
അയര്‍ലാന്‍ഡ് പര്യടനത്തില്‍ കന്നി സെഞ്ച്വറി കുറിക്കുകയും പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ഹൂഡയുടെ കരിയറിലെ ടേണിങ് പോയിന്റ്. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച അഞ്ചാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലും മോശമല്ലാത്ത പ്രകടനമാണ് ഹൂഡ കാഴ്ചവയ്ക്കുന്നത്.

എന്നെ സംബന്ധിച്ച് നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ദീപക് ഹൂഡയാണ്. ടീമിനു വലിയൊരു മുതല്‍ക്കൂട്ടായി അദ്ദേഹം മാറിയിരിക്കുകയാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ഹൂഡയ്ക്കു സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഐപിഎല്ലില്‍ ബൗള്‍ ചെയ്ത അതേ ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്ത്യക്കു വേണ്ടിയും താരം പന്തെറിയുന്നത്. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സാബ കരീം അഭിപ്രായപ്പെട്ടു.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ബൗളര്‍മാരായ അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ബാറ്റിങിലും മാച്ച വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്നത് തന്നെ ഏറെ ആകര്‍ഷിച്ചതായും സാബ കരീം വ്യക്തമാക്കി. ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജ, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ അവരുടെ ബാറ്റിങിലും നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.

തങ്ങളുടെ ആവനാഴിയിലേക്കു കൂടുതല്‍ കഴിവുകള്‍ കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന കളിക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുകയാണ്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയെപ്പോലെയുള്ളവര്‍ പോലും അവരുടെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കരീം വിലയിരുത്തി.
രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ റണ്‍ ചേസ് ചെയ്ത് ഇന്ത്യ വിജയിച്ചപ്പോള്‍ ഹീറോയായത് അക്ഷര്‍ പട്ടേലായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ബാറ്റിങില്‍ താരം കാഴ്ചവച്ചത്. 35 ബോളില്‍ പുറത്താവാതെ 65 റണ്‍സെടുത്ത അക്ഷര്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ച ആദ്യത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ബാറ്റിങിലൂടെ അക്ഷര്‍ പട്ടേല്‍ വിജയിപ്പിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയിലാണ് റണ്‍ചേസില്‍ അക്ഷര്‍ ഡിസിയുടെ വിജയശില്‍പ്പിയായത്. അത്തരമൊരു വെല്ലുവിളിയുര്‍ത്തുന്ന സാഹചര്യത്തില്‍ മുംബൈയ്‌ക്കെതിരേ തനിക്കു റണ്ണെടുക്കാനായെങ്കില്‍ ഇന്ത്യക്കു വേണ്ടിയും അതു സാധിക്കുമെന്നു അക്ഷറിനു അറിയാം. ഇത്തരം കളിക്കാര്‍ക്കു മേലുള്ള ടീം മാനേജ്‌മെന്റിന്റെ ആത്മവിശ്വാസവും ഇതു വര്‍ധിപ്പിച്ചിരിക്കുകയാണെന്നു സാബ കരീം വിശദമാക്കി.

പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യത്തെ രണ്ടു ഏകദിനങ്ങളും നഷ്ടമായതാണ് അക്ഷര്‍ പട്ടേലിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി മുതലെടുക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തിലെ മാച്ച് വിന്നിങ് പ്രകടനത്തോടെ ജഡേജ തിരിച്ചുവരികയണെങ്കില്‍ അക്ഷറിനെ എങ്ങന മാറ്റിനിര്‍ത്തുമെന്നതാവും ഇപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പ്രധാന തലവേദന.


Click it and Unblock the Notifications











