ഉറക്കം കെടുത്തിയ ബൗളറാര്? അതൊരു ഇന്ത്യന്‍ താരം! വെളിപ്പെടുത്തി ഡുപ്ലെസി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഫഫ് ഡുപ്ലെസിയുടെ സ്ഥാനം. വൈവിധ്യമാര്‍ന്ന ഒരുപാട് ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നില്ലെങ്കിലും ഐപിഎല്ലിലൂടെ ക്രിക്കറ്റ് ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡുപ്ലെസി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ചത് അദ്ദേഹമായിരുന്നു. ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന ഡുപ്ലെസിയെ കഴിഞ്ഞ സീസണിനു മുമ്പ് ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. പേസ്, സ്പിന്‍ വ്യത്യാസമില്ലാത ഏതു ബൗളിങ് ആക്രമണത്തെയും നേരിടാന്‍ മിടുക്കാണ് അദ്ദേഹം. പേസും ബൗണ്‍സുമുള്ള നാട്ടിലേതു പോലെയുള്ള പിച്ചുകളില്‍ മാത്രമല്ല ഇന്ത്യന്‍ പിച്ചുകളിലും ഡുപ്ലെസിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഉറക്കം കെടുത്തിയിട്ടുള്ള ബൗളര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡേജ ഉറക്കം കെടുത്തി
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബൗളറാണ് എന്റെ ഉറക്കം കെടുത്തിയിട്ടുള്ളത്. അതു ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മലിനെ നേരിടാനും ഞാന്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നു. പക്ഷെ ഇന്ത്യയിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ രവീന്ദ്ര ജഡേജയെ നേരിടുക ദുഷ്‌കരം തന്നെയായിരുന്നുവെന്നും ഫഫ് ഡുപ്ലെസി വിശദമാക്കി.
ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്ന ഫേവറിറ്റ് താരം ആരാണെന്നും അദ്ദേഹം വെളിപ്പെടുതത്തി. കെയ്ന്‍ വില്ല്യംസണ്‍, വിരാട് കോലി, എംഎസ് ധോണി എന്നീ മൂന്നു പേരാണ് അവരെന്നു ഡുപ്ലെസി വ്യക്തമാക്കി.
Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

ജഡേജയുടെ കരിയര്‍
ടെസ്റ്റ് ക്രിക്കറ്ററെന്ന നിലയില്‍ നേരത്തേ ബൗളിങിലായിരുന്നു രവീന്ദ്ര ജഡേജ കൂടുതല്‍ ഇംപാക്ടുണ്ടാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ തന്റെ ബാറ്റിങും അദ്ദേഹം ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്തു ടെസ്റ്റില്‍ ടീം പ്രതിസന്ധി ഘട്ടങ്ങളില്‍ നില്‍ക്കെ വലിയ ഇന്നിങ്‌സുകളിലൂടെ ജഡേജ രക്ഷകനായിരുന്നു.
ഇന്ത്യക്കു വേണ്ടി 60 ടെസ്റ്റുകളിലാണ് ഇതുവരെ അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളുമടക്കം 2523 റണ്‍സെടുക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 175 റണ്‍സാണ്. ഏകദിനത്തില്‍ 171 മല്‍സരങ്ങളില്‍ നിന്നും 13 ഫിഫ്റ്റികളടക്കം ജഡേജയുടെ സമ്പാദ്യം 2447 റണ്‍സാണ്.
ടി20യില്‍ 64 മല്‍സരങ്ങളില്‍ നിന്നും 457 റണ്‍സും അദ്ദേഹം നേടി. ടെസ്റ്റില്‍ 242ഉം ഏകദിനത്തില്‍ 189ഉം ടി20യില്‍ 51ഉം വിക്കറ്റുകളും ജഡ്ഡു വീഴ്ത്തിയിട്ടുണ്ട്.
Also Read:ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

തിരിച്ചുവരവിന് ജഡേജ
പരിക്കേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് ഇപ്പോള്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിനിടെയായിരുന്നു ജഡേജയ്ക്കു കാല്‍മുട്ടിനു പരിക്കേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനാവുകയുമായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പും ജഡ്ഡുവിനു നഷ്ടമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും അദ്ദേഹം. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ ഈ പരമ്പരയിലൂടെയായിരിക്കും അദ്ദേഹത്തിന്റെ മടങ്ങിവരവ്.
.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications