ടീം ഇന്ത്യയെ മാറ്റിയെടുത്തത് അദ്ദേഹമാണ്, അതു രോഹിത്തല്ല! പുകഴ്ത്തി ജോണ്‍സന്‍
ഓസ്‌ട്രേലിയക്കെതിരേ ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ലോക ചാംപ്യന്‍മാര്‍ കൂടിയായ കംഗാരുപ്പടയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയ്ക്കു കീഴില്‍ ടി20 പരമ്പരകളിലൊന്നും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഓസീസിനെതിരേയും ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയറെക്കോര്‍ഡുള്ള ടി20 നായകനാണ് രോഹിത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച 39 ടി20കളില്‍ 31ലും ഇന്ത്യ വിജയം കൊയ്തിട്ടുണ്ട്. വിജയശതമാനം 79.4 ആണ്. ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം രോഹിത് നയിച്ച 18 മല്‍സരങ്ങളില്‍ 14ലും ഇന്ത്യ വിജയം നേടിയിട്ടുണ്ട്. അതിനിടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ പ്രശംസിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ ജോണ്‍സന്‍.

ഇന്ത്യന്‍ ടീമിന്റെ ഫോക്കസ് മാറ്റിയ ക്യാപ്റ്റനെന്നാണ് വിരാട് കോലിയെ മിച്ചെല്‍ ജോണ്‍സന്‍ വിശേഷിപ്പിച്ചത്. 2017ലായിരുന്നു മുന്‍ ഇതിഹാസം എംഎസ് ധോണിയില്‍ നിന്നും ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍സി കോലി ഏറ്റെടടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് വരെ അദ്ദേഹം ഈ സ്ഥാനത്തു തുടരുകയും ചെയ്തു.
T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

ഇന്ത്യയെ സംബന്ധിച്ച് അവരുടെ മികച്ച താരം റണ്‍സെടുക്കുന്നതും ടീമിനു ആത്മവിശ്വാസം നല്‍കുന്നതും നല്ല കാര്യമാണെന്നു ജോണ്‍സന്‍ പറഞ്ഞു. ക്യാപ്റ്റന്‍സിയേറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഫോക്കസ് മാറ്റിയ കളിക്കാരനാണ് കോലി. അദ്ദേഹം വീണ്ടും സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയതില്‍ ഇന്ത്യ ഹാപ്പിയായിരിക്കുമെന്നും ജോണ്‍സന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ കോലി പഴയ ഫോമിലേക്കു തിരിച്ചെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 276 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയായിരുന്നു ഏഷ്യാ കപ്പില്‍ കോലി കണ്ടെത്തിയത്. മാത്രമല്ല ടി20യില്‍ താരത്തിന്റെ കന്നി സെഞ്ച്വറിയുമായിരുന്നു ഇത്.
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. അന്നു പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

ഏഷ്യാ കപ്പിലെ മോശം പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നു താന്‍ കരുതുന്നില്ലെന്നു മിച്ചെല്‍ ജോണ്‍സന്‍ വ്യക്തമാക്കി. ലോകകപ്പിലേക്കു വരികയാണെങ്കില്‍ നിങ്ങള്‍ ആ നിമിഷം ആസ്വദിക്കുകയാണ് വേണ്ടത്. എല്ലാ മല്‍സരങ്ങളും വലുതാണ്, നിങ്ങള്‍ വളരെ ശ്രദ്ധയോടെ ഇവയെ സമീപിക്കണം. ഇന്ത്യക്കു വലിയ മല്‍സരങ്ങള്‍ പരിചിതമാണ്. കാരണം ഐപിഎല്ലില്‍ ഒരുപാട് കാണികള്‍ക്കു മുന്നില്‍ വലിയ സമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ അവര്‍ കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലെ തിരിച്ചടി ഇന്ത്യ കാര്യമായെടുക്കില്ലെന്നാണ് കരുതുന്നതെന്നും ജോണ്‍സന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications