Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അക്ഷര്‍ കൊള്ളാം, ഒരേയൊരു വീക്ക്‌നെസ് മാത്രം! ചൂണ്ടിക്കാട്ടി പോണ്ടിങ്

AXAR PATEL

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായ മാറിക്കൊണ്ടിരിക്കുകയാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെപ്പോലും നാണിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. പരമ്പരയില്‍ ടീമിനായി ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരമായിരുന്നു അക്ഷര്‍. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 88 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 264 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

അക്ഷറിന്റെ മൂന്നു ഫിഫ്റ്റികളില്‍ രണ്ടും ടീം തകര്‍ച്ചയെ അഭിമുഖീകരിക്കവെയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയങ്ങള്‍ക്കു പിന്നിലും താരത്തിന്റെ മാച്ച് വിന്നിങ് ഫിഫ്റ്റികളായിരുന്നു. ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം ബാറ്റിങില്‍ അക്ഷര്‍ തീര്‍ക്കുകയായിരുന്നു.

റെഡ് ബോള്‍ ഫോര്‍മാറ്റിലെ മിന്നുന്ന ഫോം ഇനി ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാച ആരംഭിക്കുന്ന ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാനായിരിക്കും അക്ഷറിന്റെ ശ്രമം. അതിനിടെ അക്ഷറിനു ബാറ്റിങില്‍ ഒരു പ്രധാന വീക്ക്‌നെസുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. ഐപിഎല്ലില്‍ അക്ഷറിന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ച് കൂടിയാണ് അദ്ദേഹം.

ഷോര്‍ട്ട് ബോള്‍

ഷോര്‍ട്ട് ബോള്‍

അക്ഷര്‍ പട്ടേലിനു എന്തെങ്കിലുമൊരു വീക്ക്‌നെസ് ഉണ്ടായിരുന്നെങ്കില്‍ അതു ദേഹത്തേക്കു വരുന്ന ഷോര്‍ട്ട് ബോളുകളായിരുന്നു. ഇതിനുള്ള പ്രധാന കാരണം അദ്ദേഹം ഓഫ്‌സൈഡിലേക്കായിരുന്നു കൂടുതലും ഷോട്ടുകള്‍ കളിച്ചിരുന്നത് എന്നതായിരുന്നു. ലെഗ് സൈഡിലേക്കു അധികം ഷോട്ടുകളിലായിരുന്നു.ഇതു കാരണം ഇത്തരത്തിലുള്ള ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതില്‍ വിഷമിക്കുകയും ചെയ്തു.

ഇതു മറികടക്കാന്‍ അക്ഷറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ വച്ച് ഞങ്ങള്‍ സഹായിക്കുകയായിരുന്നു. തോള്‍ കുറേക്കൂടി തുറന്നു നില്‍ക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യാന്‍ താരത്തെ ഉപദേശിക്കുകയും ചെയ്തു.

ഇതു ഈ തരത്തിലുള്ള ഷോര്‍ട്ട് ബോളുകളെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടാന്‍ അക്ഷറിനെ സഹായിച്ചു. ഓഫ്‌സൈഡിലൂടെ മനോഹരമായി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നയാളാണ് അക്ഷറെന്നും റിക്കി പോണ്ടിങ് വിശദമാക്കി.

Also Read: ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

വളരെ വേഗത്തില്‍ പഠിച്ചെടുക്കും

വളരെ വേഗത്തില്‍ പഠിച്ചെടുക്കും

കാര്യങ്ങള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കുന്ന മിടുക്കനായ ക്രിക്കറ്ററാണ് അക്ഷര്‍ പട്ടേലെന്നു റിക്കി പോണ്ടിങ് പ്രശംസിച്ചു. അക്ഷറിന്റെ കവര്‍ ഡ്രൈവും കട്ട് ഷോട്ടുകളും വളരെ മികച്ചവയാണ്. ബാറ്റിങില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു. കാരണം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമുള്ള ചെറുപ്പക്കാരനാണ് അക്ഷര്‍.

തീര്‍ച്ചയായും വളരെയധികം കഴിവുള്ള താരമാണ് അദ്ദേഹം. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്യും. ബാറ്റിങ് ടെക്‌നിക്കില്‍ വളരെ പെട്ടെന്നു ചില മാറ്റങ്ങള്‍ ഞങ്ങളുടെ ഉപദേശ പ്രകാരം കൊണ്ടുവരാന്‍ അക്ഷറിനു കഴിഞ്ഞു. ബാറ്റിങില്‍ നല്ല പുരോഗതിയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നും പോണ്ടിങ് പറഞ്ഞു.

WTC Final: ഫൈനലിലെത്തിച്ച അക്ഷറിനെ ഇന്ത്യ കൈവിടും! പകരം നറുക്കുവീഴുക അവന്?

ദീര്‍ഘകാലമായി അറിയാം

ദീര്‍ഘകാലമായി അറിയാം

അക്ഷര്‍ പട്ടേലിനെ തനിക്കു ദീര്‍ഘകാലമായി അറിയാമെന്നു റിക്കി ാേപണ്ടിങ് വ്യക്തമാക്കി. ഞാന്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ സ്‌ക്വാഡിലെ വളരെ ചെറുപ്പക്കാരനായ താരമായിരുന്നു അദ്ദേഹം. ബാറ്റിങില്‍ കഴിവുള്ള കളിക്കാരനെന്നാണ് അക്ഷറിനെക്കുറിച്ച് അന്നു എനിക്കു അറിയാന്‍ കഴിഞ്ഞത്.

അക്ഷറിന്റെ ബാറ്റിങ് ടെക്‌നിക്കില്‍ ചെറിയ ചില മാറ്റങ്ങളാണ് ഞങ്ങള്‍ വരുത്തിയത്. അദ്ദേഹത്തിന്റെ ഇടുപ്പും തോളും ഞങ്ങള്‍ അല്‍പ്പം കൂടി തുറക്കുകയായിരുന്നു. ഇതു വലം കൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ കൂടുതല്‍ ധൈര്യത്തോടെ നേരിടാന്‍ താരത്തെ സഹായിക്കുകയും ചെയ്തതായി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു ശേഷം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരിക്കും അക്ഷര്‍ കളിക്കുക. 29 കാരനായ താരത്തെ കഴിഞ്ഞ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്തുകയായിരുന്നു.

Story first published: Wednesday, March 15, 2023, 8:34 [IST]
Other articles published on Mar 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+