പുതിയ സെലക്ഷന്‍ കമ്മിറ്റിക്ക് എളുപ്പമല്ല! മുന്നില്‍ പ്രധാന അഞ്ച് വെല്ലുവിളികള്‍- അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഇന്നലെയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ചേതന്‍ ശര്‍മയെത്തന്നെ മുഖ്യ സെലക്ടറായി നിലനിര്‍ത്തി അഞ്ച് പേരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
മോശം ടീം സെലക്ഷന്റെ പേരില്‍ ബിസിസി ഐ സസ്‌പെന്‍ഡ് ചെയ്ത ചേതനെ വീണ്ടും ബിസിസി ഐ സെലക്ഷന്‍ കമ്മിറ്റി തലപ്പത്തേക്കെത്തിച്ചതിന്റെ പേരില്‍ വിമര്‍ശനം ശക്തമാണ്. അവസാന ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം നിറം മങ്ങിയ ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചേതനും സംഘത്തിനുമാവുമോയെന്ന് കണ്ടറിയാം.
എന്തായാലും ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അഞ്ച് വെല്ലുവിളികളാണ് പ്രധാനമായും പുതിയ സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ളത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ദിക്കിനെ ടി20 സ്ഥിരം നായകനാക്കണോ?
സമീപകാലത്ത് ഇന്ത്യയെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്ന് ഹര്‍ദിക് പാണ്ഡ്യയെ ടി20യിലെ സ്ഥിരം നായകനാക്കണമോയെന്നതാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയുടെ സമീപകാലത്തെ ടി20 പ്രകടനങ്ങള്‍ മോശം. 2021, 2022ലെ ടി20 ലോകകപ്പുകളില്‍ ഇന്ത്യ നിരാശപ്പെടുത്തി.
ഏഷ്യാ കപ്പിലും ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ മാറ്റി ഹര്‍ദിക്കിനെ ഇന്ത്യ സ്ഥിരം നായകനാക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. ഇത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം ചേതന്‍ ശര്‍മയും സംഘവുമാവും എടുക്കുക.
Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

സീനിയേഴ്‌സിന്റെ ടി20യിലെ സ്ഥാനം
ടി20 ഫോര്‍മാറ്റ് പൊതുവേ വമ്പനടിക്കാരുടെ ടൂര്‍ണമെന്റാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. പ്രധാനമായും സീനിയേഴ്‌സ് നടത്തുന്ന പ്രകടനം.
രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ടി20 ടീമിന് പുറത്തിരിക്കണയോന്നെത് പ്രധാന തീരുമാനം. 2024ലെ ടി20 ലോകകപ്പില്‍ മുന്നില്‍ക്കണ്ട് ഇപ്പോഴേ താരങ്ങളെ വളര്‍ത്തണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ചേതനും സംഘത്തിനും ഇത്തരവാദിത്തമുണ്ട്.

2024ലെ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം
2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കണം. ആരൊക്കെ വേണം ആരൊക്കെ പുറത്തിരിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഇപ്പോഴേ ഉണ്ടാക്കണം. ശിവം മാവി, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് തുടങ്ങിയ യുവതാരങ്ങളെ പരിഗണിക്കണോയെന്നതില്‍ ധാരണ വേണം.
ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെയെല്ലാം ഇന്ത്യ പരിഗണിക്കണോയെന്നതും സെലക്ടര്‍മാരുടെ തലപുകയ്ക്കുന്ന ചോദ്യം. സഞ്ജു സാംസണ്‍, പൃഥ്വി ഷാ എന്നീ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തിലും ധാരണ വേണം.

രോഹിത് ശര്‍മയുടെ പകരക്കാരനാര്?
സമീപകാലത്ത് വളരെയധികം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓപ്പണറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഗംഭീര റെക്കോഡുള്ള രോഹിത്തിന്റെ പ്രായം 35 പിന്നിട്ടതിനാല്‍ ഇനി അവസരം ലഭിക്കുക പ്രയാസമാണ്.
ഫോം മോശമായ രോഹിത്തിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തി വളര്‍ത്തേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പോടെ രോഹിത് വിരമിച്ചേക്കും. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പകരക്കാരനെ ഇന്ത്യക്ക് കണ്ടെത്തി വളര്‍ത്തേണ്ടതായുണ്ട്.
രോഹിത്തിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തുക വലിയ വെല്ലുവിളിയായതില്‍ ചേതന്‍ ശര്‍മയും സംഘവും നിരാശപ്പെടുത്തുമെന്നുറപ്പ്.
Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

രാഹുല്‍ ദ്രാവിഡിന്റെ ഭാവി
ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരണമോയെന്നത് വളരെ നിര്‍ണ്ണായക ചോദ്യമാണ്. ഇന്ത്യയുടെ ടി20 പരിശീലകസ്ഥാനത്ത് നിലവില്‍ ദ്രാവിഡ് തുടരണമെന്നാണ് തീരുമാനം. എന്നാല്‍ 2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇതിന് മാറ്റമുണ്ടായേക്കും.
2023ലെ ഏകദിന ലോകകപ്പില്‍ ദ്രാവിഡിന്റെ കീഴിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. ഇത് വിലയിരുത്തിയാലും സെലക്ടര്‍മാര്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications