Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കട്ടെ- മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റില്‍ കൂടി വെറുംകൈയോടെ മടങ്ങേണ്ടി വന്നതോടെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റണമെന്നു ചില കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതേ അഭിപ്രായം തന്നെ പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍.

കോലിക്കു കീഴില്‍ കളിച്ച മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യക്കു ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല. ലോക ടെസ്റ്റ് ഫൈനലിനു മുമ്പ് 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യക്കു അടിതെറ്റിയിരുന്നു.

 കോലി സമ്മര്‍ദ്ദത്തില്‍

കോലി സമ്മര്‍ദ്ദത്തില്‍

ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍സി രോഹിത്തിനു നല്‍കണമെന്നാണ് എന്റെ അഭിപ്രായം. മുംബൈ ഇന്ത്യന്‍സിനെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം നയിക്കുന്നത്. വിരാട് കോലി ഇപ്പോള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലെ പരാജയം അദ്ദേഹത്തെ അലട്ടുന്നുണ്ടാവും.
ഇനി ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അതിനു ശേഷമുള്ള ടി20 ലോകകപ്പിലും ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ടു തന്നെ കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ടി20 ലോകകപ്പില്‍ രോഹിത് നയിക്കുന്നതാവും ഉചിതമെന്നും പനേസര്‍ വിശദമാക്കി.

 ടീമില്‍ മാറ്റമുണ്ടാവുമെന്നു കോലി

ടീമില്‍ മാറ്റമുണ്ടാവുമെന്നു കോലി

ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ ആരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നു ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലെ തോല്‍വിക്കു ശേഷം കോലി സൂചിപ്പിച്ചിരുന്നു. ശരിയായ മാനസികാവസ്ഥയുള്ള ഏറ്റവും ഉചിതരായ താരങ്ങളെ കൊണ്ടു വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം ആഴമുള്ളതും താരങ്ങള്‍ ആത്മവിശ്വാസമുള്ളവരുമാണ്. ടെസ്റ്റിലും ഇതുപോലെയുള്ള ടീമിനെയാണ് ഇന്ത്യക്കു ആവശ്യമെന്നും കോലി വ്യക്തമാക്കിയിരുന്നു.

 നിര്‍ഭയരായി കളിക്കണം

നിര്‍ഭയരായി കളിക്കണം

ടെസ്റ്റിലും നിര്‍ഭയരായി കളിക്കാന്‍ ശേഷിയുള്ള ടീമിനെയാണ് ഇന്ത്യക്കു ആവശ്യമെന്നു കോലി ചൂണ്ടിക്കാട്ടിയിരുന്നു. കളിക്കളത്തില്‍ ടീമിന് എന്താണ് ഗുണം ചെയ്യുകയെന്നും നിര്‍ഭയരായി എങ്ങനെ കളിക്കാമെന്നു വിലയിരുത്തുകയും അതിന് അനുസരിച്ച് പ്ലാനിങ് നടത്തുകയും വേണം. ഇതിനായി ഇതേ ചിന്താഗതിയുള്ള കളിക്കാരെ കണ്ടെത്തി ടീമിലേക്കു കൊണ്ടു വരേണ്ടതുണ്ടെന്നും കോലി ഫൈനലിനു ശേഷം വ്യക്തമാക്കിയിരുന്നു.

Story first published: Sunday, June 27, 2021, 13:40 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+