ഇന്ത്യയെ ഇന്ത്യയില്‍ ഏറ്റവും വിറപ്പിച്ച സ്പിന്നറാര്? മുരളി-വോണ്‍-ലിയോണ്‍! കേമനാര്?

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിലെ തോല്‍വി ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ലഭിച്ച കടുത്ത തിരിച്ചടിയാണ്. ആദ്യ രണ്ട് മത്സരത്തിലും അനായാസം ജയിച്ച് അമിത ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യയെ ഇന്‍ഡോറില്‍ ഓസീസ് പൂട്ടുകയായിരുന്നുവെന്ന് പറയാം.
ഓസീസിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് നതാന്‍ ലിയോണിന്റെ സ്പിന്‍ മികവായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റുമായി ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങളെ തകര്‍ത്തത് ലിയോണായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും അദ്ദേഹം നേടി.
ആദ്യ രണ്ട് മത്സരങ്ങളിലും വലിയ മികവ് കാട്ടാന്‍ സാധിക്കാതെ പോയ ലിയോണ്‍ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും മിടുക്കുകാട്ടിയ സ്പിന്നറെന്ന വിശേഷണം അര്‍ഹിക്കുന്നത് ആരാണ്.
മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്ക് മുകളിലാണ് ഇന്ത്യന്‍ പിച്ചില്‍ ലിയോണിന്റെ സ്ഥാനം? അറിയാം.

ലിയോണാണ് ബെസ്റ്റ്
ഇന്ത്യന്‍ പിച്ചില്‍ മറ്റ് വിദേശ സ്പിന്നര്‍മാരെക്കാള്‍ കേമന്‍ നതാന്‍ ലിയോണാണെന്ന് പറയാം. 18 ഇന്നിങ്‌സില്‍ നിന്ന് 53 വിക്കറ്റാണ് ലിയോണ്‍ ഇന്ത്യന്‍ മണ്ണില്‍ നേടിയത്. ബൗളിങ് ശരാശരി 26.05 ആണ്.
അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 50 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്. ഇന്‍ഡോറിലായിരുന്നു ഈ പ്രകടനം.
വലം കൈയന്‍ സ്പിന്നര്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴെല്ലാം വലിയ നേട്ടങ്ങളോടെയാണ് മടങ്ങിയത്. ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ എല്ലാ തവണയും ലിയോണിനായി. ഷെയ്ന്‍ വോണ്‍ കളമൊഴിഞ്ഞതിന് പിന്നാലെ ഓസീസ് കണ്ടെത്തിയ മികച്ച സ്പിന്നറെന്ന വിശേഷണം ലിയോണിന് അര്‍ഹതപ്പെട്ടതാണ്.
118 ടെസ്റ്റുകളില്‍ നിന്ന് 479 വിക്കറ്റുകള്‍ ലിയോണ്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. 23 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരം നാല് തവണ 10 വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. എന്നാല്‍ പരിമിത ഓവറില്‍ ഈ മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. 29 ഏകദിന മത്സരത്തില്‍ നിന്ന് 29 വിക്കറ്റും 2 ടി20യില്‍ നിന്ന് 1 വിക്കറ്റുമാണ് നേടിയത്.
Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

മുരളീധരന്റെ പ്രകടനം
മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഷെയ്ന്‍ വോണെക്കാള്‍ ഇന്ത്യന്‍ മണ്ണില്‍ മികവ് കാട്ടിയത്. 14 ഇന്നിങ്‌സില്‍ നിന്ന് 45.45 ബൗളിങ് ശരാശരിയില്‍ 40 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ലിയോണിന്റെ അത്ര മത്സരം ഇന്ത്യയില്‍ കളിക്കാന്‍ മുരളിക്ക് അവസരം ലഭിച്ചില്ല.
രണ്ട് തവണയാണ് മുരളി ഇന്ത്യന്‍ മണ്ണില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ഒരു തവണ പോലും 10 വിക്കറ്റ് നേട്ടത്തിലേക്കെത്താനായില്ല. 100 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
എന്നാല്‍ ആകെ കണക്ക് നോക്കുമ്പോള്‍ മറ്റ് സ്പിന്നര്‍മാരെക്കാള്‍ കൂടുതല്‍ വിക്കറ്റ് ഇന്ത്യയില്‍ നേടിയെടുക്കാന്‍ മുരളിക്ക് സാധിച്ചു. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റുമായി വിക്കറ്റ് കേട്ടക്കാരില്‍ തലപ്പത്താണ് മുരളി. 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും സൂപ്പര്‍ സ്പിന്നറുടെ പേരിലുണ്ട്.
Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

ഷെയ്ന്‍ വോണിന്റെ കണക്കുകള്‍
ഷെയ്ന്‍ വോണിന്റെ കണക്കുകളും മോശമല്ല. 16 ഇന്നിങ്‌സില്‍ നിന്ന് 34 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 43.11 ആണ് ബൗളിങ് ശരാശരി. എന്നാല്‍ ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെക്കാനായത്. 125 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് വോണിന്റെ മികച്ച ബൗളിങ് പ്രകടനം.
ഇതിഹാസ സ്പിന്നര്‍ ഇന്ത്യന്‍ മണ്ണില്‍ വലിയ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് പറയാനാവില്ല. ടെസ്റ്റില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വോണിനെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം കാട്ടിയിരുന്നു. 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റുമാണ് വോണിന്റെ കരിയറിലെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications