Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗംഭീറിന്റെ ആദ്യ ക്യാപ്റ്റന്‍ ശ്രേയസ് ! ജുറേലടക്കം 3 പുതുമുഖങ്ങള്‍, പുത്തന്‍ ഇന്ത്യ

ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ തന്നെ കാണാന്‍ സാധിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. പല സീനിയര്‍ താരങ്ങളെയും വീണ്ടുമൊരിക്കല്‍ക്കൂടി ഈ ഫോര്‍മാറ്റില്‍ ഇനി കണ്ടേക്കില്ല. ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പര സിംബാബ്‌വെയ്‌ക്കെതിരേയാണ്. ടി20 പരമ്പരയാണ് സിംബാബ്‌വെയില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. പുതിയ ലുക്കിലുള്ള ഒരു ടീമിനെയായിരിക്കും ഈ പരമ്പരയില്‍ കാണാന്‍ സാധിച്ചേക്കുക.

ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും ടി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുകയാണ്. അതുകൊണ്ടു തന്നെ പുതിയ പരിശീലകനു കീഴിലാണ് സിംബാബ്‌വെയിലേക്കു ഇന്ത്യ പറക്കുക. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരിക്കും ഇന്ത്യയുടെ പുതിയ കോച്ചായി വരികയെന്നു ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിംബാബ്‌വെയില്‍ ഗംഭീറിനു കീഴില്‍ തന്നെ ആയിരിക്കും ഇന്ത്യ കളിക്കുകയെന്നാണ് വിവരം.

GAUTAM GAMBHIR

പുതിയ കോച്ചിനെ മാത്രമല്ല, ക്യാപ്റ്റനെയും സിംബാബ്‌വെയില്‍ കാണാന്‍ സാധിക്കും. യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് പരമ്പരയില്‍ ടീമിനെ നയിക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ പ്രതീക്ഷിക്കാം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ വിന്നിങ് ജോടികളാണ് ഗംഭീറും ശ്രേയസും. ഗംഭീര്‍ ഉപദേശകനായ കെകെആര്‍ ഇത്തവണ കപ്പടിച്ചപ്പോള്‍ നായകസ്ഥാനത്തു ശ്രേയസുണ്ടായിരുന്നു.

സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസ് താരങ്ങളും ഇടം പിടിച്ചേക്കും. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നിച്ച യുവതാരങ്ങളുടെ അരങ്ങേറ്റത്തിനു ഈ പരമ്പര വേദിയാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടംകൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍, കെകെആര്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ എന്നിവരാണ് പുതുമുഖങ്ങളായി ഇന്ത്യന്‍ ടീമിലെത്തിയേക്കുക.

കൂടാതെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്‌സ്‌കോററും ഓള്‍റൗണ്ടറുമായ യുവതാരം റിയാന്‍ പരാഗ്, എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട എസ്ആര്‍എച്ചിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ടീമിലേക്കു വന്നേക്കാന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലുള്ള ഭൂരിഭാഗം പേരെയും സിംബാബ്‌വെ പര്യടനത്തില്‍ കണ്ടേക്കില്ല. എന്നാല്‍ ലോകകപ്പില്‍ റിസര്‍വ് ലിസ്റ്റിലുള്ള ശുഭ്മന്‍ ഗില്‍, റിങ്കു സിങ് എന്നിവര്‍ക്കു സിംബാബ്‌വെയില്‍ അവസരം ലഭിക്കാനിടയുണ്ട്.

SHREYAS IYER

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയ താരമാണ് ജുറേല്‍. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ഇത്. മോശം ഫോമിലുള്ള കെഎസ് ഭരതിനു പകരം പ്ലെയിങ് ഇലവനിലേക്കു തികച്ചും അപ്രതീക്ഷിതമായി നറുക്കുവീണപ്പോള്‍ അതു ശരിക്കും മുതലാക്കാന്‍ ജുറേലിനായിരുന്നു. കന്നി ഫിഫ്റ്റിയും താരം കുറിച്ചിരുന്നു.

ഇനി സിംബാബ്‌വെ പര്യടനത്തിലൂടെ ടി20യിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജുറേല്‍. പരമ്പരയില്‍ തിളങ്ങിയാല്‍ റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കെല്ലാം അദ്ദേഹം ഭീഷണിയാവുമെന്ന കാര്യമുറപ്പാണ്.

നിലവിലെ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഈ ഫോര്‍മാറ്റിലേക്കു പരിഗണിക്കില്ലെന്നു ബിസിസിഐ അറിയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ തുടര്‍ന്നേക്കും. ഈ ഫോര്‍മാറ്റില്‍ ഇപ്പോഴും ഗംഭീര ഫോമിലാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കോലിക്കായിരുന്നു.

Story first published: Saturday, June 1, 2024, 17:35 [IST]
Other articles published on Jun 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+