
ജഡേജ സൂപ്പര്‍ ഓള്‍റൗണ്ടറാവുമെന്ന് പ്രവചിച്ചു
2009ലാണ് രവീന്ദ്ര ജഡേജയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ്. സിഎസ്‌കെയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ജഡേജയുടെ പ്രതിഭയില്‍ പലരും ചോദ്യമുയര്‍ത്തിയിരുന്നു. അന്നും ധോണി ജഡേജയെ പിന്തുണച്ചാണ് സംസാരിച്ചത്. 2010ല്‍ വിക്രം ചന്ദ്രയുമായുള്ള അഭിമുഖത്തില്‍ ജഡേജയെക്കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെയായിരുന്നു.
'നമ്മള്‍ അല്‍പ്പം കൂടി കാത്തിരിക്കണം. ഇന്ത്യക്ക് ആവിശ്യമുള്ള ഓള്‍റൗണ്ടറാണ് ജഡേജ ഒരിക്കല്‍ മാറും' എന്നാണ് ധോണി അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണി നടത്തിയ പ്രവചനം ഇപ്പോള്‍ വളരെ കൃത്യമാണ്.
നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ എന്ന നേട്ടമാണ് ജഡേജയുടെ പേരിലുള്ളത്. ഇന്ന് ബാറ്റുകൊണ്ടും പന്തുകൊണ്ടും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ജഡേജയെന്ന് പറയാം.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

നാഗ്പൂരില്‍ ഓസീസിനെ വിറപ്പിച്ചു
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. ഈ മത്സരത്തില്‍ കളിയിലെ താരമായത് ജഡേജയാണ്. അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറി പ്രകടനവുമായാണ് ജഡേജ കൈയടി നേടിയത്.
അഞ്ച് മാസത്തിലേറെ പരിക്കേറ്റ് പുറത്തിരുന്ന ജഡേജ തിരിച്ചുവരവ് മത്സരത്തില്‍ തന്നെ കളിയിലെ താരമായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. ഇടം കൈയന്‍ താരമായ ജഡേജയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വലിയ സംതുലിതാവസ്ഥ നല്‍കുന്നു.
ഡല്‍ഹിയില്‍ രണ്ടാം ടെസ്റ്റിനൊരുങ്ങുമ്പോഴും ഓസ്‌ട്രേലിയക്ക് വലിയ തലവേദനായവുന്നത് ജഡേജയുടെ മികവാണ്. ആധുനിക ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരിലൊരാളാണ് ജഡേജ.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

ജഡേജയുടെ കരിയര്‍ കണക്കുകള്‍
34കാരനായ ജഡേജ കരിയറിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ടീമിന്റെ സീനിയര്‍ താരമായ ജഡേജ അനുഭവസമ്പന്നായതിനാല്‍ത്തന്നെ അതിന്റെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്.
വിദേശ മൈതാനത്ത് ഇന്ത്യ ആര്‍ അശ്വിനും മുകളില്‍ ജഡേജക്ക് സ്ഥാനം നല്‍കുന്നുണ്ട്. 61 ടെസ്റ്റില്‍ 2593 റണ്‍സാണ് ജഡേജ നേടിയത്. മൂന്ന് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 249 വിക്കറ്റുകളാണ് അദ്ദേഹം ടെസ്റ്റില്‍ വീഴ്ത്തിയത്. ഇതില്‍ 11 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
171 ഏകദിനത്തില്‍ നിന്ന് 2447 റണ്‍സും 189 വിക്കറ്റും 64 ടി20യില്‍ നിന്ന് 457 റണ്‍സും 51 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. മികച്ച ഫിറ്റ്‌നസുള്ള ജഡേജക്ക് ഇനിയുമേറെ നാള്‍ ഇന്ത്യക്കായി കളിക്കാനായേക്കും.


Click it and Unblock the Notifications
