സച്ചിന്‍, രോഹിത്, കോലി, മൂന്ന് പേരും ചേര്‍ന്നതാണ് അവന്‍!, ക്ലാസ് താരം, പ്രശംസിച്ച് ഹര്‍ഭജന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയും സുരക്ഷിതമാണെന്ന് തെളിയിച്ച് നിരവധി യുവതാരങ്ങളാണ് വളര്‍ന്നുവരുന്നത്. ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിന് പിന്നാലെ ഐപിഎല്ലിന്റെ വരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താരസമ്പത്തിന്റെ കരുത്ത് വളരെയധികം ഉയര്‍ത്തിയിരിക്കുകയാണ്. ഓരോ വര്‍ഷവും നിരവധി താരങ്ങളാണ് മിടുക്കുകാട്ടി വളര്‍ന്നുവരുന്നത്.
ഓരോ സൂപ്പര്‍ താരങ്ങള്‍ പടിയിറങ്ങുമ്പോഴും കൃത്യമായ പകരക്കാരെ കണ്ടെത്താന്‍ ഇക്കാലമത്രെയും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ പകരക്കാരന്‍ ഉണ്ടാകില്ലെന്ന് വിധിയെഴുതിയവര്‍ ഏറെയാണെങ്കിലും സച്ചിന്റെ ഉത്തമ പകരക്കാരനായി വിരാട് കോലിയെത്തി. അങ്ങനെ ഓരോ ഇതിഹാസ താരങ്ങള്‍ക്കും കൃത്യമായ പകരക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ യുവതാരങ്ങളില്‍ മിടുക്കുകാട്ടി ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരികയാണ്. വിരാട് കോലിക്ക് പകരക്കാരനാണ് താനെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിക്കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ നിന്ന് പരിമിത ഓവറിലേക്കും അദ്ദേഹം ഇപ്പോള്‍ ചുവടുവെച്ചിരിക്കുന്നു. ഇപ്പോഴിതാ ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്.
സച്ചിന്റെയും കോലിയുടേയും രോഹിത്തിന്റേയും മികവ് ചേര്‍ന്ന താരമാണ് ഗില്ലെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെടുന്നത്. 'പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണവന്‍. സാങ്കേതിക മികവ്, നല്ല ഷോട്ട് സെലക്ഷന്‍, ബാറ്റ്‌സ്മാന് വേണ്ട ഗുണങ്ങള്‍. നിലവിലെ ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം തന്നെയാണ് ഞാന്‍ ഗില്ലിനും സ്ഥാനം നല്‍കുന്നത്. അവന്റെ ബാറ്റിങ് കാണാന്‍ മനോഹരമാണ്.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

വിജയിക്കാനായി അതിയായി ആഗ്രഹിക്കുന്നതാണ് അവനില്‍ കാണുന്ന നല്ല ഗുണം. ഇന്നത്തെ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലാണ് ഈ ഗുണം കാണാനാവുന്നത്. മോശം ഫോമിലും ടീമിനായി സാഹചര്യത്തിനൊത്ത് കളിക്കാന്‍ ശ്രമിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയുള്ള ഇതിഹാസങ്ങള്‍ കാട്ടിയ ഗുണമാണിത്'-ഹര്‍ഭജന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സിംബാബ് വെ പര്യടനത്തില്‍ പരമ്പരയിലെ താരമായത് ഗില്ലാണ്. 254 റണ്‍സാണ് മൂന്നാം മത്സരത്തില്‍ അദ്ദേഹം നേടിയത്. ഇതില്‍ മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയും ഉള്‍പ്പെടും. ക്ലാസിക് ഷോട്ടുകള്‍ കളിക്കുന്ന താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മിടുക്കുകാട്ടുന്നു. നല്ല ടൈമിങ്ങും ഗില്ലിനുണ്ട്. അധികം വൈകാതെ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലും സജീവമാകാന്‍ ഗില്ലിന് സാധിച്ചേക്കും.

2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണര്‍ ആകാനുള്ള പോരാട്ടത്തില്‍ താനുമുണ്ടെന്ന് ഗില്‍ തെളിയിച്ചിരിക്കുന്നു. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വലിയ ഭീഷണിയായി ഗില്‍ മാറിയിരിക്കുന്നു. വരുന്ന പരമ്പരകളിലും ഇതേ മികവ് തുടരാന്‍ യുവതാരത്തിനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യ എ ടീമിന്റെ നായകനായും ഇന്ത്യ ഗില്ലിനെ പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവിയിലെ സുപ്രധാന ബാറ്റ്‌സ്മാനായിരിക്കും ഗില്‍ എന്നതില്‍ സംശയമില്ല.
'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യ ഗില്ലിനെ പരീക്ഷിച്ചത് മികച്ച തീരുമാനമായി മാറുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 64 റണ്‍സും രണ്ടാം മത്സരത്തില്‍ 43 റണ്‍സും മൂന്നാം മത്സരത്തില്‍ പുറത്താവാതെ 98 റണ്‍സും അദ്ദേഹം നേടി. ഈ പ്രകടനം സിംബാബ് വെ പര്യടനത്തിലും ഇടം നേടിക്കൊടുത്തു. ആദ്യ മത്സരത്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 33 റണ്‍സെടുത്താണ് പുറത്തായത്. മൂന്നാം മത്സരത്തില്‍ 130 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications