സച്ചിന്റെ കുറവ് കോലി തീര്‍ത്തു, കോലിക്കു ശേഷം അവന്‍! പ്രവചനവുമായി മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാന്‍മാരായ ബാറ്റര്‍മാരെയെടുത്താല്‍ മുന്‍നിരയില്‍ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും റണ്‍മെഷീന്‍ വിരാട് കോലിയെയും നമുക്കു കാണാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരും കുറിച്ചിട്ടുള്ള റെക്കോര്‍ഡുകള്‍ ഇതു അടിവരയിടുകയും ചെയ്യുന്നു. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും ഇവര്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഇവയില്‍ പലതും തകര്‍ക്കുക അസാധ്യവുമാണ്.
1990കളുടെ തുടക്കത്തിലാണ് സച്ചിന്‍ യുഗത്തിനു തുടക്കമായത്. പിന്നീട് അങ്ങോട്ട് ലോക ക്രിക്കറ്റിനെ ലിറ്റില്‍ മാസ്റ്റര്‍ അടക്കിഭരിക്കുകയായിരുന്നു. മറ്റു ക്രിക്കറ്റര്‍മാര്‍ക്കു സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത പല നേട്ടങ്ങളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 2013ലായിരുന്നു സ്വപ്‌നതുല്യമായ കരിയറിനു സച്ചിന്‍ തിരശീലയിടുന്നത്.
സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയപ്പോള്‍ ഇനിയാര് എന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ചോദ്യം. അതിനുള്ള ഉത്തരമായിരുക്കു കോലി. ഇപ്പോള്‍ കോലിയും തന്റെ കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണ്. ഇപ്പോള്‍ ആരാധകരുടെ മനസ്സിലുള്ള ചോദ്യം കോലിക്കൊരു പകക്കാരന്‍ ഉണ്ടാവുമോയെന്നതാണ്. ഇതിനിടെ കോലിയുടെ പിന്‍ഗാമിയെ ഇന്ത്യക്കു ലഭിച്ചു കഴിഞ്ഞതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായ സാബ കരീം.

അത് ശുഭ്മാന്‍ ഗില്‍ തന്നെ
ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമെല്ലാം അടിച്ചുകൂട്ടി ഇന്ത്യയുടെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് സാബ കരീം പ്രശംസിച്ചിരിക്കുന്നത്.
ഗില്‍ വളരെയധികം പ്രതിഭയുള്ള ക്രിക്കറ്ററാണ്. വിരാട് കോലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പാരമ്പര്യം മുന്നോട്ടു കൊണ്ടു പോവാന്‍ അവനു സാധിക്കും.
ഗില്ലിനെ സംബന്ധിച്ച് ഏറ്റവും വലിയ പരീക്ഷണം വിദേശത്തെ സാഹചര്യങ്ങളായിരിക്കും. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ അവന്റെ റെക്കോര്‍ഡ് അത്ര മികച്ചതായിരുന്നില്ല. എങ്കിലും ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായി ഗില്‍ മാറുമെന്നു നമുക്കു പ്രതീക്ഷിക്കാമെന്നും കരീം വിശദമാക്കി.
Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

നമുക്കു നോക്കാം
ഇത്രയും പ്രതിഭാശാലിയായ ഒരു താരത്തെ ഏറെക്കാലത്തിനു ശേഷമാണ് നമ്മള്‍ കാണുന്നത്. ഭാവിയില്‍ കടുപ്പമേറിയ എതിരാളികള്‍ക്കെതിരേ ശുഭ്മാന്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നു നമുക്കു നോക്കാം.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും മികവുറ്റ പേസ് ബൗളിറിനെതിരേയും നമുക്കു ഗില്ലിനെ നമുക്കു പരീക്ഷിക്കേണ്ടതുണ്ട്. പക്ഷെ ഇപ്പോള്‍ അവനു ലഭിച്ചിരിക്കുന്ന തുടക്കം അതിശയിപ്പിക്കുന്നത് തന്നെ ആണെന്നതില്‍ സംശയമില്ലെന്നും ഇന്ത്യ ന്യൂസിനോടു സംസാരിക്കവെ സാബ കരീം വ്യക്തമാക്കി.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

പക്വതയാര്‍ന്ന ബാറ്റിങ്
ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വളരെ പക്വതയോടെയാണ് അവന്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പക്വതയെന്നതു കൊണ്ടു ഞാന്‍ ഉദ്ധേശിച്ചത് ഗെയിമിനെക്കുറിച്ചുള്ള അവബോധം, ഗെയിം വായിച്ചെടുക്കാനുള്ള കഴിവ്, ബൗളര്‍മാര്‍ക്കെതിരേ വ്യത്യസ്ത ഷോട്ടുകള്‍ കളിക്കുക, ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കുക, സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക, ആവശ്യമുള്ളപ്പോള്‍ ബാറ്റിങ് പങ്കാളിയെ അനുമോദിക്കുക എന്നീ കാര്യങ്ങളാണെന്നും സാബ കരീം ചൂണ്ടിക്കാട്ടി.
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഗില്‍ വാരിക്കൂട്ടിയത് 360 റണ്‍സായിരുന്നു. ഇതോടെ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ ലോക റെക്കോര്‍ഡിനൊപ്പവും താരം എത്തിയിരുന്നു. ആദ്യ മല്‍സരത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച ഗില്‍ അവസാന കളിയില്‍ സെഞ്ച്വറിയും നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications