Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂസുഫ് ശരിയല്ല! ജോണ്‍സന്‍ ഒന്നും ചെയ്തില്ല, തര്‍ക്കത്തിന്റെ കാരണം പുറത്ത്

വെറ്ററന്‍ താരങ്ങള്‍ പങ്കെടുക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിലെ ഒരു മല്‍സരത്തിനിടെ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ പഠാനും മുന്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ മിച്ചെല്‍ ജോണ്‍സനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറെ വിവാദമായിരുന്നു. ബില്‍വാര കിങ്‌സും ഇന്ത്യ ക്യാപ്പിറ്റല്‍സും തമ്മിലുള്ള കളിക്കിടെയായിരുന്നു കൈയാങ്കളിക്ക് അരികിലെത്തിയ നാടകീയ രംഗങ്ങള്‍.

സംഭവം യൂസുഫ് ബാറ്റ് ചെയ്യവെ

സംഭവം യൂസുഫ് ബാറ്റ് ചെയ്യവെ

യൂസുഫ് ബാറ്റ് ചെയ്യവെയായിരുന്നു ബൗള്‍ ചെയ്ത ജോണ്‍സനുമായി വാക് തര്‍ക്കമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. എന്തായിരുന്നു ഇതിന്റെ കാരണമെന്ന് നേരത്തേ വ്യക്തമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തിലേക്കു നയിച്ചതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്. ഒരു ഓസ്‌ട്രേലിയന്‍ മാധ്യമമാണ് യൂസുഫ്- ജോണ്‍സന്‍ കൊമ്പുകോര്‍ക്കലിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

അംപയറെ യൂസുഫ് അധിക്ഷേപിച്ചു?

അംപയറെ യൂസുഫ് അധിക്ഷേപിച്ചു?

യൂസുഫ് പഠാന്റെ മോശം പെരുമാറ്റമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. മല്‍സരം നിയന്ത്രിച്ച വനിതാ അംപയര്‍ കിം കോട്ടനെ യൂസുഫ് അധിക്ഷേപിച്ചതായും ഇതിന്റെ പേരിലാണ് മിച്ചെല്‍ ജോണ്‍സന്‍ പ്രതികരിച്ചതെന്നുമാണ് ഓസീസ് മാധ്യമങ്ങളുടെ ഭാഷ്യം.
പക്ഷെ ഇതേക്കുറിച്ച് യൂസുഫ് പഠാനോ, മിച്ചെല്‍ ജോണ്‍സനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ യൂസുഫുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ജോണ്‍സനു പിഴ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 50 ശതമാനാണ് പിഴ അടയ്ക്കാന്‍ താരത്തോടുനിര്‍ദേശിച്ചിരിക്കുന്നത്.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

യൂസുഫിനെ പിടിച്ചുതള്ളി

യൂസുഫിനെ പിടിച്ചുതള്ളി

ഞായറാഴ്ച നടന്ന ഇന്ത്യ ക്യാപ്പിറ്റല്‍സ്- ബില്‍വാര കിങ്‌സ് ക്വാളിഫയര്‍ മല്‍സരത്തിനിടെയായിരുന്നു യൂസുഫ് പഠാനും മിച്ചെല്‍ ജോണ്‍സനും തമ്മിലുള്ള തര്‍ക്കം. യൂസുഫ് ബില്‍വാര കിങ്‌സിനു വേണ്ടിയും ജോണ്‍സന്‍ ഇന്ത്യ ക്യാപ്പിറ്റല്‍സിനു വേണ്ടിയുമാണ് കളിച്ചത്.
ബൗള്‍ ചെയ്ത ശേഷം യൂസുഫ് രോഷത്തോടെ ജോണ്‍സനോടു എന്തോ പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്നു ജോണ്‍സനും പ്രതികരിക്കുകയും യൂസുഫിനെ പിടിച്ചു തള്ളുകയും ചെയ്യുന്നത് കാണാം. ഇതിനിടെ അംപയറും താരങ്ങളും ഇടപെടുകയും ഇരുവരെയും പിടിച്ച് മാറ്റുകയുമായിരുന്നു. അല്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുമായിരുന്നു.

Also Read: ടി20യില്‍ ഗില്ലിയുടെ ടോപ്പ് ഫൈവ്, സൂര്യക്കും റിസ്വാനും ഇടമില്ല! ഇന്ത്യയില്‍ നിന്നും ഹാര്‍ദിക്

വൈഡ് നല്‍കിയില്ല

വൈഡ് നല്‍കിയില്ല

മിച്ചെല്‍ ജോണ്‍സനെറിഞ്ഞ മൂന്നാമത്തെ ഓവറിലെ അവസാനത്തെ ബോള്‍ വനിതാ അംപയറായ കിം കോട്ടന്‍ വൈഡ് വിളിക്കാതിരുന്നത് യൂസുഫ് പഠാനെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തതായും ഇതിനു പിന്നാലെയാണ് ജോണ്‍സന്‍ ഇടപെട്ടതെന്നുമാണ് ഓസ്‌ട്രേലിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിച്ചെല്‍ ജോണ്‍സന്‍ ഒന്നും ചെയ്തിട്ടില്ല. യൂസുഫ് പഠാന്‍ വനിതാ അംപയറെ സ്ലെഡ്ജ് ചെയ്യുകയായിരുന്നുവെന്നുമാണ് ഒരു താരത്തെ ഉദ്ധരിച്ച് ഫോക്‌സ് ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ ഈ താരത്തിന്റെ പേര് അവര്‍ പുറത്തുവിട്ടിട്ടില്ല.

Story first published: Tuesday, October 4, 2022, 14:13 [IST]
Other articles published on Oct 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+