54, 68, 61*- ഗംഭീര്‍ ഇപ്പോഴും രോഹിത്തിനേക്കാള്‍ കേമന്‍! ഐപിഎല്ലില്‍ ഇനിയും കളിക്കണം

ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞെങ്കിലും ഇപ്പോഴും തന്നില്‍ കളി ബാക്കിയുണ്ടെന്നു ലെജന്റ്‌സ് ലീഗിലെ (LLC) മിന്നുന്ന പ്രകടനത്തോടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗില്‍ ഇന്ത്യ മഹാരാജാസിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും ഫിഫ്റ്റി കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മിസ്ബാഹുല്‍ ഹഖ് നയിച്ച ഏഷ്യ ലയണ്‍സിനെതിരേ ഇന്ത്യ ലെജന്റ്‌സ് പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോസില്‍ ഒരാള്‍ ഗംഭീറായിരുന്നു. 61 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 36 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 12 ഫോറുകളുള്‍പ്പെട്ടിരുന്നു.
ലീഗില്‍ ഹാട്രിക്ക് ഫിഫ്റ്റി നേടിയതോട ഗംഭീറിനോടു വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമന്നു സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവില്‍ മല്‍സരംഗത്തുള്ള പലരേക്കാളും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കണമെന്നുമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

ടോപ്‌സ്‌പോറര്‍
ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇത്തവണത്ത റണ്‍വേട്ടക്കാരില്‍ ഗൗതം ഗംഭീറാണ് തലപ്പത്തു നില്‍ക്കുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത് 183 റണ്‍സാണ്. 91.50 എന്ന മികച്ച ശരാശരിയിലാണിത്. 156.41 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ഗംഭീറിനുണ്ട്. 54 റണ്‍സ് (39 ബോള്‍), 68 റണ്‍സ് (42 ബോള്‍), 61*റണ്‍സ് (36 ബോള്‍) എന്നിങ്ങനെയാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍, മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവരടക്കമുള്ള ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേയാണ് ഗംഭീര്‍ മിന്നിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 157 റണ്‍സെടുത്തു.
മറുപടിയില്‍ ഗംഭീറും ഓപ്പണിങ് പങ്കാളിയായ റോബിന്‍ ഉത്തപ്പയും ചേര്‍ന്നു വെറും 12.3 ഓവറില്‍ 159 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ഉത്തപ്പ 39 ബോളുകളില്‍ 11 ഫോറും അഞ്ചു സിക്‌സറുമടക്കം അടിച്ചെടുത്തത് 88 റണ്‍സാണ്.

രോഹിത്തിനേക്കാള്‍ മിടുക്കന്‍
അമിത വണ്ണമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേക്കാള്‍ മികച്ച ബാറ്ററാണ് ഗൗതം ഗംഭീറെന്നായിരുന്നു ട്വിറ്ററില്‍ ഒരു യൂസര്‍ കുറിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ ഓപ്പണര്‍മാരേക്കാള്‍ കേമന്‍ ഗൗതം ഗംഭീറാണെന്നായിരുന്നു ഒരു പ്രശംസ.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിയുടെ ഏറ്റുവും മികച്ച പകരക്കാരന്‍ ഗൗതം ഗംഭീറാണെന്നായിരുന്നു ഒരു പ്രതികരണം.
Also Read: WTC: ഫൈനലില്‍ ഭരതും ഇഷാനും വേണ്ട! പകരം അവനാണ് ബെസ്റ്റ്, സര്‍പ്രൈസ് നിര്‍ദേശം

രാഹുലിനു പകരം കളിക്കണം
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീര്‍ അവരുടെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനേക്കാള്‍ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു പകരം ഗൗതം ഗംഭീര്‍ വരാനിരിക്കുന്ന സീസണ്‍ കളിക്കണമെന്നായിരുന്നു ഒരു യൂസറുടെ ആവശ്യം.
Also Read: ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

കെകെആറിലേക്കു തിരിച്ചുകൊണ്ടുവരൂ
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലേക്കു ഗൗതം ഗംഭീറിനെ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനു ഒരു ക്യാപ്റ്റനെ ഇപ്പോള്‍ ആവശ്യമാണന്നും ഗൗതം ഗംഭീര്‍ തിരിച്ചുവരണമെന്നും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications