Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്, പന്ത്, ജഡേജ ഒരേ ടീമില്‍ കളിക്കുമായിരുന്നു- കാരണക്കാരന്‍ ഒരാള്‍ മാത്രമെന്ന് ചോപ്ര

ഇതിഹാസതാരവും മുന്‍ നായകനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീം ഇന്ത്യയിലേക്കു ചുവടുവച്ച താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പക്ഷെ ഇപ്പോള്‍ പന്തിന്റെ സ്ഥാനം എവിടെയാണെന്നു നോക്കൂ. നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ല. വൃധിമാന്‍ സാഹയുമായി ടെസ്റ്റ് ക്യാപ്പിനായി പിടിവലി നടത്തുകയാണ് പന്ത്.

1

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കു ശേഷമാണ് പന്തിനു നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായത്. പകരം കെഎല്‍ രാഹുല്‍ ഈ റോളിലെത്തുകയായിരുന്നു. രാഹുല്‍ വിക്കറ്റ് കീപ്പിങ് കൂടി ചെയ്യാന്‍ തുടങ്ങിയതോടെ അധികമായി ഒരു ബാറ്റ്‌സ്മാനെക്കൂടി കളിപ്പിക്കാമെന്ന ആനുകൂല്യം ലഭിച്ചതോടെ ഇന്ത്യ പന്തിന്റെ പേര് വെട്ടുകയും ചെയ്തു.

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായതിന് പന്തിന് സ്വയം കുറ്റപ്പെടുത്താനേ നിര്‍വാഹമുള്ളൂവെന്നു മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റില്‍ മാത്രമേ പന്തിനു ഇടമുള്ളൂ. ഓസ്‌ട്രേലിയ എയ്‌ക്കെതിരേ പുരോഗമിക്കുന്ന ഇന്ത്യന്‍ എ ടീമിന്റെ പരിശീലന മല്‍സരത്തില്‍പ്പോലും താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടില്ല.

ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യക്കു വേണ്ടി അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നത് ആലോചിച്ചു നോക്കൂ. വൗ, എന്തൊരു ടീമെന്നു ആരും പറഞ്ഞുപോവും. പക്ഷെ ടീമില്‍ സ്ഥാനം നേടാന്‍ പന്ത് എന്തെങ്കിലും ചെയ്‌തോ? ഈ ചോദ്യം പന്ത് സ്വയം തന്നോടു തന്നെ ചോദിക്കേണ്ടതാണെന്നു ചോപ്ര വ്യക്തമാക്കി.

2

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പന്ത് ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മല്‍സരത്തില്‍ താന്‍ ഔട്ടാവുന്ന രീതിയും, കളി ഫിനിഷ് ചെയ്യാന്‍ തന്നെക്കൊണ്ട് സാധിക്കുന്നുണ്ടോയെന്നും പന്ത് ആലോചിക്കണം. തനിക്കു ലഭിച്ച അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഈയൊരു ഘട്ടത്തില്‍ ഇതിനു സ്വയം പഴിക്കാന്‍ മാത്രമേ പന്തിനാവൂയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. പന്ത് ആത്മപരിശോധന നടത്തുകയും ശക്തമായി തിരിച്ചുവരാന്‍ പരിശ്രമിക്കുകയും വേണം. ഇപ്പോഴും ചെറുപ്പമായതിനാല്‍ സമയം അദ്ദേഹത്തിനൊപ്പമുണ്ടെന്നും ടീമില്‍ തിരിച്ചെത്താന്‍ ഇനിയും സാധിക്കുമെന്നും ചോപ്ര പറഞ്ഞു.

ഓസീസ് എയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ സാഹയാണ് ഇന്ത്യന്‍ എ ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നത്. അതിനര്‍ഥം ടെസ്റ്റ് ടീമിലും പന്തിനു സ്ഥാനം നഷ്ടമായിരിക്കുന്നുവെന്നാണ്. ഒരു സമയത്ത് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായിരുന്നു പന്ത്. 2019ലെ ലോകകപ്പില്‍ പകരക്കാരനായും അദ്ദേഹത്തെ ടീമിലെടുത്തിരുന്നു. സ്വയം വിമര്‍ശിക്കുന്നതിനൊപ്പം തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവരാനാണ് പന്ത് ശ്രമിക്കേണ്ടതെന്നും ചോപ്ര ഉപദേശിച്ചു.

Story first published: Monday, December 7, 2020, 15:19 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+