For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ വര്‍ഷം ഒരു മല്‍സരം പോലുമില്ല, 2023ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാം! 3 പേര്‍

വെടിക്കെട്ട് ഓപ്പണറും കൂട്ടത്തില്‍

ടീം ഇന്ത്യക്കു ഇതു മാറ്റത്തിന്റെ സമയമാണ്. അതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ടി20 ടീം. സൂര്യകുമാര്‍ യാദവ് ആദ്യമായി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട പരമ്പരയില്‍ മൂന്നു പുതുമുഖ താരങ്ങളും ഉള്‍പ്പെട്ടിരുന്നു.

സീനിയര്‍ കളിക്കാരെ ഒഴിവാക്കി പകരം യുവനിരയ്ക്കു പ്രാധാന്യമുള്ള സംഘത്തെയാണ് പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു നിരയെ വാര്‍ത്തെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

2022ല്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ ചില താരങ്ങളുണ്ട്. ഇവര്‍ക്കു 2023ല്‍ ദേശീയ ടീമിലേക്കു വിളിയെത്തിയേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായ്ക്കു ഈ വര്‍ഷം ഇന്ത്യക്കായി കളിക്കാനായിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടിയും താരം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റി പൃഥ്വിയെ പരിഗണിച്ചതേയില്ല.

ജൂണില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ പോലും താരം അവഗണിക്കപ്പെട്ടു. പക്ഷെ ചേതന്‍ ശര്‍മയുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കിക്കഴിഞ്ഞു.

Also Read: ചേതന്‍ ശര്‍മ വീണ്ടും സെലക്ടറാവുമോ? വന്നാല്‍ ഇവര്‍ തീര്‍ന്നു! പിന്നെ ഇന്ത്യന്‍ ടീം കാണില്ല

പുതിയ സെലക്ഷന്‍ കമ്മിറ്റി 2023ല്‍ പൃഥ്വിയെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021ലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു താരം അവസാനമായി ദേശീയ ടീമിനായി ഇറങ്ങിയത്.

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

സ്പിന്നര്‍ രാഹുല്‍ ചാഹറാണ് ഈ വര്‍ഷം ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത മറ്റൊരാള്‍. പക്ഷെ അടുത്ത വര്‍ഷം താരം ദേശീയ ടീമിലേക്കു വന്നേക്കും. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു രാഹുല്‍.

പക്ഷെ ടൂര്‍ണമെന്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായില്ല. ഇതോടെ ലോകകപ്പിനു ശേഷം താരം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. പിന്നീട് ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയും ചെയ്തില്ല.

Also Read: IND vs SL: രാഹുല്‍, ഇഷാന്‍, ഗില്‍; ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഗംഭീര്‍ പറയുന്നു

നിലവില്‍ ഇന്ത്യന്‍ ടീമിലെ രണ്ടു ലെഗ് സ്പിന്നര്‍മാര് യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ്. ടി20 ഫോര്‍മാറ്റില്‍ ഇരുവരും അത്ര മികച്ച ഫോമിലുമല്ല. സമീപകാലത്തെ ടീം സെലക്ഷനുകള്‍ വിലയിരുത്തുമ്പോള്‍ രവി ബിഷ്‌നോയിയെ പരിഗണിക്കുന്നില്ലെന്നതായി കാണാം.

അടുത്ത സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ രാഹുല്‍ ചാഹറിനെ ടി20 ടീമിലേക്കു തിരികെ വിളിച്ചേക്കും.

നവദീപ് സെയ്‌നി

നവദീപ് സെയ്‌നി

ഇന്ത്യന്‍ ടീമിലേക്കു ഒരു സമയത്തു വലിയ പ്രതീക്ഷയോടെ വന്ന താരമായിരുന്നു ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നി. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സെയ്‌നിക്കായില്ല. അവസാനമായി നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ഇടം നേടിയിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല.

ജോലിഭാരം കാരണം ഇന്ത്യയുടെ സ്ഥിരം പേസര്‍മാര്‍ക്കു അടുത്തിടെയായി പരിക്കുകളേല്‍ക്കുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ 2023ല്‍ സെയ്‌നിയെ ദേശീയ ടീമിലേക്കു തിരികെ വിളിച്ചാല്‍ അദ്്ഭുതപ്പെടാനില്ല.

Story first published: Saturday, December 31, 2022, 7:40 [IST]
Other articles published on Dec 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+