For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യക്കെതിരേ ഗവാസ്കര്‍ മിണ്ടുന്നില്ല, സഞ്ജു ഒന്നില്‍ ഫ്‌ളോപ്പായാല്‍ വാളെടുക്കും! കാരണം?

ഓസ്‌ട്രേലിയക്കെതിരേ ആദ്യ രണ്ടു ഏകദിനങ്ങളിലും സൂര്യ ബാറ്റിങില്‍ വന്‍ ദുരന്തമായിരുന്നു

GAVASKAR-SURYA-SANJU

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും ഇപ്പോള്‍ കമന്ററിയിലെ നിറസാന്നിധ്യവുമായ സുനില്‍ ഗവാസ്‌കറുടെ ഇരട്ടത്താപ്പനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വ്യത്യസ്ത കളിക്കാര്‍ക്കെതിരേ വ്യത്യസ്ത നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവ് ദയനീയ പരാജയമായിരുന്നു. രണ്ടു മാച്ചിലും ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്.

പക്ഷെ സൂര്യയെ കാര്യമായി വിമര്‍ശിക്കാനൊന്നും ഗവാസ്‌കര്‍ ശ്രമിച്ചിട്ടില്ലെന്നു കാണാം. പകരം തന്റെ ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്താന്‍ ബാറ്റിങ് കോച്ചിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ഉപദേശമാണ് നല്‍കിയത്.

പക്ഷെ സൂര്യയുടെ സ്ഥാനത്തു സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ ഗവാസ്‌കര്‍ വെറുതെ വിടുമോയെന്നാണ് ആരാധകരുടെ ചോദ്യം. വന്‍ വിമര്‍ശനങ്ങളുമായി അപ്പോള്‍ നിങ്ങള്‍ രംഗത്തിറങ്ങില്ലേയെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു.

സൂര്യയെ വിമര്‍ശിച്ചില്ല

സൂര്യയെ വിമര്‍ശിച്ചില്ല

മോശം ബാറ്റിങിന്റെ പേരില്‍ സൂര്യകുമാര്‍ യാദവിനെ വിമര്‍ശിക്കാന്‍ സുനില്‍ ഗവാസ്‌കര്‍ തുനിഞ്ഞിട്ടില്ലെന്നു കാണാം. പകരം നല്ല രീതിയില്‍ താരത്തെ ഉപദേശിക്കുകയാണ് ചെയ്തിരിക്കുന്നത്.

സൂര്യക്കു ബാറ്റിങില്‍ സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കൂടാതെ അവന്റേത് ഓപ്പണ്‍ സ്റ്റാന്‍സുമാണ്. ഓവര്‍ പിച്ചായിട്ടുള്ള ഏതു ബോളിനുമെതിരേ ടി20യില്‍ ഇതു നല്ലതാണ്. സൂര്യക്കു ബോള്‍ ഫ്‌ളിക്ക് ചെയ്ത് സിക്‌സറിലെത്തിക്കാന്‍ സാധിക്കും.

പക്ഷെ ബോള്‍ കാലിനു അരികെ പ്ലേസ് ചെയ്യപ്പെടുകയാണെങ്കില്‍ ഈ ഓപ്പണ്‍ സ്റ്റാന്‍സ് തിരിച്ചടിയാവും. ബാറ്റ് തീര്‍ച്ചയായും ലൈനിനു കുറുകെ വരികയും ചെയ്യും. ബാറ്റ് നേരെ വരികയുമില്ല.

അതുകൊണ്ടു തന്നെ ബോള്‍ അകത്തേക്കു വരുമ്പോള്‍ സൂര്യക്കു ബുദ്ധിമുട്ട് നേരിടും. ഇതില്‍ നിന്നും എങ്ങനെ പുറത്തു കടക്കാമെന്നതിനെക്കുറിച്ച് നോക്കാന്‍ ബാറ്റിങ് കോച്ചിനൊപ്പം അവന്‍ സമയം ചെലവഴിക്കേണ്ടത് ആവശ്യമാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

പാവം സഞ്ജു

പാവം സഞ്ജു

സൂര്യകുമാര്‍ യാദവിനെ 'തലോടുകയും' സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ യാതൊരു മയവുമില്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്ന സുനില്‍ ഗവാസ്‌കറിന്റെ നിലപാടിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

ഇതു അനീതിയാണ്. പാവം സഞ്ജു ഒരിക്കലും ഒന്നും പറയുകയുമില്ല. മറ്റു പലരേക്കാളും നന്നായി അദ്ദേഹം പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്നു.

പക്ഷെ അവര്‍ സഞ്ജുവിന് മതിയായ അവസരങ്ങള്‍ നല്‍കുന്നില്ല. ചില താരങ്ങള്‍ക്കു അവസരങ്ങള്‍ കൂടുതലും നല്‍കുന്നതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

മുംബൈ ലോബി

മുംബൈ ലോബി

സുനില്‍ ഗവാസ്‌കര്‍ എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയാണ്. അവര്‍ക്കു വേണ്ടത് മുംബൈ കളിക്കാരുടെ ലോബിയാണെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

സുനില്‍ ഗവാസ്‌കര്‍ സൂര്യകുമാര്‍ യാദവിനെതിരേ ഒന്നും മിണ്ടില്ല. കെഎല്‍ രാഹുല്‍, സൂര്യ, രോഹിത് ശര്‍മ കൂടാതെ മറ്റു പലര്‍ക്കും ഗോഡ്ഫാദറാണ് അദ്ദേഹം.
രാഹുലിനെ ടീമിലേക്കു തിരികെ കൊണ്ടുവന്നത് ഗവാസ്‌കറാണെന്നുമായിരുന്നു ഒരു യൂസറുടെ പ്രതികരണം.

സൗത്ത് പുറത്ത് തന്നെ

സൗത്ത് പുറത്ത് തന്നെ

സൗത്തിനെ എല്ലായ്‌പ്പോഴും പുറത്താക്കും. പ്രത്യേകിച്ചും കേരളത്തെ. പാവം സഞ്ജു സാംസണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സഞ്ജു സാംസണിനെ സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിക്കുന്നതില്‍ എനിക്കു കുഴപ്പമില്ല. പക്ഷെ അതൊരു പ്രത്യേക ഉദ്ദേശത്തോടു കൂടിയാവുമ്പോള്‍ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: IPL 2023: സഞ്ജൂ സൂപ്പറല്ലേ... ഈ റെക്കോര്‍ഡ് മറ്റൊരു ക്യാപ്റ്റനുമില്ല! അറിയാം

എല്ലാം അവസാന മല്‍സരം

എല്ലാം അവസാന മല്‍സരം

സഞ്ജു സാംസണിനു ബിസിസിഐ നല്‍കിയ എല്ലാ മല്‍സരങ്ങളും അവസാനത്തേതാണ്. ലഭിച്ച എല്ലാ മല്‍സരങ്ങളിലും തന്റെ കഴിവ് സഞ്ജു പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ബിസിസിഐയെ ഈ വംശീയ വിരോധികള്‍ ഭരിക്കുന്നിടത്തോളം കാലം കേരളത്തിന്റെ ഒരു താരത്തിനും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാന്‍ പോവുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്.

Story first published: Tuesday, March 21, 2023, 8:50 [IST]
Other articles published on Mar 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+