Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

38 ബോളില്‍ 114 റണ്‍സ്- നേടിയതല്ല, വഴങ്ങിയത്! ആവേശ് ഇനിയും ടീമില്‍ വേണോ?

ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടുവച്ച ഒരുപിടി ഇന്ത്യന്‍ താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ അംഗങ്ങളിലൊരാളാണ് ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് ആവേശ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഡിസി വിട്ട് കഴിഞ്ഞ സീസണിനു മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു മാറിയപ്പോഴും പ്രകടനത്തില്‍ വലിയ ഇടിവൊന്നും സംഭവിച്ചില്ല.

1

ഇന്ത്യന്‍ കുപ്പായത്തില്‍ മോശമല്ലാത്ത തുടക്കമായിരുന്നു ആവേശിന്റേത്. പക്ഷെ ഇപ്പോള്‍ ടീമിനു വലിയ ബാധ്യയതായി ഈ യുവ പേസര്‍ മാറിക്കൊണ്ടിരിക്കുകയാണ്. കളിക്കുന്ന മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കുന്ന തല്ലുകൊള്ളിയായി ആവേശ് മാറിയെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. ഈ പോക്ക് പോയാല്‍ ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിനു ശേഷം താരത്തെ ഇന്ത്യ എടുത്ത് 'പുറത്തു കളയുമെന്ന്' ഉറപ്പാണ്. ഡെത്ത് ഓവറിലെ ആവേശിന്റെ പ്രകടനമെടുത്താല്‍ അതു ദയനീയമാണെന്നു കാണാന്‍ സാധിക്കും

2

ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20യില്‍ കളിച്ചാണ് ആവേശ് ഖാന്‍ ഇന്ത്യക്കായി അരങ്ങേറിയത്. 25 കാരനായ മധ്യപ്രദേശ് ബൗളര്‍ ഇതുവരെ 15 മല്‍സരങ്ങളിലാണ് കളിച്ചത്. ഇതില്‍ 14 ഇന്നിങ്‌സുകള്‍ ബൗള്‍ ചെയ്യുകയും ചെയ്തു.
278 പന്തെറിഞ്ഞ ആവേശ് 9.10 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 422 റണ്‍സാണ്. വീഴ്ത്തിയതാവട്ടെ വെറും 13 വിക്കറ്റുകള്‍ മാത്രം. ഒരു ടി20 ബൗളറെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രകടനം തന്നെയാണിത്.

ASIA CUP: ലോക തോല്‍വി!, വീണ്ടും നിരാശപ്പെടുത്തി രാഹുല്‍, ആരാധകര്‍ കട്ട കലിപ്പില്‍

3

ആവേശ് ഖാന്റെ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം വളരെ മോശമാണെന്നു ഹോങ്കോങുമായുള്ള ഏഷ്യാ കപ്പിലെ കഴിഞ്ഞ മല്‍സരവും അടിവരയിട്ടിരിക്കുകയാണ്. ഇതുവരെ ഏഴ് ഇന്നിങ്‌സുകളിലാണ് താരം ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്തിട്ടുള്ളത്. ടി20 കരിയറില്‍ ഇതുവരെ 38 ബോളുകളാണ് ആവേശ് അവസാന ഓവറുകലില്‍ എറിഞ്ഞത്. ഇവയില്‍ നിന്നും വിട്ടുകൊടുത്തതാവട്ടെ 114 റണ്‍സാണ്.

4

മാത്രമല്ല ഡെത്ത് ഓവറില്‍ ഒരു വിക്കറ്റ് പോലും പേസര്‍ക്കു വീഴ്ത്താനുമായിട്ടില്ല. ആദ്യമായി ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്തപ്പോള്‍ 1-0-14-0 എന്നിങ്ങനെയായിരുന്നു ആവേശിന്റെ പ്രകടനം. 1-0-19-0, 1-0-11-0, 1-0-20-0, 0.2-0-12-0, 1-0-17-0, 1-0-21-0 എന്നിങ്ങനെയാണ് അവസാന ഓവറുകളില്‍ താരത്തിന്റെ പ്രകടനങ്ങള്‍.

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

5

ഏഷ്യാ കപ്പില്‍ ദുര്‍ബലരായ ഹോങ്കോങിനെതിരേ പോലും ബൗങിങില്‍ ആവേശ് ഖാന് യാതൊരു ചലനവും സൃഷ്ടിക്കാനായില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നാലോവര്‍ ബൗള്‍ ചെയ്ത പേസര്‍ 13.20 ഇക്കോണമി റേറ്റില്‍ വാരിക്കോരി നല്‍കിയത് 53 റണ്‍സാണ്. ഒരു വിക്കറ്റ് നേടാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് നാണക്കേട് അല്‍പ്പമെങ്കിലും കുറയ്ക്കുന്നത്.

6

പരിക്കു ഭേദമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ വൈകാതെ തിരിച്ചെത്തിയാല്‍ ആവേശിനു ടീമിലെ സ്ഥാനം നഷ്ടമാവുമെന്നുറപ്പണ്. പരിചയസമ്പന്നനായ മുഹമ്മദ്് ഷമിയെപ്പോലും പുറത്തിരുത്തിയാണ് ആവേശിനു ഇന്ത്യ ഏഷ്യാ കപ്പില്‍ അവസരം നല്‍കിയത്. പക്ഷെ ഈ തീരുമാനം വലിയ മണ്ടത്തരമായെന്നു രണ്ടു മല്‍സരങ്ങളോടെ തന്നെ തെളിയുകയും ചെയ്തിരിക്കുകയാണ്.

Story first published: Thursday, September 1, 2022, 17:48 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+