
2023ലെ ഏകദിന ലോകകപ്പോടെ ഹര്‍ദിക് വിരമിച്ചേക്കുമെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. 'ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും നിലനില്‍ക്കും. കാരണം ക്രിക്കറ്റിന്റെ നിലനില്‍പ്പിന് അത് അത്യാവശ്യമാണ്. ഓരോ ഫോര്‍മാറ്റിലും ഏതൊക്കെ താരങ്ങളാണ് കളിക്കേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ച് പറഞ്ഞാല്‍ അവന് ടി20 ഫോര്‍മാറ്റാണ് വേണ്ടത്.
മറ്റൊരു ഫോര്‍മാറ്റിലും താനില്ലെന്ന് അവന്റെ മനസിലുണ്ടാവാം. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഏകദിന ഫോര്‍മാറ്റിലും അവന്‍ കളിക്കും. അതിന് ശേഷം അവന്‍ ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നമുക്ക് കാണാനായേക്കും. മറ്റ് പല താരങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിക്കാം. താരങ്ങള്‍ തങ്ങളുടെ ഫോര്‍മാറ്റ് ഏതെന്ന് തീരുമാനിക്കുന്നു. അതിനുള്ള അധികാരവും അവര്‍ക്കുണ്ട്'- രവി ശാസ്ത്രി പറഞ്ഞു.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

മൂന്ന് ഫോര്‍മാറ്റും ഒരുപോലെ കളിക്കുന്നത് താരങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുമെന്നുറപ്പ്. ടെസ്റ്റ് ക്രിക്കറ്റ് അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നതാണെങ്കിലും ക്രിക്കറ്റിന്റെ മനോഹാരിത ഉള്‍ക്കൊള്ളുന്ന ടെസ്റ്റ് കളിക്കാന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പല താരങ്ങളും ഏകദിനം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് ബോര്‍ഡുകളും ഇപ്പോള്‍ ഏകദിന പരമ്പര കളിക്കാന്‍ അധികം താല്‍പ്പര്യപ്പെടാറില്ല.

കൂടുതല്‍ ടി20 പരമ്പരകള്‍ കളിപ്പിക്കാനാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആഗ്രഹിക്കുന്നത്. താരങ്ങള്‍ക്ക്് താല്‍പര്യവും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാമ്പത്തിക ലാഭവും അതാണ്. ടി20 ഫോര്‍മാറ്റ് അഞ്ച് മണിക്കൂറിനുള്ളില്‍ പുരസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ അവസാനിക്കും. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കളിക്കാന്‍ സാധിക്കുന്നതും ആരാധകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതും ടി20 ഫോര്‍മാറ്റാണെന്ന് പറയാം.

നിലവില്‍ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരകള്‍ ഒരു ക്രിക്കറ്റ് ടീമും കളിക്കാറില്ല. എല്ലാവരും ടി20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കഴിഞ്ഞു. ഇത്തരം പരമ്പരകള്‍ നിര്‍ത്തലാക്കണമെന്ന് നേരത്തെ തന്നെ രവി ശാസ്ത്രി പറഞ്ഞിരുന്നു. അദ്ദേഹം പരിശീലകനായിരുന്നപ്പോള്‍ തന്നെ ഇത്തരം പരമ്പരകള്‍ക്കെതിരേ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

ഹര്‍ദിക് പാണ്ഡ്യയെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാരാണ് ഏകദിന ഫോര്‍മാറ്റിനോട് കൂടുതല്‍ വിയോജിപ്പ് കാട്ടുന്നത്. അതിന് കാരണം പരിക്കേല്‍ക്കാനുള്ള സാധ്യതയാണ്. കൂടാതെ മിക്കപ്പോഴും 10 ഓവര്‍ പന്തെറിയുകയും പിന്നാലെ ബാറ്റുകൊണ്ട് മികവ് കാട്ടേണ്ട സാഹചര്യവും ഓള്‍റൗണ്ടര്‍മാര്‍ക്കുണ്ടാവും. പന്തെറിഞ്ഞ ശേഷം ബാറ്റിങ്ങില്‍ മോശമായാല്‍ വിമര്‍ശനം നേരിടേണ്ടിയും വരും. അതുകൊണ്ട് തന്നെ ഏകദിന ഫോര്‍മാറ്റ് ഓള്‍റൗണ്ടര്‍മാരില്‍ മിക്കവരും വൈകാതെ നിര്‍ത്തുമെന്നുറപ്പാണ്.


Click it and Unblock the Notifications












