Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19യിലെ ഈ അഞ്ച് പുലിക്കുട്ടികളെ കരുതിയിരുന്നോളൂ, ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍

മുംബൈ: ഇക്കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമാണ് കിരീടം ചൂടിയത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ യുവതാരങ്ങളുടെ നേട്ടം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെ വളരുന്ന ഇന്ത്യയുടെ യുവതാരങ്ങള്‍ ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. മികച്ച പരിശീലനവും അതിനൊത്ത ഫിറ്റ്‌നസും നേടി വളരുന്ന താരങ്ങള്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവരായാണ് വളരുന്നത്.

1

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് താരക്ഷാമം കാര്യമായി ഉണ്ടാവാറില്ല. ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന പല സൂപ്പര്‍ താരങ്ങള്‍ പടിയിറങ്ങിയപ്പോഴും അതേ മികവിലുള്ള യുവതാരങ്ങള്‍ തല്‍സ്ഥാനത്തേക്ക് വന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവ് വിരാട് കോലി നികത്തിയതുപോലെ ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ ടീമിനൊപ്പം തങ്ങളുടേതായ കണ്ടെത്തലുകള്‍ ഉണ്ടാവാറുണ്ട്.

Also Read: ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

2

ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലും ഇന്ത്യ നല്‍കുന്ന പ്രാധാന്യമുള്ള മികച്ച താരങ്ങളെ സീനിയര്‍ ടീമിലേക്കെത്തിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണുള്ളത്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തിലൂടെയാണ് പല താരങ്ങളും വളര്‍ന്നുവന്നത്. യുവരാജ് സിങ്,മുഹമ്മദ് കൈഫ്,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരെല്ലാം അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റി വളര്‍ന്നവരാണ്.

ഓരോ അണ്ടര്‍ 19 ടൂര്‍ണമെന്റുകള്‍ക്ക് ശേഷവും ശ്രദ്ധ പിടിച്ചുപറ്റി നിരവധി താരങ്ങള്‍ വളര്‍ന്നുവരാറുണ്ട്. ഇത്തവണത്തെ അണ്ടര്‍ 19 ഏഷ്യാ കപ്പ് അവസാനിക്കുമ്പോഴും ഇത്തരത്തില്‍ ചില താരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി വളര്‍ന്നുവന്നിട്ടുണ്ട്. ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാവാന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs SA: ജോഹന്നാസ്ബര്‍ഗില്‍ കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, വേണ്ടത് വെറും ഏഴ് റണ്‍സ്

ഹര്‍നൂര്‍ സിങ്

ഹര്‍നൂര്‍ സിങ്

ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെട്ട താരമാണ് ഹര്‍നൂര്‍ സിങ്. വലം കൈയന്‍ ഓപ്പണറായ അദ്ദേഹം ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. നാല് മത്സരത്തില്‍ നിന്ന് 32.75 ശരാശരിയിലും 74.85 സ്‌ട്രൈക്കറേറ്റിലും 131 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 18കാരനായ താരം ലെഗ് ബ്രേക്ക് സ്പിന്നും ചെയ്യും. പഞ്ചാബുകാരനായ താരം ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഹര്‍ണൂറിന്റെ വരവ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ രജീന്ദര്‍ സിങ് ആറ് രഞ്ജി ട്രോഫി മത്സരങ്ങള്‍ പഞ്ചാബിനായി കളിച്ചിട്ടുണ്ട്. ഹര്‍നൂറിന് ഓപ്പണറെന്ന നിലയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കെത്തുക പ്രയാസം തന്നെയാണ്. എന്നാല്‍ സമയം ഏറെ മുന്നിലുള്ളതിനാല്‍ സ്ഥിരതയോടെ കളിച്ചാല്‍ ടീമിലേക്കെത്താനും അദ്ദേഹത്തിന് സാധിച്ചേക്കും.

