84 ബോളില്‍ 90, അന്നു സച്ചിനെ വീഴ്ത്താന്‍ വോ കണ്ടത് ഒരു വഴി മാത്രം | അറിയാം

ലോക ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോലെ തന്നെ ആരാധകരെ ഹരം കൊള്ളിച്ചിട്ടുള്ള പോരാട്ടങ്ങളാണ് ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരങ്ങള്‍. ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഓസീസുമായി നിരവധി അവിസ്മരണീയ മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. ചിലതില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ചിലതില്‍ ഓസീസും വിജയം വരുതിയിലാക്കി.
1996ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരം ഇന്ത്യന്‍ ആരാധകര്‍ക്കു അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. കാരണം വിജയത്തിനു കൈയെത്തുംദൂരത്ത് വരെ എത്തിയ ശേഷമായിരുന്നു ഇന്ത്യ അന്നു കളി കൈവിട്ടത്. അവസാനമുണ്ടായ കൂട്ടത്തകര്‍ച്ച ജയിക്കാമായിരുന്ന മല്‍സരം ഇന്ത്യക്കു നഷ്ടപ്പെടുത്തുകയായിരുന്നു. ഈ പരാജയം ഇന്ത്യ ആരാധകരെ ഏറെ നിരാശരാക്കുകയും ചെയ്തിരുന്നു.
മുംബൈയില്‍ (ബോംബെ) വച്ചായിരുന്നു ഇന്ത്യയും ഓസീസും അന്നു കൊമ്പുകോര്‍ത്തത്. ഇന്ത്യയെ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ചപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറുമായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുറത്താവലായിരുന്നു കളിയിലെ ടേണിങ് പോയിന്റായത്. മിന്നുന്ന ഫോമില്‍ ബാറ്റ് വീശിയ അദ്ദേഹം സെഞ്ച്വറിക്കു 10 റണ്‍സകലെ പുറത്താവുകായിരുന്നു. ഓസീസ് ഓപ്പണറും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായിരുന്ന മാര്‍ക്ക് വോയുടെ തന്ത്രമായിരുന്നു സച്ചിനെ വീഴ്ത്തിയത്. ഇതേക്കുറിച്ച് വിശദമായി അറിയാം.

ഓസീസ് നേടിയത് 258 റണ്‍സ്
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 258 റണ്‍സിനു പുറത്താവുകയായിരുന്നു. പകലും രാത്രിയുമായി മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ഈ മല്‍സരം. ഫ്‌ളഡ്‌ലിറ്റിനു കീഴില്‍ ഇവിടെ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.
ഓപ്പണര്‍ മാര്‍ക്ക് വോയുടെ (126) സെഞ്ച്വറിയായിരുന്നു ഓസീസിനെ വിന്നിങ് ടോട്ടലില്‍ എത്തിച്ചത്.
ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍ക്കൊപ്പം 103 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹത്തിനു സാധിച്ചു. ടെയ്‌ലര്‍ 59 റണ്‍സിനു പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 232 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. പിന്നീട് അവര്‍ക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. അവസാന ഓവറില്‍ നാലു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. അഞ്ചു ഓസീസ് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു.
Also Read: IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

തുടക്കം പാളി ഇന്ത്യ
റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. രണ്ടു വിക്കറ്റിനു ഏഴു റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറി. എന്നാല്‍ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. മൂന്നാം വിക്കറ്റില്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം 63 റണ്‍സ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ അസ്ഹറിന്റെ സംഭാവന 10 റണ്‍സ് മാത്രമായിരുന്നു.
സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഉജ്ജ്വല ബൗളിങായിരുന്നു കാഴ്ചവച്ചത്. 10-1-28-1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സച്ചിന്റെ തകര്‍പ്പന്‍ ബാറ്റിങില്‍ മുന്നേറിയ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 142 റണ്‍സെന്ന നിലയിലായിരുന്നു. സച്ചിനൊപ്പം സഞ്ജയ് മഞ്ജരേക്കറായിരുന്നു അപ്പോള്‍ ക്രീസില്‍.
Also Read: IPL 2023: ധോണിക്ക് സിക്‌സര്‍ സിംഹാസനം ഒഴിയാം! രോഹിത് തൊട്ടരികെ, അറിയാം

സച്ചിനെ പുറത്താക്കി വോ
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിറകിലേറി ഇന്ത്യ വിജയത്തിലേക്കു മുന്നേറവെയാണ് മാര്‍ക്ക് വോയെ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍ ബോള്‍ ഏല്‍പ്പിച്ചത്. സച്ചിന്‍ പലപ്പോഴും ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടുകള്‍ കളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട വോ ഒടുവില്‍ ഒരു തന്ത്രം പരീക്ഷിക്കുകയായിരുന്നു.
മീഡിയം പേസറായിരുന്ന അദ്ദേഹം സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വേഗതയേറിയ ഒരു വൈഡ് പരീക്ഷിക്കുകയായിരുന്നു. ഷോട്ടിനായി ക്രീസിനു പുറത്തേക്കിറങ്ങിയ സച്ചിന് പക്ഷെ ഈ തന്ത്രം മനസ്സിലായില്ല. ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തിനു ബോള്‍ മിസ്സാവുകയും ചെയ്തു.
വിക്കറ്റ് കാത്തത് ഇയാന്‍ ഹീലിയായിരുന്നു. വോ വൈഡ് പരീക്ഷിക്കുമെന്ന് ബോധ്യമുണ്ടായിരുന്ന അദ്ദേഹം വിക്കറ്റിനു കൂടുതല്‍ ക്ലോസായിട്ടാണ് നിന്നത്. ഇതേ തുടര്‍ന്ന് ക്രീസ് വിട്ടിറങ്ങിയ സച്ചിനെ അനായാസം സ്റ്റംപ് ചെയ്യാനും ഹീലിക്കു സാധിച്ചു. 84 ബോളില്‍ 90 റണ്‍സെടുത്താണ് സച്ചിന്‍ ക്രീസ് വിട്ടത്. 12 ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.
സച്ചിന്‍ മടങ്ങിയ ശേഷം മഞ്ജരേക്കര്‍ (62), നയന്‍ മോംഗിയ (27) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ അഞ്ചിന് 201 വരെയെത്തിച്ചു. പക്ഷെ പിന്നീട് തുടരെ വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ 242 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. സെഞ്ച്വറിക്കൊപ്പം 10 ഓവറില്‍ 44 റണ്‍സിനു ഒരു വിക്കറ്റുമെടുത്ത വോയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. ഓസീസിനായി ഡാമിയന്‍ ഫ്‌ളെമിങ് 36 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ പിഴുതിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications