അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച! ഹര്‍ദിക്കിന്റെ ആസ്തി അറിയാമോ? കണക്കുകള്‍ കണ്ണുതള്ളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനാണ് ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലേക്കെത്തുകയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മധ്യനിരയില്‍ ശോഭിക്കുകയും ചെയ്ത ഹര്‍ദിക് ഇന്ന് അത്ഭുത വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോകേണ്ടി വന്ന ഹര്‍ദിക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി എന്നത് മാത്രമല്ല കന്നി സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനും ഹര്‍ദിക്കിനായി. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യ പരിമിത ഓവറില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമെന്ന നിലയിലേക്ക് ഹര്‍ദിക് വളര്‍ന്നുകഴിഞ്ഞു.
ഓള്‍റൗണ്ടറെന്ന നിലയിലും നായകനെന്ന നിലയിലും ക്രിക്കറ്റില്‍ തിളങ്ങുന്ന ഹര്‍ദിക് പാണ്ഡ്യയുടെ ആസ്തിയെക്കുറിച്ചറിയാമോ?. അത്യാഡംഭര ജീവിതം നയിക്കുന്ന ഹര്‍ദിക്കിന്റെ മാസവരുമാനം പോലും കണ്ണുതള്ളിക്കുന്നതാണ്. വലിയ കാര്‍ ശേഖരവും വാച്ച് ശേഖരവുമെല്ലാമുള്ള ഹര്‍ദിക്കിന്റെ ആസ്തിയെക്കുറിച്ചുള്ള കണക്കുകള്‍ പരിശോധിക്കാം.

ആസ്തി 100 കോടിക്ക് മുകളില്‍
ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ആസ്തി 100 കോടിക്ക് മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിസിസി ഐയിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെയുമെല്ലാം വലിയ വരുമാനം ഹര്‍ദിക്കിന് ലഭിക്കുന്നുണ്ട്.
ഏകദിനത്തില്‍ 20 ലക്ഷവും ടെസ്റ്റില്‍ 30 ലക്ഷവും ടി20യില്‍ 15 ലക്ഷവുമാണ് ഒരു മത്സരത്തില്‍ താരത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കിലും പരിമിത ഓവറില്‍ സജീവമാണ്. ഐപിഎല്ലിലൂടെ 15 കോടിയാണ് ഒരു സീസണില്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. ഹര്‍ദിക്കിന്റെ പ്രതിമാസ വരുമാനം 1.5 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

വലിയ ആരാധക പിന്തുണയുള്ള താരം
സാമൂഹ്യ മാധ്യമങ്ങളില്‍ ഓരോ പോസ്റ്റിനും താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്. 23 ദശലക്ഷം ഫോളോവേഴ്‌സാണ് ഹര്‍ദിക്കിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. കൂടുതലും ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം സജീവമായിട്ടുള്ളത്. ഇതിനോടകം നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്.
ഡ്രീം 11, ബോട്ട്, സിന്‍ ഡെനിം, ഗള്‍ഫ് ഓയിന്‍ ഇന്ത്യ, ആമസോണ്‍ അലെക്‌സ, റിലയന്‍സ് റീറ്റെയില്‍, എസ്ജി ക്രിക്കറ്റ് എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം. ഇതിലൂടെയെല്ലാം വലിയ പ്രതിഫലം ഹര്‍ദിക്കിന് ലഭിക്കുന്നുണ്ട്. ബിസിസി ഐയില്‍ നിന്നുള്ളതിനെക്കാള്‍ പരസ്യ വരുമാനമാണ് ഹര്‍ദിക്കിനുള്ളത്.

വീടും കാര്‍ ശേഖരവും
ഹര്‍ദിക് പാണ്ഡ്യയുടെ വീട് വഡോദരയിലാണ്. 6000 സക്വയര്‍ഫീറ്റ് വിസ്താരമുള്ള വീട് അത്യാഡംഭര സൗകര്യങ്ങളോട് നിര്‍മ്മിച്ചിട്ടുള്ളതാണ്. വീടിന്റെ വില എത്രയെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. പരിശീലിക്കാനുള്ള സൗകര്യമടക്കമുള്ള ഗംഭീര വീടാണ് ഹര്‍ദിക്കിന്റേത്.
കാര്‍ ശേഖരം താരത്തിന്റെ ഹോബിയാണ്. എംഎസ് ധോണിയെപ്പോലെ വലിയൊരു വാഹന ഗ്യാരേജ് സൃഷ്ടിക്കാന്‍ ഹര്‍ദിക് ആഗ്രഹിക്കുന്നു. 6 കോടിയുടെ റോള്‍സ് റോയ്‌സ്, 4 കോടിയുടെ ലംബോര്‍ഗിനി, ഔഡി എ6, റേഞ്ചറോവര്‍, ജീപ്പ് കോംപാസ്, മെഴ്‌സിഡസ് ജി വാഗന്‍, പോര്‍ഷെ, ടൊയോട്ടോ എത്തിയോസ് എന്നിവയെല്ലാമാണ് താരത്തിന്റെ വാഹന ശേഖരത്തിലുള്ളത്.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

വാച്ചുകളോട് വലിയ ഇഷ്ടം
വ്യത്യസ്തമായ സ്‌റ്റൈല്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ഹര്‍ദിക്. അദ്ദേഹത്തിന്റെ വസ്ത്രധാരണവും ശൈലിയുമെല്ലാം ഇത്തരത്തിലാണ്. ഹര്‍ദിക് ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് വാച്ചുകള്‍ക്കായാണ്. ഏകദേശം 11 കോടിയുടെ വാച്ച് ശേഖരം അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് കോടിയുടെ പാറ്റിക് ഫിലിപ് നൗട്ടീലിയസ് പ്ലാറ്റിനം ബ്രാന്റാണ് താരത്തിന്റെ കൈയിലുള്ള വിലയേറിയ വാച്ച്. ഇതേ ബ്രാന്റിന്റെ 2.7 കോടിയുടെ വാച്ചും 1.65 കോടിയും വാച്ചും റോളക്‌സിന്റെ 1 കോടിയുടെ വാച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
വിദേശ പര്യടനത്തിന് പോവുമ്പോള്‍ കൂടുതലും ഹര്‍ദിക് വാങ്ങുന്നത് വ്യത്യസ്ത വാച്ചുകളാണ്. ഇന്ത്യയുടെ നായകനാവുന്നതോടെ താരത്തിന്റെ വരുമാനം ഇനിയും ഉയരുമെന്ന കാര്യം ഉറപ്പാണ്. താരത്തിന്റെ ഐപിഎല്‍ ശമ്പളവും അടുത്ത വര്‍ഷം വീണ്ടും വര്‍ധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications