ഇന്ത്യന്‍ ക്രിക്കറ്റിനു ഇനി നല്ല കാലം, സഞ്ജുവിനെ സ്ഥിരമായി കാണാം! ഫാന്‍സ് ഹാപ്പി

ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങി പല ഗുരുതരമായ വെളിപ്പെടുത്തലുകളും നടത്തിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്. ഇന്ത്യന്‍ ടീം സെലക്ഷനെയടക്കം സംശത്തിന്റെ നിഴലിലാക്കുന്ന ചില തുറന്നു പറച്ചിലുകള്‍ അദ്ദേഹം നടത്തിയിരുന്നു. കൂടാതെ പൂര്‍ണ ഫിറ്റല്ലാത്ത ചില താരങ്ങള്‍ 100 ശതമാനം ഫിറ്റ്‌നസുണ്ടെന്നു കാണിക്കാന്‍ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും ശര്‍മ വെളിപ്പെടുത്തിയിരുന്നു.
ബിസിസിഐയുടെ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും ആരാധകരെ ചൊടിപ്പിച്ചിരുന്നു. വിരാട് കോലിയെ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍സിയില്‍ പുറത്തക്കാന്‍ കാരണം ഗംഗുലിയുടെ അനിഷ്ടമാണെന്നും ശര്‍മ പറഞ്ഞിരുന്നു.
വിവാദ വീഡിയോ പുറത്തു വന്നതിനു ശേഷം ബിസിസിഐയുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല. ചേതന്‍ ശര്‍മുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ചുമലത സെക്രട്ടറി ജയ് ഷായ്ക്കു ബിസിസിഐ നല്‍കുകയായിരുന്നു. ശര്‍മയെ സെലക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് അദ്ദേഹം സ്വയം രാജിവച്ചൊഴിഞ്ഞത്. ശര്‍മയുടെ രാജി ബിസിസിഐ സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയയാണ്.

സഞ്ജുവിന് നല്ല സമയം
സഞ്ജു സാംസണിനു ഇനി മുന്നോട്ടു നല്ല സമയമായിരിക്കും. ചേതന്‍ ശര്‍മയുടെ രാജിയോടെ അദ്ദേഹത്തിനു ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ പ്രതിരരിച്ചു.
വിവാദ വീഡിയോയില്‍ സഞ്ജുവിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ശര്‍മ നടത്തിയിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണങ്ങളാണ് ആളുടെ ഭാഗത്തു നിന്നുണ്ടാവാറുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞ ഒരു കാര്യം.
ഒരു ഏകദിന ഡബിള്‍ സെഞ്ച്വറി നേടിയതിനാല്‍ ഇഷാന്‍ കിഷന്‍ മൂന്നു താരങ്ങളുടെ കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ്. സഞ്ജുവും ഇക്കൂട്ടത്തിലുണ്ടെന്നും ശര്‍മ വെളിപ്പെടുത്തിയിരുന്നു.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

അഗാര്‍ക്കറെ കൊണ്ടു വരണം
ചേതന്‍ ശര്‍മ വിരമിച്ച ഒഴിവിലേക്കു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി അജിത് അഗാര്‍ക്കറിനെ ഇന്ത്യ കൊണ്ടുവരണം. അദ്ദേഹം ശരിക്കുമൊരു ജെന്റില്‍മാന്‍ തന്നെയാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനമാണ് ഇതെന്നയാരുന്നു ചേതന്‍ ശര്‍മയുടെ രാജിയെക്കുറിച്ച് ഒരു യൂസര്‍ പ്രതികരിച്ചത്.
ചേതന്‍ ശര്‍മ മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നും പുറത്തായതോട വിരാട് കോലി ന്നെയാണ് ബോസെന്നു തെളിഞ്ഞിരിക്കുകയാണന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

അടുത്ത നല്ല കാര്യം
ഇതു സത്യമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല വാര്‍ത്ത തന്നെയാണിത്. അടുത്ത നല്ല കാര്യം കെഎല്‍ രാഹുലിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയെന്നതും രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശലീക സ്ഥാനത്തു നിന്നും രാജിവയ്ക്കുകയെന്നതുമാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ചേതന്‍ ശര്‍മ മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിന്നും രാജിവയ്ക്കുകയല്ല സംഭവിച്ചിരിക്കുന്നത്. മറിച്ച് അദ്ദേഹത്തെ ബിസിസിഐ പുറത്താക്കിയിരിക്കുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications