലഭിക്കുക.

3

ഗാബ ടെസ്റ്റില്‍ ഇന്ത്യയെ വിജയിപ്പിക്കുകയും 2021 ജനുവരിയില്‍ ബോര്‍ഡര്‍ ഗസാക്കര്‍ ട്രോഫി നേടിക്കൊടുത്തതു പുതുമയുള്ള ഓര്‍മകളിലൊന്നായി നിലനില്‍ക്കുകയാണെന്നു സിഡ്‌നി മോണിങ് ഹെറാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക മുമ്പ് 9 ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു നല്‍കിയിരുന്ന കരാര്‍ തുകയേക്കാള്‍ വളരെ വലുതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

4

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള പുതിയ കരാറോടെ ബിഗ് ബാഷ് ലീഗ് (ബിബിഎല്‍), വനിതാ ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎല്‍) എന്നിവ കൂടാതെ ഓസീസിന്റെ അന്താരാഷ്ട്ര മല്‍സരങ്ങളുടെ കൂടി ബ്രോഡ്കാസ്റ്ററായി ഡിസ്‌നി സ്റ്റാര്‍ മാറും. അടുത്തിടെ 2023 മുതല്‍ 27 വരെയുള്ള ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശവും 23,375 കോടി ചെലവഴിച്ച് ഡിസ്‌നി സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.

2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ

5

2023-24 സീസണ്‍ മുതലുള്ള ഡിസ്‌നി ഹോട്‌സ്റ്റാറുമായുള്ള സഹകരണത്തെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. ഇന്ത്യയിലെ ഗെയിമിന്റെ പര്യായമാണ് ഡിസ്‌നി സ്റ്റാര്‍. ഓരോ സമ്മറിലും ഓസ്‌ട്രേലിയയില്‍ കളിക്കുന്ന മികവുറ്റ ക്രിക്കറ്റ് അവര്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Sunday, July 24, 2022, 20:39 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+