ഇവര്‍ സഞ്ജു വിരോധികള്‍, നല്ലതൊന്നും പറയില്ല- പ്രമുഖരായവര്‍ ഇവരാണ്

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സൂപ്പര്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരമില്ലെങ്കിലും സഞ്ജുവിന് വലിയ ആരാധക പ്രശംസ ലഭിക്കാറുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സഞ്ജു 2015 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായുണ്ട്. എന്നാല്‍ തുടരെ 10 മത്സരം പോലും അവസരം ലഭിച്ചിട്ടില്ല.
സഞ്ജുവിനെ ഇന്ത്യ തുടര്‍ച്ചയായി തഴയുമ്പോള്‍ വിമര്‍ശനം ഉന്നയിച്ച് പലപ്പോഴും വലിയൊരു വിഭാഗം ആരാധകര്‍ രംഗത്തെത്താറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനോടുള്ള അവഗണന പലപ്പോഴും തുടരുകയാണ്.
ക്രിക്കറ്റിലെ പ്രമുഖരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല പ്രമുഖരും സഞ്ജുവിന് എതിരാണ്. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവരില്‍ മിക്കവരും. ഇത്തരത്തില്‍ സഞ്ജുവിനെ ഇഷ്ടമല്ലാത്ത പ്രമുഖര്‍ ആരൊക്കെയാണെന്ന് നോക്കാം.

സുനില്‍ ഗവാസ്‌കര്‍
സഞ്ജു സാംസണെ നിരന്തരം വിമര്‍ശിക്കുന്നവരിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ചെറിയ പിഴവിനെപ്പോലും വിമര്‍ശിക്കാന്‍ ഗവാസ്‌കര്‍ മടി കാട്ടാറില്ല. റിഷഭ് പന്ത് മോശം ഫോമില്‍ തുടര്‍ന്നപ്പോള്‍ പിന്തുണച്ചാണ് ഗവാസ്‌കര്‍ സംസാരിച്ചത്.
എന്നാല്‍ സഞ്ജു ഒരു മത്സരത്തില്‍ ഫോം ഔട്ടായാല്‍ പോലും ഗവാസ്‌കര്‍ വിമര്‍ശനവുമായി രംഗത്തെത്താറുണ്ട്. സഞ്ജുവിന്റെ കഴിവിനെ അംഗീകരിക്കാത്തയാളാണ് ഗവാസ്‌കറെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പലപ്പോഴും തോന്നിപ്പോകുന്നത്.
അവതാരകനായും കമന്റേറ്ററായുമാണ് ഇപ്പോള്‍ ഗവാസ്‌കര്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജുവിനെ തരംതാഴ്ത്തി കാട്ടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും അദ്ദേഹം നഷ്ടപ്പെടുത്താറില്ലെന്ന് പറയാം.
Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

സഞ്ജയ് മഞ്ജരേക്കര്‍
മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കറും സഞ്ജു സാംസണെ വിമര്‍ശിക്കുന്നവരില്‍ മുന്നിട്ട് നില്‍ക്കുന്നയാളാണ്. സഞ്ജുവിന്റെ മോശം ഇന്നിങ്‌സുണ്ടായാല്‍ ഇഴകീറി പരിശോധിച്ച് വിമര്‍ശിക്കുന്നയാളാണ് സഞ്ജയ്.
സഞ്ജുവിന്റെ ഇന്ത്യക്കൊപ്പമുള്ള പ്രകടനങ്ങളില്‍ സഞ്ജയ് പിന്തുണ അറിയിച്ച് സംസാരിച്ചിട്ടേയില്ലെന്ന് പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കൊപ്പമുള്ള പ്രകടനം മോശമാണെങ്കിലും സഞ്ജു രാജസ്ഥാനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തുന്നു.
സഞ്ജുവിന്റെ മികച്ച പ്രകടനങ്ങള്‍ ആഗ്രഹിക്കാത്ത താരമാണ് സഞ്ജയ്. വിമര്‍ശിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും അദ്ദേഹം മിസാക്കാറില്ലെന്ന് തന്നെ പറയാം.

ഗൗതം ഗംഭീര്‍
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും സഞ്ജു സാംസണെ വിമര്‍ശിക്കാന്‍ മടികാട്ടാത്ത ആളുകളിലൊരാളാണ്. സഞ്ജുവിനെക്കാളും കൂടുതല്‍ റിഷഭിനെയും ഇഷാനെയുമാണ് ഗംഭീര്‍ പ്രശംസിക്കുന്നതും പിന്തുണക്കുന്നതും.
സഞ്ജുവിന്റെ പ്രതിഭയെ ചെറുതായി അംഗീകരിക്കാറുണ്ടെങ്കിലും വിമര്‍ശിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ അദ്ദേഹം പരമാവധി മുതലാക്കാറുണ്ട്. ഒട്ടുമിക്ക താരങ്ങളെയും വിമര്‍ശിക്കാറുള്ള ഗംഭീര്‍ സഞ്ജുവിന്റെ ഐപിഎല്ലിലെ പ്രകടനങ്ങളില്‍ പോലും വിമര്‍ശിച്ച് രംഗത്തെത്താറുണ്ട്.
Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

കൈഫിനും ആകാശിനും ജാഫറിനും ഇഷ്ടം
സഞ്ജുവിനെ വിമര്‍ശിക്കുന്ന പ്രമുഖരുടെ എണ്ണമാണ് കൂടുതലെങ്കിലും മലയാളി താരത്തെ പിന്തുണക്കുന്നവരുമുണ്ട്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര സഞ്ജുവിന്റെ പ്രകടനത്തെയും പ്രതിഭയേയും പിന്തുണക്കുന്നവരിലൊരാളാണ്.
സഞ്ജുവിന്റെ പിഴവുകളെ കൃത്യമായി ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്താറുണ്ട്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്താറുണ്ട്. സഞ്ജുവിന്റെ പ്രതിഭയെ ഇന്ത്യ ഉപയോഗിക്കുന്നില്ലെന്ന് തുറന്ന് പറയാന്‍ ജാഫര്‍ മടികാട്ടാറില്ല.
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും സഞ്ജുവിനെ പിന്തുണക്കന്നവരിലൊരാളാണ്. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെ പ്രശംസിക്കാന്‍ കൈഫ് മടികാട്ടാറില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications