
ഇപ്പോഴിതാ തനിക്കൊരു 20 മിനുട്ട് നല്‍കിയാല്‍ വിരാട് കോലിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡെയോട് സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'എനിക്കൊരും 20 മിനുട്ട് നല്‍കൂ. പ്രശ്‌ന പരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് പറയാനാവും. അത് അവനെ സഹായിച്ചേക്കും.
തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഓഫ് സ്റ്റംപ് പന്തുകളില്‍ ബാറ്റ് വെക്കുന്നതും വലിയ സ്‌കോര്‍ നേടണമെന്ന സമ്മര്‍ദ്ദവുമാണ് അവന്റെ പ്രശ്‌നം. അതുകൊണ്ട് തന്നെ അവനോടൊപ്പം 20 മിനുട്ട് ചിലവിട്ട് അവന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി കൊടുക്കാനും പരിഹാരം നിര്‍ദേശിക്കാനുമാവും. ഓപ്പണറായി കളിച്ചിട്ടുള്ളതിനാല്‍ ഓഫ് സ്റ്റംപ് പന്തുകളെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്'- ഗവാസ്‌കര്‍ പറഞ്ഞു.
വിരാട് കോലിയുടെ ഓഫ് സൈഡ് ഷോട്ടുകളാണ് സമീപകാലത്തായി അദ്ദേഹത്തിന് തലവേദനയാവുന്നത്. ഒരു കാലത്ത് കോലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരുന്നത് ഈ ഷോട്ടുകളിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ ടൈമിങ്ങോ സാങ്കേതിക മികവോ കോലിക്കില്ല. അതുകൊണ്ട് തന്നെ ഓഫ് സൈഡ് ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോള്‍ സ്ലിപ്പിലോ വിക്കറ്റ് കീപ്പര്‍ക്കോ ക്യാച്ച് നല്‍കി പുറത്താവുന്നു.

ഒരു കാലത്ത് കോലിയുടെ വിക്കറ്റെടുക്കാന്‍ ബൗളര്‍മാര്‍ പാടുപെട്ടിരുന്നെങ്കില്‍ ഇന്ന് ഓഫ് സൈഡില്‍ അല്‍പ്പം സ്വിങ്ങില്‍ പന്തെറിഞ്ഞാല്‍ കോലി ബാറ്റ് വെച്ച് വിക്കറ്റ് നല്‍കുന്ന അവസ്ഥ. ടി20 ലോകകപ്പടക്കം വരാനിരിക്കെ കോലിയുടെ ഫോം വലിയ തലവേദനയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെ ഫോമിലേക്കെത്താനാവാത്ത പക്ഷം കോലിയെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പോലും മാറ്റിനിര്‍ത്താനുള്ള സാധ്യതയുണ്ട്.
ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

കോലിക്ക് വിശ്രമം നല്‍കി ഫോമിലേക്കെത്താന്‍ അവസരം ഒരുക്കണമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോലിക്ക് വിശ്രമം നല്‍കുന്നത് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. 'ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിശ്രമം കോലിക്ക് ഗുണം ചെയ്യുമോ ഇല്ലെയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 70 സെഞ്ച്വറികള്‍ നേടിയ താരമെന്ന നിലയില്‍ കോലിക്ക് കുറച്ച് മത്സരങ്ങള്‍ ഫോം ഔട്ടായാലും വലിയ പ്രശ്‌നമുണ്ടാവില്ല.

മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്തമായ സാഹചര്യത്തിലും സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കോലി. അവന്റെ തിരിച്ചുവരവിനായി അല്‍പ്പം കൂടി ക്ഷമിക്കണം. 33 വയസുകാരന്റെ കാര്യത്തില്‍ തിടുക്കം കാട്ടിയാല്‍ കോലിക്ക് ടീമില്‍ നിന്ന് പുറത്താവേണ്ടി വരും. അതുകൊണ്ട് തന്നെ കോലിയുടെ കാര്യത്തില്‍ ആരാധകര്‍ അല്‍പ്പം ക്ഷമിക്കണം. ഇതിഹാസരായ താരങ്ങള്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്നത് സ്വാഭാവികമാണ്.' - ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
