ഗംഭീര്‍ മയം, എവിടെ നോക്കിയാലും കാണാം- ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

ഇന്ത്യയുടെ ചൂടന്‍ ക്രിക്കറ്ററെന്നു അറിയപ്പെടുന്നയാളാണ് മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വളരെ അഗ്രസീവായ ബാറ്ററായിരുന്ന അദ്ദേഹം കളിക്കളത്തിന് അകത്തും പുറത്തും അഗ്രസീവായി പെരുമാറുന്ന വ്യക്തി കൂടിയാണ്. കളിച്ചിരുന്ന കാലത്തു കളിക്കളത്തില്‍ ചില കൊമ്പുകോര്‍ക്കലുകളുടെ പേരിലും ഗംഭീര്‍ കുപ്രസിദ്ധി നേടിയിരുന്നു. പാകിസ്താന്റെ മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീഡി, കമ്രാന്‍ അക്മല്‍ എന്നിവരുമായുള്ള ഏറ്റുമുട്ടലും ഐപിഎല്ലില്‍ വിരാട് കോലിയുമായുള്ള വാക്‌പോരുമെല്ലാം ഗംഭീറിനെ വിവാദ നായകനാക്കുകയും ചെയ്തു.
പല മാച്ച് വിന്നിങ് പ്രകടനങ്ങളും ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചിട്ടുള്ള താരം കൂടിയാണ് ഗംഭീര്‍. പക്ഷെ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു അന്നും ഇന്നും ലഭിച്ചിട്ടില്ല. ഇന്ത്യ ചാംപ്യന്‍മാരായ 2007ലെ ടി20 ലോകകപ്പ് ഫൈനലിലെയും 2011ലെ ഏകദിന ലോകകപ്പിലെയും ഫൈനലുകളിലെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു. 2011ലെ ഫൈനലിലെ ഹീറോയെന്ന ക്രെഡിറ്റ് പക്ഷെ നായകന്‍ എംഎസ് ധോണി തട്ടിയെടുക്കുകയായിരുന്നു.
10 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള ഗംഭീര്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ഭാഗമായിട്ടുണ്ട്. പക്ഷെ ധോണി ക്യാപ്റ്റനായിരിക്കെ അദ്ദേഹവുമായുള്ള ചില ഉടക്കുകള്‍ ഗംഭീറിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതു കരിയര്‍ അവസാനിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു.
വിരമിച്ച ശേഷവും ഗംഭീര്‍ ഇപ്പോഴും പല റോളുകളിലും ക്രിക്കറ്റില്‍ സജീമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യ ഉപദേശരനായ അദ്ദേഹം കമന്ററി രംഗത്തും നിറസാന്നിധ്യമാണ്. മാത്രമല്ല കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയും കൂടിയാണ് ഗംഭീര്‍. താരത്തിന്റെ ആസ്തിയെയും കാര്‍ കളക്ഷനെക്കുറിച്ചുമെല്ലാം അറിയാം.

ആസ്തി
2022 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 147 കോടിയോളം രൂപയാണ് ഗൗതം ഗംഭീറിന്റെ ആസ്തിയെന്നാണ് കണക്കുകള്‍. എംപിയെന്ന നിരയില്‍ പ്രതിവര്‍ഷം 36 ലക്ഷം രൂപ അദ്ദേഹത്തിനു ശമ്പളമുണ്ട്.
കൂടാതെ കമന്ററി, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകന്‍ എന്നീ റോളുകളിലും നല്ലൊരു വരുമാനം ഗംഭീറിനു ലഭിക്കുന്നുണ്ട്.
Also Read: സച്ചിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല! അത് ഈഗോ ആയിരുന്നില്ല, ഒലോംഗ എല്ലാം മാറ്റിമറിച്ചു

പരസ്യ കരാര്‍, വീട്
മല്‍സരരംഗത്തു ഇപ്പോഴില്ലെങ്കിലും ഗൗതം ഗംഭീര്‍ പരസ്യ രംഗത്തു വില കൂടിയ ബ്രാന്‍ഡുകളിലൊന്നാണ്. നേരത്തേ കൡക്കാരനായിരിക്കെ ചില പ്രധാനപ്പെട്ട ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു കരാറുണ്ടായിരുന്നു.
നിലവില്‍ പിനാക്ക്ള്‍ സ്‌പെഷ്യാലിറ്റി വെഹിക്കിള്‍സ് (പിഎസ്‌വി), ഫാന്റസി ഗെയിമിങ് പ്ലാറ്റ്‌ഫോമായ ക്രിക്ക്‌പ്ലേ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഗംഭീര്‍. ബ്രാന്‍ഡുകളുമായുള്ള കരാറിലൂടെ ഒരു വര്‍ഷം ഏകദേശം ഒരു കോടിയോളം രൂപ അദ്ദേഹം സമ്പാദിക്കുന്നുണ്ട്.
നിലവില്‍ ഡല്‍ഹിയിലാണ് താരം താമസിക്കുന്നത്. രജീന്ദര്‍ നഗറിലാണ് 15 കോടി വില മതിക്കുന്ന ഗംഭീറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കൂടാതെ എംപിയെന്ന നിലയില്‍ യോഗങ്ങള്‍ ചേരുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഡല്‍ഹിയില്‍ മറ്റൊരു വീടും അദ്ദേഹത്തിനുണ്ട്.എംപിയായ ശേഷം ഗംഭീറിനു അനുവദിക്കപ്പെട്ട വീടാണിത്.
വീടുകള്‍ കൂടാതെ ഗ്രേറ്റര്‍ നോയ്ഡയില്‍ നാലു കോടിയോളം വിലയുള്ള സ്ഥലവും മല്‍കാപൂര്‍ ഗ്രാമത്തില്‍ ഒരു കോടി വിലമതിക്കുന്ന സ്ഥലവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
Also Read: വീരുവിന്റെ കരിയര്‍ തകര്‍ത്തത് ധോണി! ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു?

ഗംഭീറിന്റെ കാറുകള്‍
വാഹന പ്രേമി കൂടിയാണ് ഗൗതം ഗംഭീറെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. നിരവധി സ്‌പോര്‍ട്‌സ്, ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. മാരുതി സുസുക്കി എസ്എക്‌സ് 4 (എട്ടു ലക്ഷം), ടൊയോട്ട കൊറോള (20 ലക്ഷം), മഹീന്ദ്ര ബൊലേറോ സ്റ്റിംഗര്‍ (9 ലക്ഷം) എന്നീ കാറുകളും ഔഡി ക്യു 5 (52 ലക്ഷം), ബിഎംഡബ്ല്യു 530ഡി (67 ലക്ഷം) തുടങ്ങിയ ആഡംബര കാറുകളും ഗംഭീറിനു സ്വന്തമായുണ്ട്. കൂടാതെ 75,000 രൂപയുടെ കെടിഎം ബൈക്കും അദ്ദേഹത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications