ബൗള്‍ ചെയ്യില്ലെങ്കില്‍ ഇനി ഹാര്‍ദിക്കിനെ ഇന്ത്യക്കു വേണ്ട, ഒരു ഫോര്‍മാറ്റിലും!- മുന്‍ സെലക്ടര്‍
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വരാനിരിക്കുന്ന ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ്. പരിക്കിനെ തുടര്‍ന്നു 2019ല്‍ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മുമ്പത്തേതു പോലെ ബൗളിങില്‍ ഹാര്‍ദിക്കിന്റെ സേവനം ടീമിനു ലഭിക്കുന്നില്ല. ഇതേ കാരണം കൊണ്ടു തന്നെയാണ് ടെസ്റ്റ് ടീമില്‍ നിന്നും താരം തഴയപ്പെട്ടിരിക്കുന്നത്.
ബാറ്റ്‌സ്മാനായി മാത്രം ഹാര്‍ദിക്കിനെ ഇനിയും ഇന്ത്യക്കു വേണ്ടി കളിപ്പിക്കാന്‍ കഴിയില്ലെന്നും നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും വൈകാതെ അദ്ദേഹത്തിനു സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ശരണ്‍ദീപ് സിങ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരോവര്‍ പോലും ഹാര്‍ദിക് ബൗണ്‍ ചെയ്തിരുന്നില്ല.

ഹാര്‍ദിക്കിനെ ഒഴിവാക്കിയത് മനസ്സിലാക്കാം
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം മനസ്സിലാക്കാം. ശസ്തക്രിയക്കു ശേഷം അദ്ദേഹത്തിനു സ്ഥിരമായി ബൗള്‍ ചെയ്യാന്‍ കഴിയുന്നില്ല.
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ ഭാഗമാവണമെങ്കില്‍ ഏകദിനത്തില്‍ 10 ഓവറുകളും ടി20യില്‍ നാലോവറുകളും ഹാര്‍ദിക് ബൗള്‍ ചെയ്യേണ്ടതുണ്ട്. ബാറ്റ്‌സ്മാനായി മാത്രം അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയില്ലെന്നും ശരണ്‍ദീപ് അഭിപ്രായപ്പെട്ടു. മുന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ശരണ്‍ദീപിന്റെ കാലാവധി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ അവസാനിച്ചിരുന്നു.

ടീമിന്റെ ബാലന്‍സിനെ ബാധിക്കും
ഹാര്‍ദിക് ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ അതു ടീമിന്റെ ബാലന്‍സിനെ കാര്യമായി ബാധിക്കും. അങ്ങനെ വന്നാല്‍ നിങ്ങള്‍ക്കു അധികമൊരു ബൗളറെ ഉള്‍പ്പെടുത്തേണ്ടിയും വരും. ഇതു കാരണം സൂര്യകുമാര്‍ യാദവിനെപ്പോലെയൊരു ബാറ്റ്‌സ്മാനായിരിക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുക.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ നമ്മള്‍ ഇതു കണ്ടു കഴിഞ്ഞതാണ്. അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ കഴിയില്ലെന്നും ശരണ്‍ദീപ് വ്യക്തമാക്കി.

വേറെ ഓള്‍റൗണ്ടര്‍മാരുണ്ട്
ഹാര്‍ദിക്കിനു ബൗള്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ ബാറ്റിങും ബൗളിങും ചെയ്യുന്ന വേറെയും ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കുണ്ട്. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഇതിനു സാധിക്കുന്നവരാണ്. ഹാര്‍ദിക്കിനു പകരം ഇവരിലൊരാളെ കളിപ്പിച്ചാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെയും ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുമെന്നു ശരണ്‍ദീപ് നിരീക്ഷിച്ചു.

പൃഥ്വി വേണമായിരുന്നു
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കിയത് ശരിയായില്ലെന്നും ശരണ്‍ദീപ് ചൂണ്ടിക്കാട്ടി. വീരേന്ദര്‍ സെവാഗ് ഇന്ത്യക്കു വേണ്ടി കളിച്ചതു പോലെയുള്ള ഇന്നിങ്‌സുകള്‍ താരത്തിനു കൡക്കാനാവും. കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പുറത്തിരുത്താന്‍ പാടില്ല. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ഒഴിവാക്കപ്പെട്ട ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി ഒരുപാട് റണ്‍സെടുത്തിരുന്നു. ബാറ്റിങിലെ ചില പിഴവുകള്‍ താരം പരിഹരിച്ചു, ഐപിഎല്ലിലെ പ്രകടനത്തില്‍ ഇതു വ്യക്തവുമാണ്. പൃഥ്വിയെപ്പോലെ പ്രതിഭയുള്ള ഒരു താരത്തെ നിങ്ങള്‍ പിന്തുണയ്ക്കണം, ശുഭ്മാന്‍ ഗില്ലിനെപ്പോലെയുള്ളവരും പിന്തുണ അര്‍ഹിക്കുന്നുവെന്നും ശരണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications