2023ല്‍ ഒരു ഫോര്‍മാറ്റ് മതിയാക്കും! വിരമിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്

മുംബൈ: 2022 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും ടി20 ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം ഇന്ത്യക്ക് നഷ്ടമായി. പ്രതീക്ഷിച്ച പല ടൂര്‍ണമെന്റുകളിലും ഇന്ത്യ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
അതുകൊണ്ട് തന്നെ 2023ല്‍ ഇന്ത്യ ടീമില്‍ വലിയ മാറ്റം വരുത്തിയേക്കും. 2023ല്‍ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും കിരീടത്തിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
2013ന് ശേഷം ഐസിസി കിരീടം നേടാത്ത ഇന്ത്യക്ക് 2023ലെ കിരീടം വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. 2022ലെ പ്രകടനം വിലയിരുത്തി ചില ഇന്ത്യന്‍ താരങ്ങള്‍ 2023ല്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
നിലവിലെ സാഹചര്യത്തില്‍ ചില താരങ്ങള്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടറായ താരം നിലവിലെ ഇന്ത്യയുടെ ഏക വിശ്വസ്തനായ ഓള്‍റൗണ്ടറാണ്. 2021ല്‍ പരിക്കേറ്റ് ഏറെ നാള്‍ പുറത്തിരുന്നാണ് ഹര്‍ദിക് ടീമിലേക്ക് തിരിച്ചെത്തിയത്.
മടങ്ങിവരവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുകയും കിരീടത്തിലേക്കെത്തിക്കുകയും ചെയ്ത ഹര്‍ദിക് ഇപ്പോള്‍ ഇന്ത്യയുടെ നട്ടെല്ലാണ്. പരിമിത ഓവറില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരങ്ങളിലൊരാളായി ഹര്‍ദിക് മാറിക്കഴിഞ്ഞു.
രോഹിത് ശര്‍മക്ക് പകരം ടി20യില്‍ സ്ഥിരം നായകനാവാന്‍ തയ്യാറെടുക്കുന്ന ഹര്‍ദിക് പാണ്ഡ്യ വൈകാതെ ഏകദിനത്തിലും നായകസ്ഥാനത്തേക്ക് എത്തിയേക്കും. ഈ സാഹചര്യത്തില്‍ ഇനി ടെസ്റ്റിലേക്കൊരു മടങ്ങിവരവ് ഹര്‍ദിക്കിനുണ്ടാവില്ല.
ടെസ്റ്റില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. ഏകദിനത്തിലും ടി20യിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഹര്‍ദിക് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലത്.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. ടെസ്റ്റിലെ ഇന്ത്യയുടെ വജ്രായുധമായ അശ്വിന്‍ ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലടക്കം ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അശ്വിനുണ്ടായിരുന്നു. സര്‍പ്രൈസ് നീക്കമായിരുന്നു ഇത്. ഭേദപ്പെട്ട പ്രകടനവും അശ്വിന്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ ടി20യില്‍ സീനിയേഴ്‌സിനെ ഒഴിവാക്കി വലിയ പൊളിച്ചെഴുത്താണ് ബിസിസി ഐ ആലോചിക്കുന്നത്.
വെടിക്കെട്ട് താരങ്ങളെ കൂടുതല്‍ പരിഗണിക്കുമെന്നതിനാല്‍ ആര്‍ അശ്വിന് ടി20യില്‍ ഇനി അവസരം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ അശ്വിന്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവും അശ്വിന്റെ പദ്ധതി.

മുഹമ്മദ് ഷമി
ഇന്ത്യയുടെ സീനിയര്‍ പേസറാണ് മുഹമ്മദ് ഷമി. ഭേദപ്പെട്ട പേസില്‍ സ്വിങ്ങുകൊണ്ട് വിക്കറ്റ് നേടാന്‍ മിടുക്കനായ ഷമി ഇന്ത്യയിലും വിദേശത്തും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ഷമി ടി20 ഫോര്‍മാറ്റ് മതിയാക്കിയേക്കും.
ഇനി ടി20 ഫോര്‍മാറ്റില്‍ ഷമിക്ക് വിളിയെത്തിയേക്കില്ല. അതുകൊണ്ട് തന്നെ ഷമി ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടെസ്റ്റിലും ഏകദിനത്തിലും ഷമി ഇന്ത്യക്കായി ഇനിയും കളി തുടര്‍ന്നേക്കും.
എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് ഷമി പൂര്‍ണ്ണമായി വിരമിക്കാനാണ് സാധ്യത. ഇന്ത്യ യുവ പേസര്‍മാര്‍ക്കാണ് ടി20യില്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഷമി ടി20 മതിയാക്കിയേക്കും.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ സൂപ്പര്‍ താരമാണ് കെ എല്‍ രാഹുല്‍. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം തന്നെ പേര് ചേര്‍ത്തുവായിക്കുന്ന താരമാണ് രാഹുല്‍. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്.
അതുകൊണ്ട് തന്നെ രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണ്ണമായി നിര്‍ത്തി പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കും. രാഹുലിന്റെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റിലെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം ടെസ്റ്റ് മതിയാക്കാന്‍ സാധ്യതകളേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications