രോഹിത്, ധവാന്‍, രാഹുല്‍, മറികടക്കേണ്ടത് വമ്പന്മാരെ, പോരാട്ടം തുറന്ന് പറഞ്ഞ് ഗില്‍

ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ടീമുകളെല്ലാം. ഇന്ത്യയും അവസാന ഘട്ട മുന്നൊരുക്കം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇത്തവണ ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കാത്ത താരങ്ങളുടെയെല്ലാം പ്രധാന ലക്ഷ്യം 2023ലെ ഏകദിന ലോകകപ്പാവും. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടെയും അവസാന ടൂര്‍ണമെന്റായി 2023ലെ ലോകകപ്പ് മാറിയേക്കും.
ഇന്ത്യയുടെ നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും പ്രമുഖനായ താരങ്ങളിലൊരാള്‍ ശുബ്മാന്‍ ഗില്ലാണ്. അടുത്ത ഏകദിന ലോകകപ്പില്‍ സീറ്റ് ലക്ഷ്യംവെച്ച് ഗില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. ഓപ്പണിങ്ങില്‍ സീനിയേഴ്‌സായി കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരെല്ലാം ഉള്ളതിനാല്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

മത്സരം കടുപ്പം
ഇപ്പോഴിതാ 2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണിങ് സ്ഥാനത്തിനായുള്ള ശക്തമായ പോരാട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. 'ഏകദിന ലോകകപ്പിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിച്ച് യാതൊരു സമ്മര്‍ദ്ദവുമില്ല. ഈ സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദമില്ല.
കഴിയുന്നത്ര മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലാണ് ലോകകപ്പെന്നത് കൂടുതല്‍ കൗതുകമാവുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിരവധി പ്രതിഭകളുണ്ട്. ഒന്നിലധികം താരങ്ങള്‍ ഓരോ പൊസിഷനിലേക്കുമുള്ളതിനാല്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനം പ്രയാസമാവും. യുവതാരങ്ങള്‍ക്കുള്ള മികച്ച അവസരമാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര. എല്ലാവരും പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്'-ഗില്‍ പറഞ്ഞു.

ധവാന് മുഖ്യ പരിഗണന
ഏകദിനത്തില്‍ രോഹിത്തിനൊപ്പം മുഖ്യ പരിഗണന ധവാന് തന്നെയാണ്. രാഹുലിന് അടുത്ത അവസരം ലഭിക്കുമ്പോള്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. എന്നാല്‍ സമീപകാലത്ത് ലഭിച്ച അവസരങ്ങളെല്ലാം ഗില്‍ മുതലാക്കിയിട്ടുണ്ട്. ആറ് ഇന്നിങ്‌സില്‍ ഇന്ത്യക്കായി ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്ത് 143.50 ശരാശരിയില്‍ 287 റണ്‍സാണ് അദ്ദേഹം നേടിയത്. ധവാനും ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് മുന്നോട്ട് പോകുന്നത്.

ഭാവി സൂപ്പര്‍ താരം
ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം നിര്‍ണ്ണായകമാവും. ടീം മോശം പ്രകടനം കാഴ്ചവെച്ചാല്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കും. ഫോം പരിഗണിച്ചാല്‍ ഗില്ലിന് വേണ്ടി സീനിയേഴ്‌സിന് വഴിമാറിക്കൊടുക്കേണ്ടി വരും. വിരാട് കോലിക്ക് ശേഷം ആ സ്ഥാനത്തേക്ക് മുഖ്യ പരിഗണന ലഭിക്കുന്നത് ഗില്ലിനാവും. കോലിയെപ്പോലെ തന്നെ നിലയുറപ്പിച്ച് വലിയ പ്രകടനം നടത്തുന്ന താരമാണ് ഗില്‍. മാച്ച് വിന്നറായി മാറാന്‍ കെല്‍പ്പുള്ള ഗ്ലില്‍ ക്ലാസിക് താരമാണ്. ഭാവിയിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഗില്ലെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications