
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങളില്‍ മിക്കവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കെല്ലാമാണ് ഇന്ത്യ അവസരം നല്‍കിയത്. ഇപ്പോഴിതാ ഇന്ത്യ നിലവില്‍ അവസരം നല്‍കുന്ന ഒരു പേസറെ നിലവാരമുള്ള പേസറെന്ന് പറയാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്.
ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

അത് മറ്റാരുമല്ല ശര്‍ദുല്‍ ഠാക്കൂറാണ്. ജസ്പ്രീത് ബുംറയെപ്പോലെയൊരു സൂപ്പര്‍ പേസറുടെ ഒപ്പം കളിപ്പിക്കാന്‍ സാധിക്കുന്ന പേസറല്ല ശര്‍ദുലെന്നും സ്റ്റൈറിസ് അഭിപ്രായപ്പെട്ടു. 'ശര്‍ദുല്‍ ഠാക്കൂറിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ അഭിപ്രായത്തില്‍ അവനൊരു മുന്‍നിര ബൗളറല്ല. പ്രത്യേകിച്ച് ന്യൂബോള്‍ എറിയുമ്പോള്‍. ബൗളറെന്ന നിലയില്‍ മറ്റ് പേസര്‍മാരോട് അവന് മത്സരിക്കാനാവില്ല. ഓള്‍റൗണ്ടര്‍മാരോടാണ് മത്സരിക്കേണ്ടത്. ആവേഷ് ഖാനും പ്രസിദ്ധ് കൃഷ്ണയും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നു. മുഹമ്മദ് സിറാജും വലിയൊരു പ്രകടനം നടത്തുന്നില്ല. എന്നാല്‍ ഇവരെല്ലാം പ്രതീക്ഷ നല്‍കുന്നവരാണ്'- സ്റ്റെറിസ് പറഞ്ഞു.

ഇന്ത്യ നിലവില്‍ ശര്‍ദുലിനെ കൂടുതലായും പരിഗണിക്കുന്നത് ടെസ്റ്റിലാണ്. അത്യാവശ്യം ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം വിദേശ പര്യടനങ്ങളില്‍ ടീമിന് ഉപകാരിയായി മാറുന്നു. ഏകദിനത്തിലും മോശമില്ലാത്ത കണക്കുകള്‍ അവകാശപ്പെടാം. എന്നാല്‍ ടി20യില്‍ തല്ലുകൊള്ളി ബൗളറാണ്. ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ഫലപ്രദമായി താരത്തെ പരിഗണിക്കാം. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബൗളറെന്ന നിലയില്‍ ശര്‍ദുലിനെ പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറയാം.

ഇന്ത്യക്ക് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിലേക്ക് സ്ഥിരമായി പരിഗണിക്കാവുന്ന താരവുമല്ല ശര്‍ദുല്‍. നിലവില്‍ ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ഇന്ത്യക്കൊപ്പമുണ്ട്. ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ശര്‍ദുലിന്റെ പരിമിത ഓവറിലെ സ്ഥാനം നഷ്ടമാവും. ന്യൂബോളില്‍ സ്വിങ് കണ്ടെത്താനോ അതിവേഗത്തില്‍ പന്തെറിയാനോ സാധിക്കുന്ന താരമല്ല ശര്‍ദുല്‍. അതുകൊണ്ട് തന്നെ അദ്ദേഹം ന്യൂബോളില്‍ തല്ലുകൊള്ളിയാണ്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിനെ സ്റ്റൈറിസ് പ്രത്യേകം പ്രശംസിച്ചു. ' ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരിലൊരാളായി തീര്‍ച്ചയായും പരിഗണിക്കാവുന്ന താരമാണ് മുഹമ്മദ് സിറാജ്. ഇത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എനിക്ക് നോത്തിയതാണ്. ഇന്ത്യന്‍ പേസ് നിരയില്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ മുഹമ്മദ് സിറാജുമുണ്ടാവുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു'-സ്‌റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
സിറാജിനെ നിലവില്‍ ഇന്ത്യ ടെസ്റ്റിലാണ് കൂടുതല്‍ പരിഗണിക്കുന്നത്. ഏകദിനത്തില്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ മാത്രം സിറാജിന് അവസരം ലഭിക്കുന്നു. ടി20യില്‍ തല്ലുകൊള്ളി ബൗളറാണ് സിറാജെന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ട. ഏകദിനത്തിലും ടെസ്റ്റിലും വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ് സിറാജ്.


Click it and Unblock the Notifications












