
റിഷഭ് പന്ത്
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടി20യില്‍ ഈ വര്‍ഷം ഏറ്റവും നിരാശപ്പെടുത്തിയ ഒരു താരം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ടി20യിലും ഏകദിനത്തിലും അദ്ദേഹം റണ്‍സ് നേടാനാവാതെ പാടുപെട്ടു. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി 25 ടി20കളിലാണ് റിഷഭ് കളിച്ചത്.
Also Read: IND vs AUS: ടെസ്റ്റില്‍ റിഷഭിനു പകരമാര്? ഇന്ത്യക്കു നെഞ്ചിടിപ്പ്, ഓസീസിന് ആശ്വാസം
ഇവയില്‍ 21 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഒരേയാരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ. 21.41 ശരാശരിയില്‍ 132.85 സ്‌ട്രൈക്ക് റേറ്റില്‍ റിഷഭ് നേടിയത് 364 റണ്‍സാണ്.
ഭൂരിഭാഗം ഇന്നിങ്‌സുകളിലും വളരെ നിരാശാജനകമായ രീതിയിലായിരുന്നു അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

കെഎല്‍ രാഹുല്‍
ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ഈ വര്‍ഷം ടി20യില്‍ ദയനീയ പരാജയമായി മാറിയ മറ്റൊരു താരം. ടി20യില്‍ മാത്രമല്ല മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു.ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം മാത്രമാണ് രാഹുല്‍ ബാറ്റിങില്‍ തിളങ്ങിയത്. ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴെല്ലാം താരം റണ്ണെടുക്കാനാവാതെ വലഞ്ഞു.
Also Read: IND vs SL: സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു, ഇന്ത്യക്കു പണികിട്ടും! അറിയാം
ടി20യില്‍ രാഹുല്‍ ഈ വര്‍ഷം കളിച്ചത് 16 ടി20കളിലാണ്. ഇവയില്‍ നിന്നും 28.93 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 434 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 126.53 ആയിരുന്നു.
ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം രാഹുല്‍ ഫ്‌ളോപ്പായി. ഇതേ തുടര്‍ന്നാണ് ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

ദിനേശ് കാര്‍ത്തിക്
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കാണ് ഈ വര്‍ഷം ടി20യില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മൂന്നാമത്തെ ഇന്ത്യന്‍ താരം. കഴിഞ്ഞ സീസണിലെ ഐപിഎല്‍ വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല ഡിക്കെ. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറിയത് അദ്ദേഹത്തിന്റെ തലവര മാറ്റി.
2019ലെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം കാര്‍ത്തിക് ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു തരിച്ചുവിളിക്കപ്പെടുകയായിരുന്നു. ആര്‍സിബിയിലെ ഫിനിഷറുടെ റോള്‍ തന്നയാണ് അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലും ലഭിച്ചത്.
പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ഡിക്കെയ്ക്കു കഴിഞ്ഞില്ല. 28 ടി20കളിലാണ് അദ്ദേഹം ഈ വര്‍ഷം ഇറങ്ങിയത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും ഇതിലുള്‍പ്പെടുന്നു.
പക്ഷെ 28 ടി20കളില്‍ നിന്നും 20.50 ശരാശരിയില്‍ 287 റണ്‍സ് മാത്രമേ കാര്‍ത്തിക് നേടിയുള്ളൂ. ഒരു ഫിഫ്റ്റിയുള്‍പ്പെടെയായിരുന്നു ഇത്. 2023ല്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമില്‍ ഇനി കാണാനിടയില്ല. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും ഡിക്കെ തഴയപ്പെടുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications












