Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീനിയര്‍ താരങ്ങളെക്കുറിച്ച് പറഞ്ഞത് അസംബന്ധം! വിവാദത്തില്‍ പ്രതികരിച്ച് ബിസിസിഐ

chetan

ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വിവാദ വെളിപ്പെടുത്തലുകളെതുടര്‍ന്നു നഷ്ടമായ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. സീ ന്യൂസ് നടത്തി ഒളിക്യാമറ അന്വേഷണത്തിലാണ് ശര്‍മ അണിയറയിലെ പല രഹസ്യങ്ങളും വെളിപ്പെടുത്തിയത്. ഇവയില്‍ പലതും വലിയ ഗൗരവമേറിയതായിരുന്നു.

ചില കളിക്കാര്‍ ദേശീയ ടീമിലെ ഭാവിയെക്കുറിച്ചു സംസാരിക്കാന്‍ തന്നെ വീട്ടിലെത്തി സന്ദര്‍ശിക്കാറുണ്ടെന്നും ചിലര്‍ ഫോണില്‍ വിളിക്കാറുണ്ടെന്നുമെല്ലാം സെലക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ടി20 ടീം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഓള്‍റൗണ്ടര് ദീപക് ഹൂഡ, പേസര്‍ ഉമേഷ് യാദവ് എന്നിവരുടെയെല്ലാം പേരുകള്‍ ചേതന്‍ ശര്‍മ പരാമര്‍ശിച്ചിരുന്നു. കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇടയ്ക്കു വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാദ വീഡിയോ പുറത്തുവന്നതിനു ശേഷം ചേതന്‍ ശര്‍മയുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ സെക്രട്ടറി ജയ് ഷായെ ബിസിസിഐ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതുവരെ ഈ വിവാദത്തെക്കുറിച്ച് ബിസിസിഐ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ചേതന്‍ ശര്‍മയുടെ ഒരു വാദം അവര്‍ തള്ളിയിരിക്കുകയാണ്.

ചേതന്‍ ശര്‍മ പറഞ്ഞത്

ചേതന്‍ ശര്‍മ പറഞ്ഞത്

രോഹിത് ശര്‍മ ഇന്നു രാവിലെ അരമണിക്കൂറോളം എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഞാനും രോഹിത്തും ചര്‍ച്ച ചെയ്ത കാര്യങ്ങളൊന്നും ഈ മുറി വിട്ടു പുറത്തേക്കു പോവില്ല.
നിലവിലെ ക്രിക്കറ്റര്‍മാരും ഞാനുമായി ബന്ധം പുലര്‍ത്തുന്നവരാണ്.

ഹാര്‍ദിക് പാണ്ഡ്യ വീട്ടില്‍ വരികയും അല്‍പ്പസമയം പലതും സംസാരിക്കുകയും ചെയ്തിരുന്നു. ദീപക് ഹൂഡയും ഇവിടെ നേരത്തേ വന്നിട്ടുണ്ട്. ഉമേഷ് യാദവ് മറ്റൊരു ദിവസം എന്നെക്കാണാന്‍ ഇവിടെയെത്തിയിരുന്നുവെന്നും ചേതന്‍ ശര്‍മ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയിരുന്നു.

Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

കള്ളമെന്നു ബിസിസിഐ

കള്ളമെന്നു ബിസിസിഐ

ചേതന്‍ ശര്‍മ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന കളിക്കാരെക്കുറിച്ച് അന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.
ചേതന്‍ ശര്‍മ അല്‍പ്പം കൂടുതലായി സംസാരിച്ചു. ഇന്ത്യയുടെ മുതിര്‍ന്ന കളിക്കാരൊന്നും അദ്ദേഹത്തോടു സംസാരിക്കാറില്ല.

ഏതെങ്കിലും പരിശീലന സെഷനില്‍ ചേതനുമായി രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, രോഹിത് ശര്‍മ എന്നിരുമായി ചേതന്‍ പരസ്യമായി സംസാരിക്കുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിനിടെ ചേതന്‍ അവിടെ ഒരു മൂലയില്‍ നില്‍ക്കുകയായിരുന്നു. താരങ്ങളാരും അദ്ദേഹത്തോടു സംസാരിക്കാന്‍ തുനിഞ്ഞിരുന്നില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Also Read: കിടു ബൗളര്‍, ധോണി ആദ്യം കണ്ടപ്പോള്‍ പറഞ്ഞു- പേസറുടെ വരവിനെക്കുറിച്ച് മുന്‍ താരം

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

ചേതന്‍ ശര്‍മ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും അല്‍പ്പം കൂട്ടിയാണ് പറഞ്ഞിരിക്കുന്നതെന്നു ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. ഈ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു ശേഷം കളിക്കാരും സെലക്ടര്‍മാരും തങ്ങളുടെ പല കാര്യങ്ങളും സത്യസന്ധമായി ഇനി തുറന്നു പറയാന്‍ മടിക്കുമെന്നും ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ചേതന്‍ ശര്‍മയെ ഇനി മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിലനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്. നേരത്തേ ഒരു തവണ അദ്ദേഹം ഈ പൊസിഷനില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു ശേഷമായിരുന്നു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടത്. തുടര്‍ന്നു പുതിയൊരു കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Thursday, February 16, 2023, 14:45 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+