
ധോണിയുടെ ക്യാപ്റ്റന്‍സി
എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷമാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കമെന്നാണ് പറയപ്പെടുന്നത്. അന്നു ജൂനിയര്‍ താരമായിരുന്ന ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നപ്പോള്‍ പലര്‍ക്കും ആശങ്കകളുണ്ടായിരുന്നു. കാരണം സീനിയേഴ്‌സിന്റെ വലിയൊരു നിര തന്നെ അപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു.
ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി എന്നിവരടക്കമുള്ള അതികായന്‍മാര്‍ ദേശീയ ടീമിലുണ്ടായിരുന്നു. സീനിയര്‍ കളിക്കാരുടെ ഈഗോ പ്രശ്‌നങ്ങള്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്കു തിരിച്ചടിയാവുമോയെന്നായിരുന്നു സംശയിക്കപ്പെട്ടിരുന്നത്.
പക്ഷെ ഈ നിഗമനങ്ങള്‍ തെറ്റിച്ചുകൊണ്ട് സീനിയേഴ്‌സിനെ വളരെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ ധോണി വിജയിച്ചു. അവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ കഴിഞ്ഞതാണ് 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു പ്രധാന കാരണം.
Also Read: ആ കോളില്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഞാന്‍ റോയല്‍സ് നായകനുമായി! സഞ്ജു പറയുന്നു

ഫീല്‍ഡിങ് കേന്ദ്രീകൃത ടീം
ഇന്ത്യന്‍ ടീമില്‍ ഫീല്‍ഡിങിനു കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ എംഎസ് ധോണി തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഫീല്‍ഡിങില്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനായി ധോണിക്കു ക്യാപ്റ്റനെന്ന നിലയില്‍ പല കടുപ്പമേറിയ തീരുമാനങ്ങളും എടുക്കേണ്ടതായി വന്നു.
സീനിയേഴ്‌സിനു ഫീല്‍ഡിങില്‍ അത്ര ശോഭിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമാണ് ആവശ്യമെന്നും ധോണി തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഫീല്‍ഡില്‍ സ്ലോയായി കാണപ്പെടാറുള്ള സീനിയര്‍ കളിക്കാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെയെല്ലാം അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വരെ സ്ഥാനം അന്നു നഷ്ടമായിരുന്നു. 2015ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ധോണിയടെ ഈ അഴിച്ചുപണി.
Also Read: IPL 2023: പിഎസ്എല്ലില്‍ കസറി, പക്ഷെ ഐപിഎല്ലില്‍ ഇവര്‍ ഒരു മല്‍സരം പോലും കളിക്കില്ല!

ധോണിയെ കുറപ്പെടുത്തി
ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട സീനിയേഴ്‌സില്‍ പലര്‍ക്കും പിന്നീട് കരിയറില്‍ അധികം ആയുസ്സുണ്ടായില്ല. ഗൗതം ഗംഭീറും ഇക്കൂട്ടത്തില്‍പ്പെടും. തന്റെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ കാരണക്കാരന്‍ എംഎസ് ധോണിയാണെന്നു ഗംഭീര്‍ പിന്നീട് പല തവണ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അടുത്തിടെ താനും ധോണിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഗംഭീര്‍ തള്ളിക്കളഞ്ഞിരുന്നു. ധോണിക്കു എന്തെങ്കിലുമൊരു പ്രശ്‌നം നേരിട്ടാല്‍ ആദ്യം അദ്ദേഹത്തിനൊപ്പം നില്‍ക്കുക താനായിരിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.


Click it and Unblock the Notifications