Also Read: 2021ലെ ഏറ്റവും മികച്ച ടി20 ടീമേത്? പ്രകടനം വിലയിരുത്തി റാങ്കിങ് ഇതാ, ഓസീസിന് രണ്ടാം സ്ഥാനം

 രാജ് അന്‍ഗാദ് ബാവ

രാജ് അന്‍ഗാദ് ബാവ

ഹിമാചല്‍ പ്രദേശുകാരനായ താരമാണ് രാജ് അന്‍ഗാദ് ബാവ. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഏഷ്യാ കപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. എട്ട് വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നിന്നത് രാജായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള യുവതാരം മൂന്ന് മത്സരത്തില്‍ നിന്ന് 45.50 ശരാശരിയില്‍ 91 റണ്‍സും നേടി. മീഡിയം പേസ് ഓള്‍റൗണ്ടറായതിനാല്‍ത്തന്നെ സ്ഥിരതയോടെ കളിച്ചാല്‍ വേഗത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് എത്താനായേക്കും. അതിനുള്ള പ്രതിഭയും രാജിനുണ്ട്. കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് രാജിന്റെയും വരവ്. രാജിന്റെ മുത്തച്ഛനായ തര്‍ലോചന്‍ സിങ് ബാവ 1948ലെ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യയുടെ ഹോക്കി ടീമിലെ അംഗമായിരുന്നു. ഏഷ്യാ കപ്പിലെ താരമായി മാറിയ രാജിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കാണുന്നുണ്ട്.

Also Read: 2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

അന്‍കൃഷ് രഘുവന്‍ഷി

അന്‍കൃഷ് രഘുവന്‍ഷി

മറ്റൊരു ഓപ്പണറാണ് അന്‍കൃഷ് രഘുവന്‍ഷി. അടിച്ചുതകര്‍ത്ത് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരം ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവരിലൊരാളാണ്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ പുറത്താവാതെ അര്‍ധ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിരുന്നു. മികച്ചൊരു ഫീല്‍ഡറെന്ന നിലയിലും അന്‍കൃഷ് കൈയടി നേടിയിട്ടുണ്ട്. ഫൈനലില്‍ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഓപ്പണറെന്ന നിലയില്‍ സ്ഥാനം പിടിക്കുക പ്രയാസമാണെങ്കിലും സ്ഥിരതയോടെ കളിച്ചാല്‍ അവസരം തേടിയെത്തുമെന്നുറപ്പ്. പൃഥ്വി ഷാ,ശുബ്മാന്‍ ഗില്‍,റുതുരാജ് ഗെയ്ക് വാദ്,ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് നിലവില്‍ ഓപ്പണിങ്ങില്‍ അവസരം തേടുന്ന യുവതാരങ്ങള്‍. ഇവരെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും.

ഷെയ്ക് റഷീദ്

ഷെയ്ക് റഷീദ്

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഷെയ്ക് റെഷീദ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. നാല് മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് അദ്ദേഹം നേടിയത്. 66.50 ആണ് ശരാശരി. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആന്ധ്രാപ്രദേശുകാരനായ താരം സെമിയില്‍ ബംഗ്ലാദേശിനെതിരേ 90 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 31 റണ്‍സും നേടി. മധ്യനിരയിലേക്ക് ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന താരമാണ് റഷീദ്. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കനാണ്. ഐപിഎല്ലില്‍ ഇടം കണ്ടെത്തി മികവ് കാട്ടാനായാല്‍ വേഗത്തില്‍ റഷീദിന് ഇന്ത്യന്‍ ടീമിലേക്കെത്താനായേക്കും. ഇത്തവണത്തെ താരലേലത്തിലേക്ക് റഷീദും എത്തിയേക്കുമെന്നാണ് സൂചന.

Also Read: IND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാം

രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍

ഇന്ത്യയുടെ മഹാരാഷ്ട്രക്കാരനായ താരമാണ് രാജവര്‍ധന്‍ ഹംഗരേക്കര്‍. വലിയ ഷോട്ടുകള്‍ കളിക്കാന്‍ അസാമാന്യ മികവുള്ള താരങ്ങളിലൊരാളാണ് രാജവര്‍ധന്‍. ഐപിഎല്ലില്‍ ഇത്തവണ തന്നെ അദ്ദേഹത്തിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓള്‍റൗണ്ട് മികവുള്ള താരം നാല് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റും രണ്ട് മത്സരത്തില്‍ നിന്ന് 49 റണ്‍സും നേടി. 181.48 ആണ് സ്‌ട്രൈക്കറേറ്റ്. ലോവര്‍ ഓഡറില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് രാജ്‌വര്‍ധന്‍. മധ്യനിരയിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധിക്കുന്ന രാജ്‌വര്‍ധന്റെ ഇനിയുള്ള പ്രകടനങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ക്ക് എന്നും അവസരമുണ്ടാവും. അതുകൊണ്ട് തന്നെ വേഗത്തില്‍ ഐപിഎല്ലിലും അവസരം ലഭിച്ചേക്കും.

Story first published: Monday, January 3, 2022, 14:59 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+