ധോണിയെ തഴഞ്ഞു! രോഹിത് ബെസ്റ്റ് ഐപിഎല്‍ ക്യാപ്റ്റനെന്ന് ഗംഭീര്‍, ട്രോളി ഫാന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബെസ്റ്റ് നായകനാരെന്നത് വലിയ തര്‍ക്കവിഷയമാണ്. കിരീടത്തിന്റെ എണ്ണം നോക്കിയാല്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് ശര്‍മയെ മികച്ച നായകനെന്ന് വിളിക്കാം.
എന്നാല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിന് മുകളിലല്ല മറ്റാരുമെന്നാണ് സിഎസ്‌കെ ആരാധകരുടെ നിലപാട്. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ മികച്ച നായകനെച്ചൊല്ലിയുള്ള തര്‍ക്കം എപ്പോഴും സജീവമാണെന്ന് തന്നെ പറയാം.
ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള ഷെഡ്യൂള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും ഐപിഎല്‍ ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായ ഗൗതം ഗംഭീര്‍ രോഹിത് ശര്‍മയാണ് ഐപിഎല്ലിലെ മികച്ച നായകനെന്ന് അഭിപ്രായപ്പെട്ടിരുന്നു.
തന്റെ ഉറക്കം കെടുത്തിയ ഐപിഎല്ലിലെ ഏക നായകന്‍ രോഹിത്താണെന്നും ധോണിക്കെതിരേയൊന്നും വലിയ പദ്ധതികളുടെ ആവിശ്യമില്ലെന്നുമെല്ലാം ഗംഭീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗംഭീറിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ധോണി ആരാധകര്‍.
ഗംഭീറിന്റെ അസൂയ ഇതുവരെ മാറിയിട്ടില്ലെന്നും 2011ലെ ഏകദിന ലോകകപ്പിന്റെ ചൊരുക്ക് ഇപ്പോഴും ഗംഭീറിന് ധോണിയോടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീറിനെതിരേ വലിയ വിമര്‍ശനമാണ് ധോണി ആരാധകര്‍ ഉയര്‍ത്തുന്നത്.

ഗംഭീറിന് ഇപ്പോഴും ധോണിയോട് ദേഷ്യം
ഇന്ത്യയുടെ നായകസ്ഥാനവും 2011ലെ ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദി മാച്ചും ഗംഭീര്‍ ആഗ്രഹിച്ചു. എന്നാല്‍ രണ്ടിലും വിലങ്ങുതടിയായത് ധോണിയാണ്. അതുകൊണ്ട് തന്നെ ധോണിയോട് ഗംഭീറിന് കലിപ്പാണ്. അതിന്റെ ചൊരുക്കാണ് ഇപ്പോള്‍ തീര്‍ക്കുന്നത്.
അതുകൊണ്ടാണ് ധോണിയെ തഴഞ്ഞ് രോഹിത്തിനെ മികച്ച ഐപിഎല്‍ നായകനായി വിശേഷിപ്പിച്ചത്. രോഹിത്തടക്കം ധോണി വളര്‍ത്തിയ താരമാണ്. ധോണിയുടെ നായകമികവിനോട് കിടപിടിക്കാന്‍ ലോകക്രിക്കറ്റില്‍ പോലും ആരുമില്ലെന്നാണ് ധോണി ആരാധകര്‍ പ്രതികരിക്കുന്നത്.
Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

ചഹാലാണ് ധോണിയെക്കാള്‍ ബെസ്‌റ്റെന്ന് പറയും
ഗംഭീറിന്റെ മനോനില ശരിയല്ലെന്നും ധോണിയെക്കാള്‍ മികച്ച നായകന്‍ യുസ് വേന്ദ്ര ചഹാലാണെന്ന് ഗംഭീര്‍ പറഞ്ഞാലും അത്ഭുതപ്പെടാനാവില്ലെന്നും ധോണി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ഭജനും ഗംഭീറിനും സെവാഗിനുമൊന്നും ധോണിയെ ഇഷ്ടമല്ലെന്നും അത് അസൂയയാണെന്നും ആരാധകര്‍ പറയുന്നു.
അശ്വിനെക്കാള്‍ മികച്ച ടെസ്റ്റ് ബൗളര്‍ രോഹിത്താണെന്ന് ഗംഭീര്‍ പറയുമെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഗംഭീറിനെ താരമെന്ന നിലയില്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ കൈയിലിരിപ്പുകൊണ്ട് വെറുക്കുന്നുവെന്നുമാണ് ധോണി ആരാധകര്‍ പ്രതികരിക്കുന്നത്.

ലോകത്തിലെ ബെസ്റ്റാണ് ധോണി
ലോകത്തിലെ ബെസ്റ്റ് നായകനാണ് ധോണി. ഗംഭീര്‍ ഇപ്പോഴും ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ലോകം ധോണിയെ ബഹുമാനിക്കുമ്പോഴും ഗംഭീറിന് മാത്രം ധോണിയുടെ മികവ് മനസിലാവുന്നില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
തന്നെക്കാള്‍ നന്നായി കളിക്കുന്നവരോട് ഗംഭീറിന് അസൂയയാണ്. വിരാട് കോലിയോട് ഗംഭീര്‍ കൊമ്പുകോര്‍ത്തതും ഇതുകൊണ്ടാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഗംഭീര്‍ കെകെആര്‍ നായകനായിരിക്കെ കോലിയുമായി വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയുടെ വക്കോളം കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ഗംഭീറിന് ചിന്തിക്കാവുന്നതിലും ഉയരത്തില്‍
രണ്ട് തവണ കെകെആറിനെ ഐപിഎല്‍ കിരീടം ചൂടിച്ചതോടെ ലോകത്തിലെ ബെസ്റ്റ് നായകന്‍ താനാണെന്ന ചിന്തയാണ് ഗംഭീറിനെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ധോണിയുടെ കണക്കുകള്‍ നോക്കാതെ വെറും പൊങ്ങച്ചം പറയുകയാണ് ഗംഭീര്‍.
ധോണിയോളം വളരാനും ബഹുമാനം നേടാനും ഒരിക്കലും സാധിക്കില്ലെന്ന സത്യം ഗംഭീറിനറിയാം. ഇതിന്റെ അസൂയ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് ലഭിക്കുന്ന അവസരങ്ങളിലെല്ലാം ധോണിക്കെതിരേ പറയുന്നതെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ധോണി ഇപ്പോഴും ഗംഭീറിനെ നല്ല സുഹൃത്തായി കാണുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഗംഭീര്‍ നന്നായിട്ടില്ലെന്നാണ് ആരാധകരുടെ പരിഹാസം. ധോണിയെ ബഹുമാനിക്കാന്‍ ഗംഭീറിന് ഒരിക്കലും സാധിക്കില്ലെന്നും ഗംഭീറിന്റെ അസുഖത്തിന് മരുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications