
മാത്രമല്ല കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാനായതും ഹാര്‍ദിക്കിനു പ്ലസ് പോയിന്റായി. നായകനായുള്ള കന്നി സീസണില്‍ തന്നെ, അതും അരങ്ങേറ്റക്കാരായ ഒരു ടീമിനെ വിജയികളാക്കിയത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പാടവം അടിവരയിട്ടിരുന്നു.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത് രോഹിത് ശര്‍മയാണ്. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരവും വളരെ കൂടുതലാണെന്നു ബിസിസിഐ മനസ്സിലാക്കുന്നു. ഇതേ തുടര്‍ന്നാണ് രോഹിത്തിന്റെ ജോലി ഭാരം ലഘൂകരിക്കുന്നതായി ഹാര്‍ദിക് പാണ്ഡ്യയെ ടി20യില്‍ നായകനായി നിലനിര്‍ത്തുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്.
കുറ്റി തെറിപ്പിച്ചു, ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെങ്കില്‍ വീരു അതുക്കുംമേലെ!

രോഹിത് ശര്‍മയെ ഉടനെയൊന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുമോയെന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. അതേസമയത്തു തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും ഞങ്ങളുടെ പ്ലാനുകളിലുണ്ട്. ഭാവിയില്‍ നിരവധി ദൈര്‍ഘ്യം കുറഞ്ഞ ടൂറുകളും വരാനിരിക്കുകയാണ്. അദ്ദേഹം ഈ ഘട്ടത്തില്‍ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ലെന്നും ഒരു സെലക്ഷന്‍ കമ്മിറ്റിയംഗത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പക്ഷെ തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിനു തിരിച്ചടിയാവുകയാണ്. പരിക്കു കാരണം ഇപ്പോഴത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ അദ്ദേഹം നയിച്ചിരുന്നു.
ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

രോഹിത്തും റിഷഭിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ നിര്‍ണായക താരമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെയും ജോലി ഭാരം നിയന്തിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കാരണത്താലാണ് ഇപ്പോഴത്തെ അയര്‍ലാന്‍ഡ് പര്യടനം പോലെയുള്ള ചെറിയ ടൂറുകളില്‍ ഹാര്‍ദിക്കിനെ നായകനാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ടി20 ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത്തിനെ ബിസിസിഐ മാറ്റിനിര്‍ത്തണമന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മറ്റാരെങ്കിലും ടീം മാനേജ്‌മെന്റിന്റെ മനസ്സിലുണ്ടെങ്കില്‍ രോഹിത്തിനെ ചുമതലയില്‍ നിന്നും മാറ്റണം. പകരം കണ്ടു വച്ചിരിക്കുന്നയാളെ ക്യാപ്റ്റന്റെ ചുമതല ഏല്‍പ്പിക്കണമെന്നും വീരു പിടിഐയോടു പറഞ്ഞിരുന്നു.

ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ശാരീരികവും മാനസികവുമായ ക്ഷീണം കുറയ്ക്കാന്‍ രോഹിത്തിനു കഴിയും. ഇതു ഇടയ്ക്കു ബ്രേക്കെടുത്ത് പുതിയ ഊര്‍ജത്തോടെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യയെ നയിക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു.


Click it and Unblock the Notifications